പ്രതീകാത്മക ചിത്രം | Photo: Getty Images
കൊച്ചി: സ്വപ്നവീട് യാഥാര്‍ഥ്യമാക്കാന്‍ അവസരം ഒരുക്കിക്കൊണ്ട് മാതൃഭൂമി ഫൈന്‍ഡ് ഹോം ബില്‍ഡ് എക്സ്പോ എത്തുന്നു. മാതൃഭൂമിയുടെ റിയല്‍ എസ്റ്റേറ്റ് പോര്‍ട്ടലായ ഫൈന്‍ഡ് ഹോം ഡോട്ട് കോം ഒരുക്കുന്ന ബില്‍ഡ് എക്സ്പോ സീസണ് 2 വെള്ളിയാഴ്ച ആരംഭിക്കുന്നു. മെയ് 20, 21, 22 തീയതികളില്‍ കലൂര്‍ റെന ഇവന്റ് ഹബ്ബില്‍ നടക്കുന്ന പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം 12 മണിക്ക് സിനിമാ താരം സരയു നിര്‍വഹിക്കും. രാവിലെ 11 മണി മുതല്‍ പവലിയനിലേക്ക് പ്രവേശനം അനുവദിക്കുന്നതാണ്.
പ്രമുഖ ബില്‍ഡര്‍മാരും വ്യാപാരികളും പ്രത്യേക ഓഫറുകളോടെയാണ് എക്സ്പോയില്‍ എത്തുന്നത്. ആര്‍ക്കിടെക്ചര്‍മാരും ഹോം-കിച്ചണ്‍ ഇന്റീരിയര്‍ ഡിസൈനിംഗ് രംഗത്തെ വിദഗ്ധരും എക്സ്പോയില്‍ പങ്കെടുക്കുന്നുണ്ട്. നൂതന ഡിസൈനുകളിലുള്ള ഫര്‍ണിച്ചര്‍ 50 ശതമാനം വരെ വിലക്കുറവില്‍ ലഭിക്കുന്നതാണ്. ചെറിയ സ്ഥലത്ത് എല്ലാ സൗകര്യങ്ങളോടും കൂടിയ വലിയ വീടുകള്‍ വയ്ക്കാന്‍ ആവശ്യമായ സേവനങ്ങളും ലഭ്യമാണ്. കൂടാതെ സൗരോര്‍ജ ഉത്പന്നങ്ങള്‍, ഇന്റീരിയര്‍ ഡിസൈനിംഗ് ഉത്പന്നങ്ങള്‍, സ്റ്റീല്‍ ഡോറുകള്‍, സ്റ്റീല്‍ വാട്ടര്‍ ടാങ്കുകള്‍, റൂഫിംഗ് ഷിംഗിള്‍സ്, ബാങ്കുകള്‍ തുടങ്ങി ഗാര്‍ഹിക മേഖലുമായി ബന്ധപ്പെട്ട നിരവധി സ്റ്റാളുകള്‍ ഉണ്ടായിരിക്കുന്നതാണ്. ഭവന വായ്പയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ചോദിക്കുന്നതിനും വായ്പക്ക് അപേക്ഷിക്കുന്നതിനും അവസരം ഉണ്ടായിരിക്കും.
ആകര്‍ഷകമായ ഓഫറുകളോടെ പുതിയ വീട് വാങ്ങാനും നിര്‍മിക്കാനും പുതുക്കിപ്പണിയാനും മോടി പിടിപ്പിക്കാനുമുള്ള അവസരമാണ് എക്സ്പോ ഒരുക്കുന്നത്. ഒപ്പം, ഭവന നിര്‍മാണ മേഖലയിലെ പുത്തന്‍ പ്രവണതകളും നവീന സങ്കേതങ്ങളും നേരിട്ട് മനസിലാക്കാനും ഈ പ്രദര്‍ശനം സഹായകമാണ്.
രാവിലെ 11 മുതല്‍ രാത്രി എട്ട് വരെയാണ് പ്രദര്‍ശന സമയം. പാര്‍ക്കിംഗ് സൗകര്യം ഉണ്ടായിരിക്കുന്നതാണ്. പ്രവേശനം സൗജന്യമാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..