ലോകമാകെ ലോക്കഡൗണില്‍ കുടുങ്ങിയിരിക്കുമ്പോള്‍ ..സ്വന്തമായൊരു വീട് എന്ന സ്വപ്നം തേടി നടക്കുന്നവര്‍ക്ക് ഇതു അനുകൂല കാലമാണെന്നു റിപ്പോര്‍ട്ടുകള്‍. ഓരോ വിഷമ ഘട്ടങ്ങളിലും മാര്‍ക്കറ്റിനെ പരിപോഷിപ്പിക്കാനായി അതാതുമേഖലകള്‍  ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്ന വിവിധ ഓഫറുകളും, ക്യാഷ് ഡിസ്‌കൗണ്ടുകളും തന്നെയാണ് ഇതിന്റെയും അടിസ്ഥാനം.. ഒപ്പം നല്ല രീതിയില്‍ വില പേശാനുള്ള അവസരവും ഇത്തരം ഘട്ടങ്ങളുടെ ഗുണങ്ങളാണ് .

കേരളത്തിലും നിര്‍മ്മാണ മേഖല തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി ഒട്ടനവധി ഓഫറുകള്‍ ഒരുക്കിയിട്ടുണ്ട്. ഈ ഓഫറുകളെയെല്ലാം ഒരു കുടക്കീഴില്‍ അണി നിരത്തിയിരിക്കുകയാണ് മാതൃഭൂമിയുടെ ഓണ്‍ലൈന്‍ റിയല്‍ എസ്റ്റേറ്റ് പോര്‍ട്ടല്‍ findhome.com,  ജൂണ്‍ 25 മുതല്‍ തുടങ്ങിയ ഓണ്‍ലൈന്‍ പ്രോപ്പര്‍ട്ടി ഫെസ്റ്റില്‍.

പ്രമുഖ ബില്‍ഡേഴ്സ് നല്‍കിയിരിക്കുന്ന ഓഫറുകള്‍  

1. വിലയുടെ 20  ശതമാനം  മാത്രം നല്‍കി വീട് ബുക്ക് ചെയ്യാവുന്ന പദ്ധതിയാണ് ഇതില്‍ പ്രധാനം. ബാക്കി തുക താക്കോല്‍ കൈമാറുമ്പോള്‍ മാത്രം നല്‍കിയാല്‍ മതി. ഇതിലൂടെ ഉപഭോക്താവിനു ഈ കാലത്തെ മാസതവണകളില്‍ നിന്നും ഒഴിവാകാന്‍  സാധിക്കും. ഒപ്പം വീടിന്റെ പണി പെട്ടെന്ന് പൂര്‍ത്തിയാകും എന്ന സുരക്ഷാ ബോധവും ഉപഭോക്താക്കള്‍ക്ക് ലഭിക്കും.

2. ബുക്ക് ചെയ്യുന്നവര്‍ക്ക് 3 ലക്ഷം വരെ  വില വരുന്ന കിച്ചണ്‍ അപ്ലയന്‍സസും, ഗൃഹോപകരണങ്ങളും സ്വന്തമാക്കാവുന്നതാണ് അടുത്ത ഓഫര്‍.

3. രണ്ടരലക്ഷം വരെ ക്യാഷ് ഡിസ്‌കൗണ്ടറിനു പുറമെ ബുക്ക് ചെയ്യുന്നവര്‍ക്ക് 25 വര്‍ഷത്തെ ഇന്‍ഷുറന്‍സ് പരിരക്ഷയും 5 ലക്ഷം വരെ നികുതിയിളവുകള്‍ ലഭിക്കുന്ന  ഓഫറുകളും ഈ ഫെസ്റ്റില്‍ ബില്‍ഡേഴ്സ് നല്‍കുന്നുണ്ട്.

പ്രവാസികള്‍ക്കു   മാത്രമായി 3 ശതമാനം വിലക്കിഴിവും തിരഞ്ഞെടുക്കുന്ന പ്രൊജെക്ടുകള്‍ക്കുണ്ട്.

ഫെസ്റ്റിന്റെ മറ്റു ആകര്‍ഷണങ്ങള്‍ 

1. വാടകക്ക് താമസിക്കുന്നവര്‍ക്ക് പ്രതിമാസ വാടകയുടെ അടുത്ത് വരുന്ന തവണ വ്യവസ്ഥകളോടെ വാങ്ങാവുന്ന ഫ്‌ളാറ്റുകളും വില്ലകളും

2. അത്യാധുനിക സൗകര്യങ്ങളോടെ 60 ലക്ഷം മുതല്‍ തുടങ്ങുന്ന റെഡി ടു മൂവ് ഫ്‌ളാറ്റുകളും വില്ലകളും 

3. നഗരഹൃദയങ്ങങ്ങളില്‍ റെഡി ടു മൂവ് സൂപ്പര്‍ ലക്ഷുറി ഫ്‌ലാറ്റുകളും വില്ലകളും
 
ഓഫറുകളെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ക്കും ക്ലിക്ക് ചെയ്യൂ findhome.com/onlinepropertyfest

Content Highlights: Mathrubhumi Findhome.com property fest for Who dreams a new home