ലോകമാകെ ലോക്ഡൗണില്‍ കുടുങ്ങിയിരിക്കുമ്പോള്‍ സ്വന്തമായൊരു വീട് എന്ന സ്വപ്നം തേടുന്നവര്‍ക്ക് ഇപ്പോള്‍ അനുകൂല കാലമാണെന്നു റിപ്പോര്‍ട്ടുകള്‍. ഓരോ വിഷമ ഘട്ടങ്ങളിലും മാര്‍ക്കറ്റിനെ പരിപോഷിപ്പിക്കാനായി അതാതു മേഖലകള്‍ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്ന വിവിധ ഓഫറുകളും ക്യാഷ് ഡിസ്‌കൗണ്ടുകളും തന്നെയാണ് ഇതിന്റെയും അടിസ്ഥാനം,ഒപ്പം നല്ല രീതിയില്‍ വില പേശാനുള്ള അവസരവും ഇത്തരം ഘട്ടങ്ങളുടെ ഗുണങ്ങളാണ്. ബാങ്കുകള്‍ ഭവനവായ്പയില്‍ വരുത്തിയ കുറഞ്ഞ പലിശനിരക്കാണ് മറ്റൊരു  ആകര്‍ഷണം. 

കേരളത്തിലും നിര്‍മ്മാണമേഖല തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി ഒട്ടനവധി ഓഫറുകള്‍ ഒരുക്കിയിട്ടുണ്ട്. ഈ ഓഫറുകളെയെല്ലാം ഒരു കുടക്കീഴില്‍ അണി നിരത്തിയിരിക്കുകയാണ് മാതൃഭൂമിയുടെ ഓണ്‍ലൈന്‍ റിയല്‍ എസ്റ്റേറ്റ് പോര്‍ട്ടല്‍ findhome.com,  ജൂണ്‍ 25 മുതല്‍ തുടങ്ങിയ ഓണ്‍ലൈന്‍ പ്രോപ്പര്‍ട്ടി ഫെസ്റ്റില്‍. ജോലിക്കായും മറ്റു ബിസിനസ് ആവശ്യങ്ങള്‍ക്കുമായി മറ്റു സിറ്റികളില്‍ വാടകക്ക് താമസിക്കുന്നവര്‍ക്ക് തിരഞ്ഞെടുക്കാവുന്ന ഭവനങ്ങള്‍ ആണ് അതില്‍ പ്രധാനം. പ്രതിമാസ വാടകയുടെ അടുത്ത് വരുന്ന തവണ വ്യവസ്ഥകളോടെ വാങ്ങാവുന്ന നിരവധി താമസ യോഗ്യമായ ഫ്‌ളാറ്റുകളും വില്ലകളും ഈ ഫെസ്റ്റില്‍ ഇപ്പോള്‍ ലഭ്യമാണ് .

19  ലക്ഷം മുതല്‍ തുടങ്ങുന്ന ഫ്‌ളാറ്റുകളും 38 ലക്ഷം മുതല്‍ തുടങ്ങുന്ന വില്ലകളും ഇത്തരം ഉപഭാക്താക്കള്‍ക്കു പ്രതീക്ഷ നല്‍കുന്ന ഒരു കാര്യമാണ് . വിദേശത്തു നിന്ന് കേരളത്തിലേക്ക് ചേക്കേറുന്ന പ്രവാസികള്‍ക്കും സിറ്റി ലൈഫ് അനിവാര്യമായിരിക്കും. 

മക്കളുടെ വിദ്യാഭ്യസത്തിനും, ജോലി സംബന്ധമായും, ബിസിനെസ്സ് മേഖലയിലും ശ്രദ്ധ പതിപ്പിക്കുന്നതിനായി നഗര ഹൃദയത്തില്‍ സൗകര്യങ്ങളോടു കൂടിയ ഒരു വീട് പ്രവാസികളുടെയും  സ്വപ്നമാണ്. ഇവര്‍ക്കായി അത്യാധുനിക സൗകര്യങ്ങളോടെ 60 ലക്ഷം മുതല്‍ തുടങ്ങുന്ന ഫ്‌ളാറ്റുകള്‍  ലഭ്യമാണ്. ഇതൊന്നും കൂടാതെ ഓഫറുകളുടെ പെരുമഴയാണ് കേരളത്തിലെ ബില്‍ഡര്‍മാര്‍ ഈ ലോക്ക്ഡൗണ്‍  കാലയളവില്‍ ഒരുക്കിയിരിക്കുന്നത്. ബുക്ക് ചെയ്യുന്നവര്‍ക്ക് 3 ലക്ഷം വരെ വില വരുന്ന കിച്ചന്‍ ഇന്റീരിയര്‍സ്, ഗൃഹോപകരങ്ങള്‍, കാറുകള്‍, എയര്‍ കണ്ടിഷണറുകള്‍, 2.5 ലക്ഷം വരെ ഡിസ്‌കൗണ്ടുകള്‍ എന്നിവയും ഇപ്പോള്‍  ലഭ്യമാണ്.

നാട്ടില്‍ സ്വന്തമായി ഒരു വീട് തേടുന്നതിന് ഇത്  മികച്ച അവസരമാണ്. ഓഫറുകളെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ക്കും findhome.com/propertyfets സന്ദര്‍ശിക്കാം.

Content Highlights: Mathrubhumi Findhome.com property fest for dream homes