
പ്രതീകാത്മക ചിത്രം | Photo: Getty Images
തൃശ്ശൂര്‍: നിര്‍മാണവസ്തുക്കളുടെ വില കുത്തനെ ഉയര്‍ന്നതോടെ സ്വന്തമായൊരു വീടെന്ന സാധാരണക്കാരുടെ സ്വപ്‌നത്തിന് നിറംമങ്ങുന്നു. ഭൂമിയുടെ ന്യായവിലയില്‍ 10 ശതമാനം വര്‍ധനയും ഭൂനികുതി ഇരട്ടിയോളം കൂടിയതും ഇരുട്ടടിയായി. 1000 ചതുരശ്ര അടി കോണ്‍ക്രീറ്റ് വീടിന്റെ നിര്‍മാണത്തിന് അഞ്ചുവര്‍ഷത്തിനിടെ എട്ടുലക്ഷത്തിലധികം രൂപയാണ് അധികചെലവ് വരുന്നത്.
2016-ല്‍ ചതുരശ്ര അടിക്ക് 1500 രൂപ ചെലവായിരുന്നത് ഇപ്പോള്‍ 2300 രൂപ മുതല്‍ 2500 രൂപ വരെയായി. കമ്പി, ഇരുമ്പ് പൈപ്പ്, വൈദ്യുത വയര്‍, പ്ലബിങ് സാമഗ്രികള്‍, സ്റ്റീല്‍ ടാപ്പുകള്‍, പെയിന്റ്, റൂഫിങ് ഷീറ്റ്, ചെങ്കല്ല് തുടങ്ങിയവയുടെ വില അഞ്ചുവര്‍ഷത്തിനിടെ ഇരട്ടിയിലധികമായി. പണിക്കൂലിയും സമാനം. സാനിറ്ററി ഇനങ്ങളും ടൈല്‍സുമാണ് കാര്യമായ വിലക്കയറ്റമില്ലാത്ത ഇനങ്ങള്‍.
2019-ല്‍ എല്ലാ ഇനങ്ങള്‍ക്കും വിലയിടിവുണ്ടായശേഷമാണ് പിന്നീട് വില കുത്തനെ ഉയരാന്‍ തുടങ്ങിയത്. വെട്ടുകല്ല്, ഇഷ്ടിക, ചുടുകട്ട, ഫ്‌ളൈ ആഷ് കട്ടകള്‍ എന്നിവയെക്കാള്‍ ഉയര്‍ന്ന ജി.എസ്.ടി. നിരക്ക് സിമന്റ് കട്ടകള്‍ക്ക് ഏര്‍പ്പെടുത്താനുള്ള തീരുമാനവും കെട്ടിടനിര്‍മാണച്ചെലവ് വര്‍ധിപ്പിക്കും. സിമന്റ് കട്ടകള്‍ക്ക് 18 ശതമനം ജി.എസ്.ടിയും മറ്റിനങ്ങള്‍ക്ക് ആറുശതമാനവുമാണ് തീരുമാനിച്ചിരിക്കുന്നത്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..