പാര്‍ക്കിങ്ങിനെച്ചൊല്ലി അയല്‍ക്കാരുമായി തര്‍ക്കം; സാന്‍ഫ്രാന്‍സിസ്‌കോയിലെ വീട് വിറ്റ് സക്കര്‍ബെര്‍ഗ്


2012 നവംബറില്‍ 10 മില്ല്യണ്‍ ഡോളറിനാണ്(ഏകദേശം 79 കോടി രൂപ) സക്കര്‍ബര്‍ഗ് ഈ വീട് വാങ്ങിയത്.

മാർക്ക് സക്കർബർഗ്, സക്കർബർഗ് കുടുംബാംഗങ്ങളോടൊപ്പം | Photo: Facebook

ഫെയ്‌സ്ബുക്കിന്റെ സഹസ്ഥാപകനും സി.ഇ.ഒ.യുമായ മാര്‍ക്ക് സക്കര്‍ബര്‍ഗ് സാന്‍ ഫ്രാന്‍സിസ്‌കോയിലെ തന്റെ വീട് വിറ്റതായി റിപ്പോര്‍ട്ട്. റെക്കോഡ് തുകയായ 31 മില്ല്യണ്‍ ഡോളറിനാണ് (ഏകദേശം 247 കോടി രൂപ) വീട് വിറ്റത്. ഈ വര്‍ഷം നഗരത്തില്‍ നടന്ന ഏറ്റവും വലിയ വീട് വില്‍പ്പനയാണിതെന്ന് ദ റിയല്‍ ഡീല്‍ റിപ്പോര്‍ട്ട് ചെയ്തു.

2012 നവംബറില്‍ 10 മില്ല്യണ്‍ ഡോളറിനാണ്(ഏകദേശം 79 കോടി രൂപ) സക്കര്‍ബര്‍ഗ് ഈ വീട് വാങ്ങിയത്. ഡോളോറസ് പാര്‍ക്കിന് സമീപമുള്ള ലിബെര്‍ട്ടി ഹില്ലിലാണ് വീട് സ്ഥിതി ചെയ്യുന്നത്. 1928-ല്‍ പണികഴിപ്പിച്ചതാണ് ഈ കെട്ടിടം.

നാല് കിടപ്പുമുറികളും നാല് ടോയ്‌ലറ്റുകളുമാണ് ഇവിടെയുള്ളത്. 7400 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ബൃഹത്തായ ഭവനസമുച്ചയമാണിത്.

ഫെയ്‌സ്ബുക്ക് കമ്പനി പൊതുജനങ്ങള്‍ക്ക് ലഭ്യമായി ഏതാനും നാളുകള്‍ക്കുശേഷമാണ് സക്കര്‍ബര്‍ഗ് ഈ വീട് വാങ്ങിയത്. അദ്ദേഹത്തിന്റെ ഭാര്യ പ്രിസില്ല ചാന്‍ 2013-ല്‍ ലക്ഷക്കണക്കിന് രൂപയുടെ നവീകരണപ്രവര്‍ത്തനങ്ങള്‍ ഇവിടെ നടത്തിയിരുന്നു. വൈന്‍ റൂം, വെറ്റ് ബാര്‍, ലോന്‍ഡ്രി റൂം, ഗ്രീന്‍ ഹൗസ് എന്നിവയാണ് കൂട്ടിച്ചേര്‍ത്തത്.

പാര്‍ക്കിങ്ങിനെച്ചൊല്ലി 2016 മുതല്‍ സക്കര്‍ബര്‍ഗുമായി അയല്‍ക്കാര്‍ തര്‍ക്കത്തിലായിരുന്നുവെന്നും ഇതാണ് വീട് വില്‍പ്പനയിലേക്ക് നയിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഇത് കൂടാതെ, പാലോ ആള്‍ട്ടോയില്‍ നാല് കിടപ്പുമുറികളും അഞ്ച് ടോയ്‌ലറ്റുകളുമുള്ള ഒരു വീട് സക്കര്‍ബര്‍ഗിന് സ്വന്തമായുണ്ട്. ഹവായിലെ കൗവായ് ദ്വീപില്‍ 1400 ഏക്കര്‍ സ്ഥലം സ്വന്തമാക്കിയ സക്കര്‍ബര്‍ഗ് 2019-ല്‍ ടാഹോ നദിയോട് ചേര്‍ന്ന് അടുത്തടുത്തായി രണ്ട് വീടുകള്‍ വാങ്ങിയിട്ടുണ്ടെന്നും ദ ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.


Content Highlights: mark zuckerberg, facebook ceo, sells san francisco house, myhome

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Yuan Wang-5

1 min

ഇന്ത്യയുടെ ആശങ്കകള്‍ തള്ളി ശ്രീലങ്ക; ചൈനീസ് ചാരക്കപ്പലിന് നങ്കൂരമിടാന്‍ അനുമതി നല്‍കി

Aug 13, 2022


IN DEPTH

11:43

ഷെയര്‍ മാര്‍ക്കറ്റിലെ വിജയമന്ത്രം; ഓഹരി രാജാവ് വിടപറയുമ്പോള്‍ | Rakesh Jhunjunwala

Aug 14, 2022


bjp

1 min

നെഹ്‌റുവിനെ ലക്ഷ്യമിട്ട് വിഭജനത്തേക്കുറിച്ചുള്ള വീഡിയോയുമായി ബിജെപി; തിരിച്ചടിച്ച് കോണ്‍ഗ്രസ്

Aug 14, 2022

Most Commented