.
ജീവിതത്തിലെ ഒരു സ്വപ്‌നസാക്ഷാത്ക്കാരമാണ് സ്വന്തമായി ഒരു വീട് നിര്‍മ്മിക്കുകയെന്നത്. അതിനോടൊപ്പം ഏറ്റവും ചെലവേറിയ കടമ്പ കൂടിയാണത്. എന്നാല്‍ വീടുപണിയ്ക്കാവശ്യമായ പണം വീട്ടില്‍ നിന്നും കിട്ടിയാല്‍ എങ്ങനെയുണ്ടാകും.
കേള്‍ക്കുമ്പോള്‍ വിചിത്രമായി തോന്നുമെങ്കിലും അത്തരത്തിലൊരു സംഭവമാണ് ഇപ്പോള്‍ വാര്‍ത്തിയിലിടം പിടിച്ചിരിക്കുന്നത്. സ്‌പെയിനിലാണ് ടോനോ പിനേറോ എന്ന വ്യക്തിയ്ക്ക് വീട്ടില്‍ നിന്നും പണം ലഭിച്ചത്. തന്റെ വീടിന്റെ നവീകരണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനിടെയിലാണ് അദ്ദേഹത്തിന് വീട്ടില്‍ നിന്നും തന്നെ 46 ലക്ഷം രൂപ ലഭിക്കുന്നത്.
വീടിന്റെ പഴയ ഭിത്തിയില്‍ നാലു കാനുകളില്‍ ഒളിപ്പിച്ച നിലയിലായിരുന്ന പണം സൂക്ഷിച്ചിരുന്നത്. ഏകദേശം 40 വര്‍ഷത്തിലധികം പഴക്കമുള്ള വീട് ഫേസ്ബുക്ക് വഴിയാണ് പിനേറോ വാങ്ങിയത്. സന്തോഷമുള്ള കാര്യമാണ് ഇത്തരത്തില്‍ പണം കിട്ടിയതെങ്കിലും ആ സന്തോഷം അധികം നേരം നീണ്ടുനിന്നില്ല.
കാരണം പണവുമായി ബാങ്കിലെത്തിയപ്പോഴാണ് 22 വര്‍ഷം മുന്‍പ് നിര്‍ത്തലാക്കിയ നോട്ടാണ് തനിക്ക് ലഭിച്ചതെന്ന് പിനേറോ മനസിലാക്കുന്നത്. എങ്കിലും പഴയ നോട്ടിന് പകരമായി 30 ലക്ഷത്തോളം രൂപ ബാങ്ക് അദ്ദേഹത്തിന് നല്‍കുകയുണ്ടായി.
ചില നോട്ടുകള്‍ക്ക് കേടുപാടുകള്‍ വന്നിരുന്നു. ബാക്കി നോട്ടുകളൊക്കെ സുരക്ഷിതമായിരുന്നു. പണത്തില്‍ നിന്നും കുറച്ചെടുത്ത് എക്കാലത്തേയ്ക്കുമായി ഓര്‍മ്മിക്കാന്‍ മാറ്റി വെയ്ക്കുമെന്നും പിനോറോ പറഞ്ഞു.
Content Highlights: new home ,tressure,life,home,luck


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..