പാമ്പുകളെക്കൊണ്ട് പൊറുതിമുട്ടി പുകയിട്ടു; പതിമൂന്നര കോടിയുടെ വീട് തീയിലമർന്നു


പതിനായിരം ചതുരശ്ര അടിയിലുള്ള വീടാണ് തീയിൽ പെട്ടത്

തീയിലമർന്ന വീടിന്റെ ദൃശ്യങ്ങൾ

വീട്ടിനകത്തെ പാമ്പിന്റെ ശല്യം ഒഴിവാക്കാൻ പലവഴികൾ തേടുന്നവരുണ്ട്. അത്തരത്തിൽ വ്യത്യസ്തമായൊരു പദ്ധതി തേടുകയും ഒടുവിൽ അത് ദുരന്തമായി മാറുകയും ചെയ്ത ​ഗൃഹനാഥന്റെ കഥയാണ് വാർത്തയിൽ നിറയുന്നത്. അമേരിക്കയിലെ മേരിലാൻഡിൽ നിന്നാണ് ഈ വാർത്ത പുറത്തുവന്നിരിക്കുന്നത്‌. വീട്ടിനുള്ളിലെ പാമ്പിന്റെ ശല്യം കാരണം പുകയ്ക്കാൻ ശ്രമിക്കുകയും ഒടുവിൽ തീപടർന്ന് പതിമൂന്നുകോടിയുടെ വീടാകെ തീയിലമരുകയും ചെയ്ത കഥയാണിത്.

പതിനായിരം ചതുരശ്ര അടിയിലുള്ള വീടാണ് തീയിൽ പെട്ടത്. കൽക്കരി ഉപയോ​ഗിച്ച് പുകച്ച് പാമ്പുകളെ തുരത്താനായിരുന്നു ഉടമസ്ഥൻ ലക്ഷ്യമിട്ടത്. എന്നാൽ അബദ്ധത്താൽ കൽക്കരി വെച്ചത് പെട്ടെന്ന് തീപിടിക്കുന്ന വസ്തുക്കളുടെ അടുത്തായിരുന്നു. ഇതാണ് പുകകൂടി തീയായി വീടാകെ തീപിടിക്കാൻ കാരണമായത്.

തീ വിഴുങ്ങിയ വീടിന്റെ ചിത്രങ്ങളും സമൂഹമാധ്യമത്തിൽ വൈകാതെ വൈറലായിക. മോണ്ട്​ഗൊമെറി കൗണ്ടി ഫയർ ആൻ‍ഡ് റെസ്ക്യൂ സർവീസിലെ വക്താവ് പീറ്റ് പിരിങർ സംഭവത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവെച്ചു. 1.8 മില്യൺ ഡോളർ അഥവാ പതിമൂന്ന‌ര കോടിയോളം വിലവരുന്ന വീടാണ് തീയിലമർന്നത്. ഒരു മില്യൺ ഡോളറിന്റെ( ഏഴരക്കോടി) നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.

നവംബർ ഇരുപത്തിമൂന്നിന് രാത്രി പത്തുമണിയോടെയാണ് സംഭവം നടന്നത്. എഴുപത്തിയഞ്ചോളം അ​ഗ്നിശമനാസേനാം​ഗങ്ങള്‌‍ എത്തിയാണ് തീയണച്ചത്. താഴെ നിലയിൽ നിന്ന് തുടങ്ങിയ തീ വൈകാതെ വീടാകെ പടരുകയായിരുന്നു. പാമ്പിനെ തുരത്താൻ വിദ​ഗ്ധരുടെ സഹായം തേടാതെ ഇത്തരമൊരു വഴി സ്വീകരിച്ച വീട്ടുടമസ്ഥനെതിരെ വിമർശനങ്ങൾ ഉയരുകയാണ്.

Content Highlights: man burns down home while trying to get rid of snakes

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
antony raju

1 min

പിന്നില്‍ രാഷ്ട്രീയശക്തികള്‍; ആക്രമിക്കപ്പെട്ട നടിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മന്ത്രി ആന്റണി രാജു

May 24, 2022


vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


dileep highcourt

1 min

ദിലീപും ഭരണമുന്നണിയും തമ്മില്‍ അവിശുദ്ധബന്ധം, മറ്റൊരു വഴിയും ഇല്ല; നടി ഹൈക്കോടതിയില്‍

May 23, 2022

More from this section




Most Commented