മാൾച്ച മഹൽ
ന്യൂഡല്‍ഹി: മാള്‍ച്ച മഹല്‍ നവീകരിച്ച് നഗരത്തിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രമാക്കാന്‍ പദ്ധതിയുമായി സംസ്ഥാനസര്‍ക്കാര്‍. മോശം നിലയിലായി ഉപേക്ഷിക്കപ്പെട്ട നിലയിലാണ് ചരിത്രപരമായി ഏറെ പ്രാധാന്യമുള്ള ഈ കെട്ടിടം. എന്നാല്‍ ഇതുവരെയും കേന്ദ്ര പുരാവസ്തുവകുപ്പോ സംസ്ഥാന സര്‍ക്കാരോ ഈ പുരാതനകെട്ടിടം നിലനിര്‍ത്താനുള്ള നടപടികളൊന്നും സ്വീകരിച്ചിരുന്നില്ല. വര്‍ഷങ്ങള്‍ക്കിപ്പുറം കെട്ടിടത്തിന്റെ പുനരുദ്ധാരണം ഏറ്റെടുക്കാന്‍ സംസ്ഥാന പുരാവസ്തുവകുപ്പ് തീരുമാനിച്ചു.
ഇതിന്റെ ഭാഗമായി നവീകരണത്തിനുള്ള വിശദമായ പദ്ധതിരേഖ തയ്യാറാക്കാന്‍ കണ്‍സള്‍ട്ടന്റിനെ നിയമിക്കും. ആറുമാസത്തിനുള്ളില്‍ നവീകരണം തുടങ്ങാനാണ് പദ്ധതി.
വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ മാള്‍ച്ച മഹലുമായി ബന്ധപ്പെട്ട് വിവിധ പദ്ധതികളും സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്ന് പുരാവസ്തുവകുപ്പ് അധികൃതര്‍ അറിയിച്ചു. കേന്ദ്ര ഭരണസിരാകേന്ദ്രം സ്ഥിതിചെയ്യുന്ന റെയ്സിന കുന്നിനുസമീപമാണ് മാള്‍ച്ച മഹലെന്നതാണ് മറ്റൊരു പ്രത്യേകത.
14-ാം നൂറ്റാണ്ടില്‍ തുഗ്ലക്ക് സുല്ത്താന്മാരുടെ വേട്ടത്താവളമായിരുന്നു മാള്‍ച്ച മഹല്‍.
പില്ക്കാലത്ത് അവധ് ഭരണാധികാരികളുടെ വസതിയായി. 2017-ല്‍ അവധ് രാജവംശത്തിലെ അവസാനവ്യക്തിയും മരണപ്പെട്ടതോടെ ചരിത്രപ്രധാനമായ ഈകെട്ടിടം ഉപേക്ഷിക്കപ്പെട്ട നിലയിലായി. നായാട്ടിന് കാട്ടില്‍പോയപ്പോള്‍ വഴിതെറ്റിയ ഫിറോസ് ഷാ തുഗ്ലക്കിനെ പരിചരിച്ച നാടോടി സ്ത്രീയുടെ സ്മരണയ്ക്കായി പണികഴിപ്പിച്ചതാണ് ഈ കെട്ടിടം.
Content Highlights: malcha mahal, tourist cental at delhi, myhome, veedu
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..