ഹാപ്രളയത്തിനു ശേഷം വീടുകള്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ ഉയര്‍ത്തുന്നത് അത്ര പുതുമയല്ലാതായി മാറിയിരിക്കുന്നു. ഇരുമ്പുജാക്കികളുടെ സഹായത്തോടെ ഇരുനിലക്കെട്ടിടങ്ങള്‍ ഉയര്‍ത്തുന്ന കാഴ്ച സര്‍വസാധാരണമായി. എന്നാല്‍ യാതൊരു സാങ്കേതികവിദ്യയുടെ സഹായവുമില്ലാതെ വൈറുംകൈയോടെ വീടുയര്‍ത്തിയാലോ? നാഗാലൻഡിലെ ഒരു ഗ്രാമത്തില്‍ നിന്നാണ് അത്തരത്തിലൊരു വീഡിയോ പുറത്തുവന്നിരിക്കുന്നത്. 

ഒത്തുപിടിച്ചാൽ മലയും പോരും എന്ന പഴഞ്ചൊല്ലിനെ അനുസ്മരിപ്പിക്കുന്നതാണ് ഈ വീഡിയോ. നൂറോളം പേര്‍ ചേര്‍ന്ന് പുല്ലുമേഞ്ഞ ഒരു കുടില്‍ പൊക്കിയെടുത്തു മാറ്റിവെക്കുന്നതാണ് വീഡിയോയിലുള്ളത്. യാതൊരു ഉപകരണങ്ങളുടെയും സഹായമില്ലാതെ വെറുംകയ്യോടെയാണ് വീടെടുത്ത് മാറ്റിവെക്കുന്നത്. വീടിന്റെ നാലുവശങ്ങളിലും നിന്ന് പൊക്കിയെടുക്കുകയാണ് ചെയ്യുന്നത്. 

എന്തുകൊണ്ടാണ് വീട് മാറ്റി മറ്റൊരു സ്ഥലത്ത് വെക്കുന്നത് എന്നു പറയുന്നില്ലെങ്കിലും മികച്ചൊരു ആശയമാണ് വീഡിയോ പങ്കുവെക്കുന്നതെന്ന് പറഞ്ഞാണ് പലരും വീഡിയോ പോസ്റ്റ് ചെയ്യുന്നത്. ഇന്ത്യന്‍ ഫോറസ്റ്റ് ഓഫീസര്‍ സുധാ രാമന്റെ ട്വിറ്ററിലൂടെയാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്. 

ഇതാണ് യഥാര്‍ഥ ടീം വര്‍ക്ക് എന്നും ഒറ്റക്കെട്ടായി നിന്നാല്‍ സാധ്യമല്ലാത്തത് ഒന്നുമില്ലെന്ന് തെളിയിക്കുകയാണ് ഈ വീഡിയോ എന്നുമൊക്കെ പോകുന്നു കമന്റുകള്‍.

Content Highlights: Locals shift house on foot in Nagaland village in viral video