ലൈഫ് രണ്ടാംഘട്ടം തുടങ്ങുന്നു; നിർമിക്കുന്നത് 1.06 ലക്ഷം വീടുകൾ


ഗുണഭോക്താക്കളുമായി കരാർ ഒപ്പിടും.

പ്രതീകാത്മക ചിത്രം | Photo: canva.com/

തിരുവനന്തപുരം: ലൈഫ് ഭവനപദ്ധതിയുടെ രണ്ടാംഘട്ടം തുടങ്ങുന്നു. ഇക്കൊല്ലം 1,06,000 വീട് നിര്‍മിക്കാനാണ് ലക്ഷ്യം. ഗുണഭോക്താക്കളുമായി തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ ഉടന്‍ കരാര്‍ ഒപ്പിടും.

പട്ടികജാതി-പട്ടികവര്‍ഗ-മത്സ്യത്തൊഴിലാളി മേഖലയ്ക്കും അതിദരിദ്രര്‍ക്കും മുന്‍ഗണന നല്‍കിയാകും വീടുനിര്‍മാണമെന്നു മന്ത്രി എം.ബി. രാജേഷ് അറിയിച്ചു. അതിദരിദ്രരുടെ പട്ടിക പരിശോധിച്ച് വീട് അനിവാര്യമായവരെ തദ്ദേശസ്ഥാപനങ്ങള്‍ കണ്ടെത്തി, ലൈഫ് അന്തിമ ഗുണഭോക്തൃ പട്ടികയിലേക്ക് ചേര്‍ക്കും. ലൈഫ് മിഷനുമായി ബന്ധപ്പെട്ട ഉന്നതയോഗത്തിലാണ് ഈ തീരുമാനം.

ലൈഫ് മിഷന്‍ നിര്‍മിച്ച നാലു ഭവനസമുച്ചയങ്ങള്‍ ഒരുമാസത്തിനുള്ളില്‍ ഗുണഭോക്താക്കള്‍ക്ക് കൈമാറും. പട്ടികവര്‍ഗസങ്കേതങ്ങളില്‍ വീടുവെക്കുന്ന പട്ടികവര്‍ഗ വിഭാഗത്തിലുള്ളവര്‍ക്ക് ആറുലക്ഷം രൂപയാണ് സഹായധനം. മറ്റുള്ളവര്‍ക്ക് നാലുലക്ഷം.

പദ്ധതിയുടെ ഭാഗമായി 3,11,000 വീടുകളാണ് ഇതുവരെ പൂര്‍ത്തിയായത്. യോഗത്തില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഷര്‍മ്മിളാ മേരി ജോസഫ്, കുടുംബശ്രീ എക്സിക്യുട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക്, ലൈഫ് മിഷന്‍ സി.ഇ.ഒ. പി.ബി. നൂഹ് തുടങ്ങിയവര്‍ പങ്കെടുത്തു.

Content Highlights: life mission, second phase of life mission is ready to start, 1.06 lakhs of houses will make, myhome


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented