അവർ നിർമിക്കുന്നു അവരുടെ ലൈഫ്; ലൈഫ് പദ്ധതിയിൽ അനുവദിച്ച വീട് സ്വയം തീർത്ത് ദമ്പതിമാർ


പ്രശാന്ത് കലഞ്ഞൂർ

വിക്രമൻപിള്ളയും മണിയും വീട് നിർമാണത്തിൽ

കലഞ്ഞൂര്‍: പത്തനംതിട്ട ജില്ലയിലെ കഞ്ചോട് മണിഭവനം എന്ന വീട് പൂര്‍ത്തിയാക്കാന്‍ അറുപത്തിയഞ്ചുകാരനായ വിക്രമന്‍പിള്ളയും ഭാര്യ അമ്പത്തിയെട്ടുകാരിയായ മണിയും രാപ്പകലില്ലാതെ അധ്വാനം തുടരുന്നു. വീടിന്റെ അടിത്തറയ്ക്ക് കുഴി എടുത്തതുമുതല്‍ എല്ലാ ജോലികളും ഇവര്‍ തന്നെയാണ് ചെയ്യുന്നത്. മേല്‍ക്കൂര വാര്‍ത്തുകഴിഞ്ഞു.

വസ്തുവിനായി കെട്ടുതാലിയും വിറ്റു



സ്വന്തമായി വസ്തുവോ വീടോ ഇല്ലാതിരുന്ന ഇവര്‍ക്ക് സര്‍ക്കാരിന്റെ ലൈഫ് പദ്ധതിയില്‍ അഞ്ചുസെന്റ് വസ്തു വാങ്ങിക്കാന്‍ ആദ്യം രണ്ടുലക്ഷം രൂപ അനുവദിച്ചു. പക്ഷേ, ഇവര്‍ കണ്ടെത്തിയ വസ്തുവിന് മൂന്നേകാല്‍ ലക്ഷം രൂപ നല്‍കണമായിരുന്നു. കെട്ടുതാലികൂടി വിറ്റാണ് മണി ബാക്കി പണം കണ്ടെത്തിയത്. തുടര്‍ന്ന് വീടിന് നാലുലക്ഷം രൂപകൂടി അനുവദിച്ചു.

ഇവര്‍ വാങ്ങിയ വസ്തുവിലേയ്ക്ക് വാഹനം എത്തില്ല. മറ്റുള്ളവരെ പണിക്ക് നിയോഗിച്ചാല്‍ സാധനങ്ങള്‍ ചുമന്നെത്തിക്കുന്നതിനുതന്നെ നല്ലൊരു തുക ചെലവാകുമായിരുന്നു. അതുകൊണ്ടാണ്, സാധനങ്ങള്‍ എത്തിക്കുന്നത് ഉള്‍പ്പെടെ എല്ലാ പണികളും സ്വയം ചെയ്യാന്‍ തീരുമാനിച്ചത്. വിക്രമന്‍പിള്ളയ്ക്ക് മേസ്തിരിപ്പണിചെയ്ത് പരിചയം ഉണ്ട്. മണി തൊഴിലുറപ്പ് ജോലികള്‍ക്കും പോയിരുന്നു.

മൂന്നുമാസം മുമ്പ് ഇവര്‍ വീടിന്റെ വാനം എടുത്തു. കഴിഞ്ഞദിവസമാണ് മേല്‍ക്കൂര വാര്‍ത്തത്. വാര്‍ക്കുന്നതിനും മറ്റാരെയും കൂട്ടിയില്ല. താഴെനിന്ന് മണി കോണ്‍ക്രീറ്റ് കൂട്ടി, കപ്പിയും കയറും ഉപയോഗിച്ച് വീടിന് മുകളിലേയ്ക്ക് എത്തിച്ചു. വിക്രമന്‍പിള്ളയാണ് വാര്‍ത്തത്. സിമന്റ് കട്ടകള്‍ ചുമന്ന് മുകളിലെത്തിച്ചതും മണി.

നിര്‍മാണസാധനങ്ങളുടെ വിലവര്‍ധനവ് ഇവരെയും ബാധിച്ചു. പണികള്‍ സ്വയം ചെയ്തിട്ടും ഇപ്പോള്‍ത്തന്നെ അനുവദിച്ച പണം തീര്‍ന്നു. കുറച്ച് കടവും ഉണ്ട്. ഇനി ഭിത്തി തേക്കണം. തറ ഇടണം. കതകുകളും ജനാലകളും വെയ്ക്കണം. വയറിങ് ജോലികളും ബാക്കി. കിണര്‍, കക്കൂസ് എന്നിവ നിര്‍മ്മിച്ചിട്ടില്ല. ഇതെല്ലാം പൂര്‍ത്തീകരിക്കുന്നതിന് ആരെങ്കിലും സഹായിക്കുമെന്ന് ഇവര്‍ പ്രതീക്ഷിക്കുന്നു.

വിശ്രമമില്ലാത്ത ജോലികള്‍മൂലം വിക്രമന്‍പിള്ളയുടെ കാലിന് വേദനയുണ്ട്. അത് സഹിച്ചാണ് പണി.മണിക്ക് കേള്‍വിക്ക് തകരാറുണ്ട്. ഇതിന് ചികിത്സിക്കാനും ആയിട്ടില്ല.

Content Highlights: life mission project, couples from pathanamthitta makes their house alone, myhome


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented