ഷാര്‍ജ: സ്വന്തമായി ഒരു വീട് എന്ന സ്വപ്നവുമായി നടക്കുന്ന പ്രവാസികള്‍ വെള്ളിയാഴ്ച ഷാര്‍ജ എക്‌സ്പോ സെന്ററിലേക്ക് ഒഴുകിയെത്തി. മാതൃഭൂമി ഡോട്ട് കോം സംഘടിപ്പിക്കുന്ന കേരള പ്രോപ്പര്‍ട്ടി എക്‌സ്പോയുടെ ആദ്യദിവസം രാത്രി വൈകും വരെ ജനങ്ങളുടെ വലിയ തിരക്കായിരുന്നു.

ക്രെഡായിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കേരള പ്രോപ്പര്‍ട്ടി എക്‌സ്പോയുടെ രണ്ടാം വര്‍ഷമായ ഇത്തവണ കൂടുതല്‍ കെട്ടിടനിര്‍മാതാക്കള്‍ കേരളത്തില്‍ നിന്നെത്തിയിരുന്നു. ഓരോ സ്റ്റാളിന് മുന്നിലും താത്പര്യമുള്ളവര്‍ ഊഴമിട്ട് കാത്തുനിന്ന് വിവരങ്ങള്‍ ശേഖരിച്ചു. പല സ്റ്റാളുകളും വീഡിയോ പ്രദര്‍ശിപ്പിച്ച് അവരുടെ ഭവനപദ്ധതികള്‍ വിശദീകരിച്ചു. ബാങ്ക് വായ്പകള്‍ സംബന്ധിച്ച സംശയങ്ങള്‍ ദൂരീകരിക്കാന്‍ ഫെഡറല്‍ ബാങ്ക് അധികൃതര്‍ ഉണ്ടായിരുന്നു. ഇന്റീരിയര്‍ ഡിസൈനിങ്ങിന്റെ പുതിയ മേഖലകള്‍ പരിചയപ്പെടുത്തിയ കോണ്‍കോര്‍ഡ് ഡിസൈന്‍ സ്റ്റുഡിയോയിലും ധാരാളം പേരെത്തി.

കാലത്ത് എക്‌സ്പോയുടെ വാതിലുകള്‍ തുറന്നപ്പോള്‍ തന്നെ ഒട്ടേറെപേര്‍ എത്തിയിരുന്നു. ഉച്ച തിരിഞ്ഞതോടെ കുടുംബങ്ങളുമായി ധാരാളം പേരെത്തി. വൈകീട്ട് കൊച്ചുകുട്ടികള്‍ക്കായുള്ള ചിത്രരചനാ മത്സരത്തിനും വലിയ പങ്കാളിത്തമുണ്ടായി. ശനിയാഴ്ച രാത്രി വരെ പ്രദര്‍ശനം നീളും. ശനിയാഴ്ച വൈകുന്നേരം നാലിന് ഒമ്പത് വയസ്സുമുതല്‍ 12 വയസ്സുവരെയുള്ള കുട്ടികള്‍ക്കുള്ള മത്സരവും നടക്കും.

property expo
കേരള പ്രോപ്പര്‍ട്ടി എക്‌സ്പോയിലെ പവലിയനുകള്‍. ഫോട്ടോ: ജോബിന്‍ ഇഗ്‌നേഷ്യസ്

എക്‌സ്പോയുടെ ഉദ്ഘാടനം നിര്‍വഹിച്ച ഷാര്‍ജ അമീരി കോര്‍ട്ട് സെക്രട്ടറി മിഹാദ് അലി അല്‍ സുവൈദി സ്റ്റാളുകള്‍ ചുറ്റി നടന്നുകണ്ടു. ക്രെഡായ് കേരള മുന്‍ ചെയര്‍മാന്‍ ഹസീബ് അഹ്മദ്, ക്രെഡായ് കേരള ഖജാന്‍ജി എം.എ. മെഹബൂബ്, സി.ഇ.ഒ. സേതുനാഥ്, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ആക്ടിങ് പ്രസിഡന്റ് എം.മുഹമ്മദ് ജാബിര്‍, ആക്ടിങ് ജനറല്‍ സെക്രട്ടറി അഡ്വ. സന്തോഷ് കെ. നായര്‍, മാതൃഭൂമി മീഡിയ സൊലൂഷന്‍സ് ഹെഡ് ഫിലിപ്പ് ജോസ്, മാതൃഭൂമി ബ്യൂറോ ചീഫ് പി.പി. ശശീന്ദ്രന്‍, ക്ലബ് എഫ്.എം. പ്രോഗ്രാമിങ് ഹെഡ് പാര്‍വതി മേനോന്‍, മാതൃഭൂമി ഡിജിറ്റല്‍ മീഡിയ സൊലൂഷന്‍സ് ഡെപ്യൂട്ടി മാനേജര്‍ ദീപ്തി എസ്. പിള്ള തുടങ്ങിയവര്‍ സംബന്ധിച്ചു.

property expo

കുട്ടികളുടെ ചിത്രരചനാ മത്സരം നടക്കുമ്പോള്‍ ആകാംക്ഷയോടെ കാത്തുനില്‍ക്കുന്ന രക്ഷിതാക്കള്‍ |ഫോട്ടോ: സിറാജ് വി.പി.കീഴ്മാടം

പ്രോപ്പര്‍ട്ടി എക്‌സ്പോ സമാപനം ഇന്ന്

ഷാര്‍ജ: മാതൃഭൂമി ഡോട്ട് കോം സംഘടിപ്പിക്കുന്ന കേരള പ്രോപ്പര്‍ട്ടി എക്‌സ്പോ ശനിയാഴ്ച രാത്രി സമാപിക്കും. വൈകീട്ട് നാലിന് കുട്ടികള്‍ക്കുള്ള ചിത്രരചനാ മത്സരം നടക്കും. അഞ്ചരയ്ക്ക് നടക്കുന്ന സമാപന ചടങ്ങില്‍ സമ്മാനവിതരണം ഉണ്ടാവും.

രാവിലെ 11 മുതല്‍ രാത്രി എട്ട് മണിവരെയാണ് പ്രദര്‍ശന സമയം. പ്രവേശനം സൗജന്യം.

പ്രോപ്പര്‍ട്ടി എക്സ്പോയെക്കുറിച്ച് കൂടുതല്‍ അറിയാം

Content Highlights: kerala property expo2019