കോഴിക്കോട്: തൊഴിൽതേടി കടൽ കടക്കുന്നവരുടെയെല്ലാം സ്വപ്നമാണ് നാട്ടിലൊരു വീട്. സ്വപ്ന സാക്ഷാത്കാരത്തിന് ഇതാ മാതൃഭൂമി ഡോട്ട് കോം വീണ്ടും അവസരമൊരുക്കുന്നു. മാതൃഭൂമി ഡോട്ട് കോം ഷാർജയിൽ സംഘടിപ്പിക്കുന്ന കേരള പ്രോപ്പർട്ടി എക്സ്‌പോ സീസൺ മൂന്നിലൂടെ നാട്ടിലൊരു വീടെന്ന പ്രവാസികളുടെ സ്വപ്നം പൂവണിയിക്കാം. നവംബർ 26, 27 തീയതികളിൽ ഷാർജ എക്സ്‌പോ സെന്ററിലാണ് കേരള പ്രോപ്പർട്ടി എക്സ്‌പോ. ക്രെഡായി (കോൺഫെഡറേഷൻ ഓഫ് റിയൽ എസ്റ്റേറ്റ് അസോസിയേഷൻ ഓഫ് ഇന്ത്യ) യുടെ സഹകരണത്തോടെ ഒരുക്കുന്ന പ്രോപ്പർട്ടി എക്സ്‌പോയിൽ കേരളത്തിന്റെ വിവിധ വിഭാഗങ്ങളിൽനിന്ന്‌ 60-ലേറെ സ്റ്റാളുകൾ ഉണ്ടായിരിക്കും. മുൻവർഷങ്ങളിൽ വൻവിജയകരമായി നടത്തിയിരുന്ന പരിപാടി പ്രവാസി മലയാളികൾക്കും ബിൽഡർമാർക്കും ഒരുപോലെ പ്രയോജനകരമായിരുന്നു. യു.എ.ഇ.യിലെ വിവിധ എമിറേറ്റുകളിൽ നിന്നായി നൂറുകണക്കിനാളുകളാണ് വേദി സന്ദർശിച്ചത്.

ഷാർജ എക്സ്‌പോ സെന്ററിലെ ഹാൾ നമ്പർ അഞ്ചിലാണ് കേരള പ്രോപ്പർട്ടി എക്സ്‌പോ. കോവിഡ് മഹാമാരിക്കുശേഷം ആദ്യമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. തിരുവനന്തപുരം, കൊച്ചി, കോട്ടയം, കോഴിക്കോട്, കണ്ണൂർ, തൃശ്ശൂർ തുടങ്ങി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ബിൽഡർമാർ പങ്കെടുക്കും.

നിർമാണം പൂർത്തിയായതും നിർമിച്ചുകൊണ്ടിരുക്കുന്നതുമായ ഫ്ളാറ്റുകൾക്കും വില്ലകൾക്കും പുറമേ സർവീസ് അപ്പാർട്ട്‌മെന്റ്, ഷോപ്പിങ് സെന്റർ, ഇന്റീരിയർ ഡെക്കറേഷൻ തുടങ്ങിയവയുടെ സ്റ്റാളുകളും എക്സ്‌പോയിൽ ഉണ്ടായിരിക്കും. ഇതുകൂടാതെ പ്രവാസി മലയാളികൾക്ക് കേരളത്തിലെ ഏറ്റവും മികച്ച വിവിധ പദ്ധതികളെക്കുറിച്ച് വിശദമായി മനസ്സിലാക്കാനുമാവും. ഇഷ്ടപ്പെട്ട പ്രോപ്പർട്ടി ഷാർജയിൽ വെച്ചുതന്നെ ബുക്ക് ചെയ്യാം. ബാങ്കിങ്, ഫിനാൻസ് മേഖലയിൽ നിന്നുള്ള ബ്രാൻഡുകളും പ്രോപ്പർട്ടി എക്സ്‌പോയിൽ ഉണ്ടാകും. അതിനാൽ ഭവനവായ്പകളെക്കുറിച്ചും മനസ്സിലാക്കാം.

ബിൽഡർക്ക് നാട്ടിൽ പ്രോപ്പർട്ടി വാങ്ങാൻ ആഗ്രഹിക്കുന്നവരെ നേരിൽ കാണാനും ബിസിനസ് നടത്താനുമുള്ള അപൂർവാവസരമാണ് കേരള പ്രോപ്പർട്ടി എക്സ്‌പോയിലൂടെ ലഭിക്കുന്നത്. ഭാവിയിൽ റിയൽ എസ്റ്റേറ്റിലൂടെ വൻലാഭം നേടാൻ കഴിയുന്ന പ്രോപ്പർട്ടികൾ വിദേശ മലയാളികൾക്ക് പരിചയപ്പെടുത്താനും ഓരോ പ്രോജക്ടും ഏതെല്ലാം വിധത്തിൽ നിക്ഷേപകർക്ക് ഗുണകരമാകുമെന്ന് നേരിട്ട് ബോധ്യപ്പെടുത്താനും സാധിക്കും.

വിപുലമായ പാർക്കിങ് സൗകര്യവും ഷാർജ എക്സ്‌പോ സെന്ററിലുണ്ട്. പാർക്കിങ് സൗജന്യമാണ്. ഫോൺ: 91 6238226715, 919947451471. രജിസ്‌ട്രേഷന് keralapropertyexpo.co.in.

മൈ ഹാപ്പി ഹോം കുട്ടികൾക്കായി ചിത്രരചനാ മത്സരം

കേരള പ്രോപ്പർട്ടി എക്സ്‌പോയോട് അനുബന്ധിച്ച് കുട്ടികൾക്കായി ചിത്രരചനാ മത്സരം ഒരുക്കുന്നു. 'മൈ ഹാപ്പി ഹോം' എന്നതാണ് വിഷയം. നാല് മുതൽ എട്ട് വയസ്സ് വരെയും, ഒമ്പത് മുതൽ 12 വയസ്സ് വരെയുമുള്ള രണ്ടു വിഭാഗങ്ങളിലായാണ് മത്സരം സംഘടിപ്പിക്കുന്നത്. ആദ്യത്തെ മൂന്ന് സ്ഥാനക്കാർക്ക് 1000, 600, 400 ദിർഹം വീതം കാഷ് പ്രൈസ് ലഭിക്കും. രജിസ്‌ട്രേഷന് 2878 എന്ന നമ്പറിലേക്ക് പേരും ഫോൺ നമ്പറും എസ്.എം.എസ്. അയക്കുക.

Content Highlights: kerala property expo, kerala property expo sharjah, kerala property expo date