കേരള പ്രോപ്പർട്ടി എക്‌സ്‌പോ 2023ന്റെ ഉദ്ഘാടനം ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് ഓഫ് ഒമാൻ സെക്രട്ടറി രാജേന്ദ്ര ബാബുവും വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ പ്രസിഡന്റ് ഡോ. ജെ. രത്നകുമാറും ചേർന്ന് നിർവഹിക്കുന്നു. എ. എം.സുരേഷ് ( ഇന്ത്യൻ സയൻസ് ഫോറം അഡ്മിൻ കോ ഓർഡിനേറ്റർ ), കെ.ആർ. പ്രമോദ് (മാതൃഭൂമി ജനറൽ മാനേജർ ,പബ്ലിക് റിലേഷൻസ് ) എന്നിവർ സമീപം
മസ്‌ക്കറ്റ് (ഒമാന്‍):മാതൃഭൂമി ഡോട്ട് കോം ഒരുക്കുന്ന കേരള പ്രോപ്പര്‍ട്ടി എക്സ്പോയുടെ ഉദ്ഘാടനം ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബ് ഓഫ് ഒമാന്‍ സെക്രട്ടറി രാജേന്ദ്ര ബാബുവും വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ പ്രസിഡന്റ്ഡോ. ജെ. രത്‌നകുമാറും ചേര്‍ന്ന് നിര്‍വഹിച്ചു. എ. എം.സുരേഷ് ( ഇന്ത്യന്‍ സയന്‍സ് ഫോറം അഡ്മിന്‍ കോ ഓര്‍ഡിനേറ്റര്‍ ), കെ.ആര്‍. പ്രമോദ് (മാതൃഭൂമി ജനറല്‍ മാനേജര്‍ ,പബ്ലിക് റിലേഷന്‍സ് ) ,ദീപ്തി എസ്.പിള്ള (ഡിജിറ്റല്‍ മീഡിയ സോലൂഷന്‍സ്)എന്നിവരും പങ്കെടുത്തു.
ഒമാനിലെ മസ്‌കറ്റില്‍ ജൂണ്‍ മൂന്ന് വരെയാണ് എക്‌സ്‌പോ നടക്കുന്നത്. ക്രെഡായി (കോണ്‍ഫെഡറേഷന്‍ ഓഫ് റിയല്‍ എസ്റ്റേറ്റ് അസോസിയേഷന്‍ ഓഫ് ഇന്ത്യ)യുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന എക്സ്പോയുടെ വേദി റൂവിയിലെ ഹോട്ടല്‍ അല്‍ ഫലാജ് ആണ്. കേരളത്തില്‍ നിന്നുള്ള മുപ്പതിലേറെ പ്രമുഖ ബില്‍ഡര്‍മാര്‍ 200-ലധികം മികവുറ്റ പ്രോജക്ടുകളുമായി എക്സ്പോയില്‍ പങ്കെടുക്കുന്നതാണ്. രാവിലെ 11 മുതല്‍ വൈകീട്ട് ഏഴ് വരെയാണ് സമയം.
തിരുവനന്തപുരം, കൊച്ചി, കോട്ടയം, കോഴിക്കോട്, തൃശൂര്‍ തുടങ്ങി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ബില്‍ഡര്‍മാര്‍ കേരള പ്രോപ്പര്‍ട്ടി എക്സ്പോയില്‍ പങ്കെടുക്കുന്നതാണ്. നിര്‍മാണം പൂര്‍ത്തിയായതും നിര്‍മിച്ചുകൊണ്ടിരുക്കുന്നതുമായ ഫ്ളാറ്റുകള്‍ക്കും വില്ലകള്‍ക്കും പുറമേ സര്‍വീസ് അപ്പാര്‍ട്ട്മെന്റ്, ഷോപ്പിംഗ് സെന്റര്‍ തുടങ്ങിയവയുടെ സ്റ്റാളുകളും ബാങ്കിംഗ്, വിദേശ വിദ്യാഭ്യാസ മേഖലകളില്‍ നിന്നുള്ള ബ്രാന്‍ഡുകളും എക്സ്പോയില്‍ ഉണ്ടായിരിക്കുന്നതാണ്.
എക്സ്പോ സന്ദര്‍ശിക്കുന്ന വിദേശ മലയാളികള്‍ക്ക് കേരളത്തിലെ മികച്ച നിരവധി പ്രോജക്ടുകളെക്കുറിച്ച് മസ്റ്റക്കറ്റില്‍വച്ച് വിശദമായി മനസിലാക്കാം. ഇഷ്ടപ്പെട്ട പ്രോപ്പര്‍ട്ടി അവിടെ വച്ചു തന്നെ ബുക്ക് ചെയ്യാം. ഭവനവായ്പകളെക്കുറിച്ചും എക്സ്പോയില്‍ വച്ചുതന്നെ മനസിലാക്കാം. എക്സ്പോയില്‍ പങ്കെടുക്കുന്ന ബില്‍ഡര്‍ക്ക് നാട്ടില്‍ പ്രോപ്പര്‍ട്ടി വാങ്ങാന്‍ ആഗ്രഹിക്കുന്നവരെ നേരില്‍ കാണാനും ബിസിനസ് നടത്താനുമുള്ള അപൂര്‍വാവസരമാണ് കേരള പ്രോപ്പര്‍ട്ടി എക്സ്പോയിലൂടെ ലഭിക്കുന്നത്.
മികച്ച നിക്ഷേപം എന്ന നിലയില്‍ ഭാവിയില്‍ റിയല്‍ എസ്റ്റേറ്റിലൂടെ വന്‍ലാഭം നേടാന്‍ കഴിയുന്ന പ്രോപ്പര്‍ട്ടികള്‍ വിദേശ മലയാളികള്‍ക്കു പരിചയപ്പെടുത്താനും ഓരോ പ്രോജക്ടും ഏതെല്ലാം വിധത്തില്‍ നിക്ഷേപകര്‍ക്ക് ഗുണകരമാകുമെന്ന് നേരിട്ട് ബോധ്യപ്പെടുത്താനും സാധിക്കുന്നതാണ്. മുന്‍വര്‍ഷങ്ങളില്‍ ഷാര്‍ജയില്‍ വന്‍വിജയകരമായി നടത്തിയിട്ടുള്ള കേരള പ്രോപ്പര്‍ട്ടി എക്സ്പോ വിദേശമലയാളികള്‍ക്കും ബില്‍ഡര്‍മാര്‍ക്കും ഒരുപോലെ പ്രയോജനകരമായിരുന്നു.
കേരള പ്രോപ്പര്‍ട്ടി എക്‌സ്‌പോ നടക്കുന്ന ഹോട്ടല്‍ അല്‍ ഫലാജില്‍ പ്രവേശനം സൗജന്യമാണ്. വിപുലമായ പാര്‍ക്കിംഗ് സൗകര്യവും ഉണ്ടായിരിക്കുന്നതാണ്. പാര്‍ക്കിംഗും സൗജന്യമാണ്. എക്സ്പോയുടെ ട്രാവല്‍ പാര്‍ട്ണര്‍ ആയ ഇന്റര്‍സൈറ്റ് ഓവര്‍സീസ് എഡ്യൂക്കേഷന്റെ സ്റ്റാളും ഉണ്ടായിരിക്കുന്നതാണ്. കേരള പ്രോപ്പര്‍ട്ടി എക്സ്പോയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 99474 51471, 99953 31199 .
Content Highlights: Kerala Property Expo 2023 Inauguration


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..