.
മാതൃഭൂമി ഡോട്ട് കോം ക്രെഡായിയുടെ സഹകരണത്തോടെ മസ്‌കറ്റില്‍ നടത്തുന്ന കേരള പ്രോപ്പര്‍ട്ടി എക്സ്പോ വെള്ളിയാഴ്ച തുടങ്ങുന്നു. റൂവിയിലെ ഹോട്ടല്‍ അല്‍ ഫലാജില്‍ ജൂണ്‍ രണ്ട്, മൂന്ന് തീയതികളികളിലായി ഒരുക്കിയിട്ടുള്ള എക്സ്പോയില്‍ 200-ലധികം മികച്ച പ്രോജക്ടുകളുമായി കേരളത്തില്‍ നിന്നുള്ള മുപ്പതിലേറെ മുന്‍നിര ബില്‍ഡര്‍മാര്‍ പങ്കെടുക്കുന്നതാണ്. രാവിലെ 11 മുതല്‍ വൈകീട്ട് ഏഴുവരെയാണ് സമയം.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, തിരുവല്ല, കോട്ടയം, കൊച്ചി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ തുടങ്ങി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രോജക്ടുകള്‍ കേരള പ്രോപ്പര്‍ട്ടി എക്സ്പോയില്‍ ഉണ്ടായിരിക്കുന്നതാണ്. നിര്‍മാണം പൂര്‍ത്തിയായതും നിര്‍മാണം നടക്കുന്നതുമായ ഫ്ളാറ്റുകള്‍, വില്ലകള്‍, ഷോപ്പിംഗ് സെന്റര്‍ തുടങ്ങിയവയ്ക്ക് പുറമേ ബാങ്കിംഗ്, വിദേശ വിദ്യാഭ്യാസം എന്നീ മേഖലകളില്‍ നിന്നുള്ള സ്റ്റാളുകളും ഉണ്ടായിരിക്കുന്നതാണ്.
എക്സ്പോ സന്ദര്‍ശിക്കുന്ന വിദേശ മലയാളികള്‍ക്ക് കേരളത്തിലെ മികച്ച പ്രോജക്ടുകളെക്കുറിച്ച് വിശദമായി മനസിലാക്കാം. ഇഷ്ടപ്പെട്ട ഭവനം ബുക്ക് ചെയ്യാം. ഭവനവായ്പയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയാനുള്ള അവസരവും ലഭ്യമാണ്. മുന്‍വര്‍ഷങ്ങളില്‍ ഷാര്‍ജയില്‍ വന്‍വിജയകരമായി നടത്തിയിട്ടുള്ള കേരള പ്രോപ്പര്‍ട്ടി എക്സ്പോ വിദേശമലയാളികള്‍ക്കും ബില്‍ഡര്‍മാര്‍ക്കും ഒരുപോലെ പ്രയോജനകരമായിരുന്നു.
കേരള പ്രോപ്പര്‍ട്ടി എക്‌സ്‌പോ നടക്കുന്ന ഹോട്ടല്‍ അല്‍ ഫലാജില്‍ പ്രവേശനവും പാര്‍ക്കിംഗും സൗജന്യമാണ്. വിപുലമായ പാര്‍ക്കിംഗ് സൗകര്യവുമുണ്ട്. എക്സ്പോയുടെ ട്രാവല്‍ പാര്‍ട്ണര്‍ ആയ ഇന്റര്‍സൈറ്റ് ഓവര്‍സീസ് എഡ്യൂക്കേഷന്റെ സ്റ്റാളും ഉണ്ടായിരിക്കുന്നതാണ്.
Content Highlights: kerala property expo 2023


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..