ഗുണമേന്മയും വിശ്വാസ്യതയുള്ള മികവുറ്റ ഭവനങ്ങളുമായി മസ്‌കറ്റില്‍ ആദ്യമായി കേരളപ്രോപ്പര്‍ട്ടിഎക്‌സ്‌പോ


1 min read
Read later
Print
Share

.

മാതൃഭൂമി ഡോട്ട് കോം മസ്‌കറ്റില്‍ സംഘടിപ്പിക്കുന്ന ആദ്യത്തെ കേരള പ്രോപ്പര്‍ട്ടി എക്‌സ്‌പോ ജൂണ്‍ രണ്ട്, മൂന്ന് തീയതികളില്‍ നടക്കുന്നു. റൂവിയിലെ ഹോട്ടല്‍ അല്‍ ഫലാജില്‍ രാവിലെ 11 മുതല്‍ വൈകീട്ട് ഏഴു വരെയാണ് എക്‌സ്‌പോ. ക്രെഡായിയുമായി ചേര്‍ന്നൊരുക്കുന്ന ഈ എക്‌സ്‌പോയില്‍, ഗുണമേന്മയുള്ള ഭവനങ്ങള്‍ കൈമാറിക്കൊണ്ട് മലയാളികളുടെ വിശ്വാസം നേടിയെടുത്ത മുപ്പതിലേറെ പ്രമുഖ ബില്‍ഡര്‍മാരാണ് എത്തുന്നത്. 200ലധികം മികവുറ്റ പ്രോജക്ടുകളാണ് അണിനിരക്കുന്നത്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, തിരുവല്ല, കോട്ടയം, കൊച്ചി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ തുടങ്ങി കേരളത്തിന്റെ വിവിധ നഗരങ്ങളിലെ മികച്ച ലൊക്കേഷനുകളിലുള്ള നിരവധി പ്രോജക്ടുകളെക്കുറിച്ച് നേരിട്ട് മനസിലാക്കാം. പ്രോജക്ടിലുള്ള ആധുനിക സൗകര്യങ്ങളെക്കുറിച്ച് ചോദിച്ചറിയാം. ഫഌറ്റുകള്‍, വില്ലകള്‍, ഡ്യൂപ്ലെക്‌സുകള്‍... ഏതായാലും നിങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായവ മസ്‌കറ്റില്‍ വച്ചുതന്നെ ബുക്ക് ചെയ്യാം.

ഷോപ്പിംഗ് സെന്ററുകള്‍ പോലെ നിക്ഷേപ സാധ്യതയുള്ള പ്രോജക്ടുകളുടെ സ്റ്റാളുകളും എക്‌സ്‌പോയിലുണ്ട്. കൂടാതെ ബാങ്കിംഗ്, വിദേശ വിദ്യാഭ്യാസം എന്നീ മേഖലകളില്‍ നിന്നുള്ള സ്റ്റാളുകളും ഉണ്ട്്. ഭവനവായ്പകളുടെ പലിശ നിരക്ക്, ലോണ്‍ കാലാവധി, ലോണ്‍ ലഭിക്കുന്നതിന് ആവശ്യമായ രേഖകള്‍ തുടങ്ങി ഭവന വായ്പയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളെക്കുറിച്ചും ബാങ്കിന്റെ പ്രതിനിധികളോട് നേരിട്ട് ചോദിച്ച് മനസിലാക്കാം.

കേരള പ്രോപ്പര്‍ട്ടി എക്‌സ്‌പോ നടക്കുന്ന ഹോട്ടല്‍ അല്‍ ഫലാജില്‍ പ്രവേശനവും പാര്‍ക്കിംഗും സൗജന്യമാണ്. വിപുലമായ പാര്‍ക്കിംഗ് സൗകര്യം ഉണ്ടായിരിക്കുന്നതാണ്. എക്‌സ്‌പോയുടെ ട്രാവല്‍ പാര്‍ട്ണര്‍ ആയ ഇന്റര്‍സൈറ്റ് ഓവര്‍സീസ് എഡ്യൂക്കേഷന്റെ സ്റ്റാളും ഉണ്ടായിരിക്കുന്നതാണ്.

Content Highlights: kerala property expo 2023

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
.

1 min

പോയസ് ഗാര്‍ഡനില്‍ പുതിയ വീട് സ്വന്തമാക്കി ധനുഷ്

Feb 20, 2023


Representative image

1 min

സിമന്റ് വില കുതിക്കുന്നു; നിർമാണ മേഖലയിൽ കടുത്ത പ്രതിസന്ധി

Nov 11, 2022


find home

1 min

വീടും സ്ഥലവും സ്വന്തമാക്കാൻ ഫൈൻഡ്ഹോം റിയൽ എസ്റ്റേറ്റ് ഫെസ്റ്റ്

Sep 17, 2021


Most Commented