കേരളാ പ്രോപ്പർട്ടി എക്സ്പോ
ഷാര്‍ജ: സ്വപ്നവീട് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആവശ്യമുള്ളതെല്ലാം ഒരു കുടക്കീഴില് അവതരിപ്പിക്കുകയാണ് കേരളപ്രോപ്പര്ട്ടി എക്സ്പോ. മാതൃഭൂമി ഡോട്ട് കോമിന്റെ നേതൃത്വത്തില്‍ നടത്തുന്ന കേരള പ്രോപ്പര്‍ട്ടി എക്സ്പോ സീസണ് നാലിന് ഷാര്‍ജ എക്സ്പോ സെന്ററില്‍ ശനിയാഴ്ച തുടക്കമാവും. ഷാര്‍ജ രാജകുടുംബാംഗവും ഹംറിയ ഫ്രീസോണ്‍ അതോറിറ്റി ഫിനാന്‍ഷ്യല്‍ റിസേര്‍ച്ച് ആന്‍ഡ് അനാലിസിസ് മേധാവിയുമായ ശൈഖ് അബ്ദുല്‍അസീസ് ബിന്‍ ജമാല്‍ അല്‍ ഖാസിമി, കേരള ടൂറിസം പൊതുമരാമത്ത്, യുവജനകാര്യവകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് എന്നിവര്‍ മുഖ്യാതിഥികളാവും. ക്രെഡായിയുടെ (കോണ്‍ഫെഡറേഷന്‍ ഓഫ് റിയല്‍ എസ്റ്റേറ്റ് അസോസിയേഷന് ഓഫ് ഇന്ത്യ) സഹകരണത്തോടെ ഒരുക്കുന്ന പ്രോപ്പര്‍ട്ടി എക്സ്പോയില്‍ 50- ഓളം സ്റ്റാളുകളുണ്ടാകും.
മുത്തൂറ്റ് ഹോംസ്, ആര്ക്കോണ് ഹോംസ്, കൈരളി ഹോംസ്, കെന്റ് കണ്‍സ്ട്രക്ഷന്‍സ്, ആര്‍ടെക് റിയല്‍റ്റേഴ്സ്, നികുഞ്ജം കണ്‍സ്ട്രക്ഷന്‍സ്, വര്‍മ ഹോംസ്, ക്രസന്റ് ബില്‍ഡേഴ്സ്, ടി.സി. വണ്‍, ഒലിവ് ബില്‍ഡേഴ്സ്, എസ്.എഫ്.എസ്. ഹോംസ്, കോണ്‍ഡോര്‍ ഗ്രൂപ്പ്, നവേര ബില്‍ഡേഴ്സ്, ശ്രീറോഷ് ഡെവലപ്പേഴ്സ്, പെന്റിയം കണ്‍സ്ട്രക്ഷന്‍സ്, ബില്‍ഡ് ഓണ്‍ ഡെവലപ്പേഴ്സ്, മലബാര്‍ ഡെവലപ്പേഴ്സ്, ലാന്‍ഡ്മാര്‍ക്ക് ബില്‍ഡേഴ്സ്, കല്യാണ്‍ ഡെവലപ്പേഴ്സ്, ഇന്‍ഡ്രോയല്‍ പ്രോപ്പര്‍ട്ടീസ്, ഐക്ലൗഡ് ഹോംസ്, ഹെതര്‍ ഹോംസ്, എലൈറ്റ് ഡെവലപ്പേഴ്സ്, ഡ്രീംസ് വേള്‍ഡ് പ്രോപ്പര്‍ട്ടീസ്, ക്രിയേഷന്‍സ് ഇന്ത്യ (സിഡ്ബി), വിശ്രാം ബില്‍ഡേഴ്സ്, ട്രിനിറ്റി ബില്‍ഡേഴ്സ് ആന്‍ഡ് ഡെവലപ്പേഴ്സ്, ടാറ്റ ഹൗസിങ്, സിന്തൈറ്റ് റിയാല്‍റ്റി, സൂപ്പര്‍സ്റ്റോണ്‍ പ്രോപ്പര്‍ട്ടീസ്, സ്കൈലൈന്‍ ബില്‍ഡേഴ്സ്, സെക്യൂറ ഡെവലപ്പേഴ്സ്, ക്വീന്‍സ് ഹാബിറ്റാറ്റ്സ്, പുറവങ്കര ലിമിറ്റഡ്, പോള്‍ ആലുക്കാസ് ഡെവലപ്പേഴ്സ്, നോയല്‍ ബില്‍ഡേഴ്സ്, പ്രസ്റ്റീജ് ഗ്രൂപ്പ്, സണ്‍ പ്രോജക്ട്സ് ഇന്ത്യ, അര്‍ബന്‍ സ്കേപ്പ് പ്രോപ്പര്‍ട്ടീസ്, ശ്രീ ധന്യ ഹോംസ്, ഫേവറിറ്റ് ഹോംസ്, ഹൈലൈറ്റ് ഗ്രൂപ്പ് തുടങ്ങിയ പ്രമുഖ ബില്‍ഡേഴ്സ് പങ്കെടുക്കും.
ഫ്ളാറ്റുകള്‍ക്കും വില്ലകള്‍ക്കും പുറമെ സര്‍വീസ് അപ്പാര്‍ട്ട്മെന്റ്, ഷോപ്പിങ് കേന്ദ്രങ്ങള്‍, ഇന്റീരിയര്‍ ഡെക്കറേഷന് തുടങ്ങിയവയുടെ സ്റ്റാളുകളും ബാങ്കിങ്, ഫിനാന്‍സ് മേഖലയില്‍നിന്നുള്ള ബ്രാന്‍ഡുകളും ഉണ്ടാകും. ഹാള്‍നമ്പര്‍ ഒന്നിലാണ് ശനി, ഞായര്‍ ദിവസങ്ങളിലായി പ്രോപ്പര്‍ട്ടി എക്സ്പോ നടക്കുക. രാവിലെ 11 മുതല്‍ രാത്രി എട്ടുമണിവരെയാണ് പരിപാടി. എക്സ്പോ സെന്ററില്‍ പാര്‍ക്കിങ് സൗജന്യമാണ്.
ഫുട്ബോള്‍ പ്രമേയത്തില്‍ പെയിന്റിങ് മത്സരം
ഷാര്‍ജ: കേരള പ്രോപ്പര്‍ട്ടി എക്സ്പോ സീസണ് നാല് വേദിയില്‍ കുട്ടികള്‍ക്കായുള്ള പെയിന്റിങ് മത്സരം രണ്ട് വിഭാഗങ്ങളിലായി നടക്കും. ശനിയാഴ്ചയാണ് സബ് ജൂനിയര്‍വിഭാഗം (നാല് മുതല്‍ എട്ട് വയസ്സുവരെ) മത്സരം നടക്കുക. രാവിലെ 11 മണിയോടെ രജിസ്ട്രേഷന് ആരംഭിക്കും. ഉച്ചയ്ക്ക് 12 മുതല്‍ ഒരു മണിവരെയാണ് മത്സരം. ജൂനിയര്‍വിഭാഗം (ഒമ്പത് മുതല്‍ 14 വയസ്സുവരെ) മത്സരം വൈകീട്ട് മൂന്ന് മണിമുതല്‍ നാല് വരെയാണ്. രജിസ്ട്രേഷന് രണ്ടുമണിക്ക് ആരംഭിക്കും. ഇരുവിഭാഗത്തിനും പ്രമേയം ഫുട്ബോള്‍ ആയിരിക്കും. മത്സരത്തില്‍ പങ്കെടുക്കുന്ന എല്ലാകുട്ടികള്‍ക്കും സര്‍ട്ടിഫിക്കറ്റ് നല്‍കും. കൂടാതെ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനത്തെത്തുന്നവര്‍ക്ക് 550 ദിര്‍ഹം, 400 ദിര്‍ഹം, 300 ദിര്‍ഹം എന്നിങ്ങനെ കാഷ് പ്രൈസുമുണ്ടാകും.
പ്രായപരിധിയില്ലാതെ സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും ഒരുപോലെ പങ്കെടുക്കാന്‍ പ്രോപ്പര്‍ട്ടി എക്സ്പോ വേദിയില്‍ ഞായറാഴ്ച ഡെസേര്‍ട്ട് കുക്കിങ് മത്സരവും നടത്തുന്നുണ്ട്. ഉച്ചയ്ക്ക് 12 മണിമുതല്‍ അതിനുള്ള രജിസ്ട്രേഷന് തുടങ്ങും. ഒരു മണിമുതല്‍ രണ്ടുവരെയാണ് മത്സരം. ഒന്ന് രണ്ട് സ്ഥാനത്തെത്തുന്നവര്‍ക്ക് യഥാക്രമം 750 ദിര്‍ഹം, 500 ദിര്‍ഹം കാഷ് പ്രൈസ് നല്‍കും.
Content Highlights: kerala property expo 2022, kerala property expo at sharjah, myhome
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..