മാതൃഭൂമി ഡോട്ട്.കോം കേരള പ്രോപ്പർട്ടി എക്‌സ്‌പോ അടുത്തമാസം ഷാർജയിൽ


കേരളാ പ്രോപ്പർട്ടി എക്സ്പോ

ഷാർജ: മാതൃഭൂമി ഡോട്ട്.കോം ഷാർജയിൽ സംഘടിപ്പിക്കുന്ന കേരള പ്രോപ്പർട്ടി എക്സ്‌പോ സീസൺ നാല് ഡിസംബർ മൂന്ന്, നാല് തീയതികളിൽ ഷാർജ എക്സ്‌പോ സെന്ററിൽ നടക്കും. ക്രെഡായിയുടെ (കോൺഫെഡറേഷൻ ഓഫ് റിയൽ എസ്റ്റേറ്റ് അസോസിയേഷൻ ഓഫ് ഇന്ത്യ) സഹകരണത്തോടെ ഒരുക്കുന്ന പ്രോപ്പർട്ടി എക്സ്‌പോയിൽ 50-ഓളം സ്റ്റാളുകളുണ്ടാകും. എക്സ്‌പോ സെന്ററിലെ ഹാൾനമ്പർ ഒന്നിൽ രാവിലെ 11 മുതൽ രാത്രി എട്ടുവരെയാണ് പ്രോപ്പർട്ടി എക്സ്‌പോ.

ഫ്ളാറ്റുകൾക്കും വില്ലകൾക്കും പുറമെ സർവീസ് അപ്പാർട്ട്‌മെന്റ്, ഷോപ്പിങ് കേന്ദ്രങ്ങൾ, ഇന്റീരിയർ ഡെക്കറേഷൻ തുടങ്ങിയവയുടെ സ്റ്റാളുകളും ബാങ്കിങ്, ഫിനാൻസ് മേഖലയിൽനിന്നുള്ള ബ്രാൻഡുകളും ഉണ്ടാകും.ഭവനനിർമാണരംഗത്ത് 22 വർഷത്തെ പാരമ്പര്യമുള്ള പ്രമുഖ ബിൽഡറായ തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന നികുഞ്ജം കൺസ്ട്രക്ഷൻസ്, മൂന്നുനഗരങ്ങളിലെ മികച്ച ലൊക്കേഷനുകളിൽ മികവുറ്റ പ്രോജക്ടുകളുമായി വർമ ഹോംസ്, 39 വർഷങ്ങളുടെ പാരമ്പര്യമുള്ള ഒലിവ് ബിൽഡേഴ്സ്, നിർമാണത്തിലെ മികവിന്റെയും രൂപകല്പനയിലെ മിഴിവിന്റെയും മറുവാക്കായ എസ്.എഫ്.എസ്. ഹോംസ്, അനന്തപുരിയിൽ അന്താരാഷ്ട്രനിലവാരമുള്ള ഹൈ എൻഡ് പ്രോജക്ടുകളുമായി കോൺഡോർ ഗ്രൂപ്പ്, തൃശ്ശൂരിലെ പ്രൈം ലൊക്കേഷനുകളിൽ പ്രീമിയം ഫ്ളാറ്റുകളുമായി നവേര ബിൽഡേഴ്സ്, കരുത്തുറ്റ പരിചയസമ്പത്തുമായി പെന്റിയം കൺസ്ട്രക്ഷൻസ്, 28 വർഷങ്ങളുടെ അനുഭവസമ്പത്തുമായി റിയൽ എസ്റ്റേറ്റ് രംഗത്ത് മികവോടെ പ്രവർത്തിക്കുന്ന ശ്രീറോഷ് ഡെവലപ്പേഴ്‌സ്, 2008 മുതൽ കോഴിക്കോട്ട് നിരവധി ശ്രദ്ധേയമായ പ്രോജക്ടുകൾ നിർമിക്കുന്ന ടി.സി. വൺ, മൂന്നര പതിറ്റാണ്ട് പിന്നിട്ട പ്രസ്റ്റീജ്, അപ്പാർട്ട്‌മെന്റുകളും വില്ലകളുമായി സൺ പ്രോജക്ട്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, തിരുവനന്തപുരത്ത് ലോകോത്തരനിലവാരമുള്ള പ്രോജക്ടുകളുമായി അർബൻ സ്കേപ്പ് പ്രോപ്പർട്ടീസ്, ആധുനികതയും ആഡംബരവും ഒത്തുചേർന്ന തിരുവനന്തപുരത്തെ ശ്രീധന്യ ഹോംസ്, ചാരുതയാർന്ന ഒമ്പത് പ്രോജക്ടുകളുമായി ഫേവറിറ്റ് ഹോംസ് തുടങ്ങി ഒട്ടേറെ ബിൽഡേഴ്‌സ് എക്സ്‌പോ സെന്ററിലെത്തും.

ഇഷ്ടപ്പെട്ട പ്രോപ്പർട്ടി ഷാർജയിൽവെച്ചുതന്നെ ബുക്ക് ചെയ്യാം. മുൻവർഷങ്ങളിൽ വൻവിജയകരമായി നടത്തിയിരുന്ന പരിപാടി പ്രവാസി മലയാളികൾക്കും ബിൽഡർമാർക്കും ഒരുപോലെ പ്രയോജനകരമായിരുന്നു. യു.എ.ഇ.യിലെ വിവിധ എമിറേറ്റുകളിൽനിന്നായി നൂറുകണക്കിനാളുകളാണ് വേദി സന്ദർശിച്ചത്. പാർക്കിങ് സൗജന്യമാണ്.

കൂടുതൽ വിവരങ്ങൾക്ക്

Content Highlights: kerala property expo 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented