മേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസ് തന്റെ പ്രിയപ്പെട്ട വീട് വിറ്റതിനെക്കുറിച്ചുള്ള വാര്‍ത്തയ്ക്കു പിന്നാലെയാണ് സോഷ്യല്‍മീഡിയ. 17 വര്‍ഷമായി സ്വന്തം ഉടമസ്ഥതയിലുള്ള സാന്‍ ഫ്രാന്‍സിസ്‌കോയിലെ വീടാണ് വൈസ് പ്രസിഡന്റ് വിറ്റത്. 7,99,000 ഡോളറിനായിരുന്നു വില്‍പ്പന. ഏകദേശം 5.95 കോടി രൂപ. 2004 ല്‍ 4,89,000 ഡോളറിന് ആണ് കമല ഹാരിസ് ഈ വീട് സ്വന്തമാക്കിയത്.

1998 ല്‍ നിര്‍മിച്ച ഈ വസതി വളരെ ഒതുങ്ങിയ ഒന്നാണ്. ഒരു കിടപ്പുമുറി, രണ്ട് കുളിമുറി, ലിവിങ്, ഒരു ഹോം ഓഫീസ്, കിച്ചന്‍ എന്നിവയടക്കം 1,069 ചതുരശ്രയടി വിസ്തീര്‍ണ്ണമുണ്ട്.  ലിവിങ് റൂമിലേക്ക് തുറക്കുന്ന ഓപ്പണ്‍ കിച്ചന്‍ ആണ് പ്രധാന ആകര്‍ഷണം. ഒപ്പം ഒരു ഓപ്പണ്‍ ബാല്‍ക്കണിയും. ഗാരേജ്, പാര്‍ക്കിങ് സംവിധാനങ്ങളും  ഈ കെട്ടിടത്തിലുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ കെട്ടിടത്തിന് പുതിയ മേല്‍ക്കൂര, ഗാരേജ് വാതില്‍, ഇന്റര്‍കോം തുടങ്ങിയ സംവിധാനങ്ങള്‍ കൂടി കൂട്ടിച്ചേര്‍ത്തിരുന്നു.

കമല ഹാരിസിന്റെ നിരവധി പ്രോപ്പര്‍ട്ടികളില്‍ ഒന്ന് മാത്രമാണിത്. നിലവില്‍, വാഷിംഗ്ടണ്‍ ഡിസിയില്‍ 1.7 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ഒരു അപ്പാര്‍ട്ട്മെന്റും ലോസ് ആഞ്ജലിസില്‍ ഒരു വീടും ഉണ്ട്. നിലവില്‍ പ്രസിഡന്റിന്റെ ഔദ്യോഗിക ഗസ്റ്റ്ഹൗസിലാണ് കമലാ ഹാരിസിന്റെ താമസം. വൈസ് പ്രസിഡന്റിന്റെ ഔദ്യോഗിക വസതി പുതുക്കിപ്പണിയുന്നതിനാലാണ് അത്.

Content Highlights: Kamala Harris is in contract to sell her San Francisco home, My Home