photio|.instagram.com/kajol/
മുംബൈയില്‍ വീടുള്ളവരാണ് ബോളിവുഡ് സൂപ്പര്‍ സ്റ്റാറുകള്‍ എല്ലാവരും തന്നെ. താരങ്ങള്‍ മുംബൈയില്‍ ആഡംബരവീടുകളും അപ്പാര്‍ട്ട്‌മെന്റുകളും വാങ്ങുന്നതിന്റെ വാര്‍ത്തകളും അതുകൊണ്ട് പതിവാണ്.
ജുഹുവും ബാന്ദ്രയും സെലിബ്രിറ്റി വീടുകളുടെ കാര്യത്തില്‍ അത്രത്തോളം പ്രശസ്തമാണ്.ഇപ്പോഴിതാ ബോളിവുഡ് താരദമ്പതിമാരായ കജോളും അജയ് ദേവ്ഗണ്ണും ജുഹുവില്‍ പുതിയ അപ്പാര്‍ട്ട്‌മെന്റ് സ്വന്തമാക്കിയെന്നതാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.തങ്ങളുടെ പുത്തന്‍ വീടിനായി 16.5 കോടി രൂപ വില നല്‍കിയെന്നാണ് വിവരം.
രജിസ്‌ട്രേഷന്‍ രേഖകള്‍ പ്രകാരം 2493 ചതുരശ്ര അടി വിസ്തീര്‍ണത്തിലുള്ള കാര്‍പ്പറ്റ് ഏരിയയാണ് അപ്പാര്‍ട്ട്‌മെന്റിനുള്ളത്. ഏപ്രില്‍ പകുതിയോടെയാണ് രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായത്. സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തില്‍ 99 ലക്ഷം രൂപയും ഇവര്‍ മുടക്കിയിട്ടുണ്ട്. നടി എന്നതിലുപരി റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റിമെന്റിലും തത്പരയായ വ്യക്തിയാണ് കാജോള്‍.
ജുഹു അക്രോപോളിസ് എന്ന അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തിലെ നാല് കാര്‍ പാര്‍ക്കിങ് സ്ലോട്ടുകള്‍ ഇവര്‍ക്കായി മാറ്റിവെച്ചിട്ടുണ്ട്. പ്രശസ്ത ആര്‍ക്കിടെക്ടായ ഹഫീസ് കോണ്‍ട്രാക്ടര്‍ രൂപകല്‍പന നിര്‍വഹിച്ചിരിക്കുന്ന പ്രീമിയം അപ്പാര്‍ട്ട്‌മെന്റുകളാണ് ഈ കെട്ടിടത്തില്‍ ഉള്ളത്. മനോഹരമായ പൂന്തോട്ടം, ജിം, വിവിധ നിലകളിലായുള്ള പാര്‍ക്കിംഗ് ഏരിയകള്‍, ലോബി തുടങ്ങി നിരവധി സൗകര്യങ്ങളും താമസക്കാര്‍ക്കായി ഇവിടെ ഒരുങ്ങിയിട്ടുണ്ട്.
ജുഹുവില്‍ തന്നെ മറ്റു രണ്ട് അപ്പാര്‍ട്ട്‌മെന്റുകള്‍ 2022-ല്‍ താരദമ്പതിമാർ വാങ്ങിയിരുന്നു. ഇതിനായി അവര്‍ 12 കോടി രൂപയാണ് അന്ന് ചെലവിട്ടത്. ഇപ്പോള്‍ മക്കള്‍ക്കൊപ്പം ഇരുവരും താമസിക്കുന്ന
ശിവശക്തി എന്ന ബംഗ്ലാവും ജുഹുവില്‍ തന്നെയാണ് സ്ഥിതി ചെയ്യുന്നത്.ഇതൊന്നും കൂടാകെ ലണ്ടനിലും ഇവര്‍ക്ക് സ്വന്തമായി വസതിയുണ്ട്. ഷാരൂഖ് ഖാന്റെ ലണ്ടനിലെ വീടിന്റെ അടുത്ത് തന്നെയാണ് 54 കോടി രൂപ വിലമതിപ്പുള്ള ഈ വീടും സ്ഥിതി ചെയ്യുന്നത്.
Content Highlights: Kajol,ajay Devgan,juhu, mumbai, celebrity homes, home


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..