ജോണി ഡെപ്പ്, ആംബർ ഹേർഡ് | Photos: A.P, AF.P.
മുന്‍ഭാര്യ ആംബര്‍ ഹേഡിനെതിരെയുള്ള ഹോളിവുഡ് താരം ജോണി ഡെപ്പിന്റെ മാനനഷ്ടക്കേസില്‍ ഡെപ്പിന് അനുകൂല വിധി ഉണ്ടായിരിക്കുകയാണ്. ഇപ്പോഴിതാ ഇരുവരും ഒന്നിച്ച് താമസിച്ചിരുന്ന ലോസ് ആഞ്ജലീസിലെ വീട് വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നു എന്ന വാര്‍ത്തയാണ് വന്നിരിക്കുകയാണ്.
2015-ലെ വിവാഹത്തിന് ശേഷം ഏകദേശം 15 മാസത്തോളമാണ് ഇരുവരും ഈ ആഡംബര ഭവനത്തില്‍ താമസിച്ചത്. 2016-ല്‍ ഇരുവരും തമ്മില്‍ പിരിഞ്ഞു. തൊട്ട് പിന്നാലെ ജോണി ഡെപ്പ് ഈ വീട് വില്‍പ്പനയ്ക്ക് വെച്ചിരുന്നു. വീടിന്റെ ഓരോ ഭാഗങ്ങള്‍ പ്രത്യേക യൂണിറ്റുകളാക്കി മാറ്റിയശേഷമായിരുന്നു വില്‍പ്പനയ്ക്ക് വെച്ചത്. ഇതിലൊരു യൂണിറ്റാണ് ഇപ്പോള്‍ വീണ്ടും വില്‍പ്പനയ്ക്കായി എത്തിയിരിക്കുന്നത്. 1.76 മില്ല്യണ്‍ ഡോളറാണ് ഈ യൂണിറ്റിന്റെ (ഏകദേശം 13.7 കോടി രൂപ) ഇപ്പോഴത്തെ മാര്‍ക്കറ്റ് വില.
1930-ല്‍ പണി കഴിപ്പിച്ച 1780 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഈ വീടിന് ഒരു കിടപ്പുമുറി, രണ്ട് ബാത്ത്‌റൂമുകള്‍, ആധുനിക സജ്ജീകരണങ്ങളോട് കൂടിയ അടുക്കള, ആഡംബരം നിറഞ്ഞ പ്രൈമറി സ്യൂട്ട് എന്നിവയാണ് സൗകര്യമായി ഉള്ളത്.
ഈസ്റ്റേണ്‍ കൊളംബിയ ബില്‍ഡിങ്ങിന്റെ ഏറ്റവും മുകളിലായാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്.
അമേരിക്കയിലെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് സ്ഥാപനമായ ഡഗ്ലസ് എല്ലിമന്‍ എന്ന സ്ഥാപനമാണ് വില്‍പ്പനയ്ക്ക് നേതൃത്വം നല്‍കുന്നത്.
Content Highlights: johnny depp, amber heard, fromer penthouse, myhome, celebrityhome
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..