photo|instagram.com/thejohnabraham/
ബോളിവുഡിലെ ഫിറ്റ്‌നസ് രാജാക്കന്മാരില്‍ ഒരാളാണ് ജോണ്‍ എബ്രഹാം. പ്രായം 50 ആയെങ്കിലും അദ്ദേഹത്തിന്റെ ഫിറ്റ്‌നസ് പ്രേമം ആരെയും അതിശയിപ്പിക്കുന്നതാണ്. അതുകൊണ്ടുതന്നെയാണ് അദ്ദേഹം ആരാധകരുടെ പ്രിയപ്പെട്ട താരമാകുന്നതും. ബോളിവുഡ് താരങ്ങളുടെ പ്രിയപ്പെട്ടയിടമായ മുംബൈയിലാണ് അദ്ദേഹത്തിന്റെ വീടും സ്ഥിതി ചെയ്യുന്നത്. ബാന്ദ്ര വെസ്റ്റില്‍ സ്ഥിതി ചെയ്യുന്ന ഈ വീടിന് 60 കോടിയിലേറെ രൂപ വിലവരും.
റസിഡന്‍ഷ്യല്‍ കോംപ്ലക്‌സിന്റെ ഏറ്റവും മുകളിലുള്ള രണ്ട് നിലകളിലായി, കടല്‍കാഴ്ചകള്‍ ആസ്വദിക്കാവുന്ന വിധത്തിലാണ് ആ ആഡംബരഭവനം നിര്‍മ്മിച്ചിരിക്കുന്നത്. 2011-ല്‍ നിര്‍മ്മിച്ച ഈ പെന്റ്ഹൗസിന് വില്ല ഇന്‍ ദ കെ എന്നാണ് പേരിട്ടിരിക്കുന്നത്. കെട്ടിടത്തിന്റെ 7, 8 നിലകളിലായാണ് അപ്പാര്‍ട്ട്‌മെന്റ് സ്ഥിതി ചെയ്യുന്നത്. 4000 ചതുരശ്ര അടിയാണ് ഇതിന്റെ വിസ്തീര്‍ണ്ണം.
വിശാലമായ ടെറസ് കൂടി ചേരുന്നതാണ് ജോണിന്റെ വീട്. അദ്ദേഹത്തിന്റെ വീട് ഡിസൈന്‍ ചെയ്തിരിക്കുന്നത് സഹോദരനായ അലന്‍ എബ്രഹാമിന്റെ നേതൃത്വത്തിലാണ്. അബ്രഹാം ജോണ്‍ ആര്‍ക്കിടെക്‌സ് എന്ന പേരിലുള്ള കുടുംബത്തിലെ തന്നെ സ്ഥാപനത്തിലെ ഡിസൈനര്‍മാരും ആര്‍ക്കിടെക്ട്മാരും ഇതില്‍ ചേര്‍ന്നു പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഒരു വീടെന്ന നിലയില്‍ ഒരുപാട് പ്രത്യേകതകള്‍ ഇതിനുണ്ട്. 2016 ല്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്ചറല്‍ ഡിസൈനിന്റെ ബെസ്റ്റ് ഹോം അവാര്‍ഡും ഈ വീട് സ്വന്തമാക്കിയിട്ടുണ്ട്. മിനിമലിസ്റ്റാക്കി ഡിസൈന്‍ ചെയ്ത ഊ വീടിന്റെ ബാല്‍ക്കണിയില്‍ മനോഹരമായ ഔട്ട്‌ഡോര്‍ സ്വിമ്മിംങ് പൂളൊരുക്കിയിട്ടുണ്ട്. ഡ്രോയിങ് റൂമൊരുക്കിയിരിക്കുന്നത് ഫ്രഞ്ച് കൊളോണിയല്‍ രീതിയിലാണ്.
.jpg?$p=e2b8920&&q=0.8)
പുറംകാഴ്ചകള്‍ പരമാവധി ആസ്വദിക്കുന്ന വിധത്തില്‍ ഗ്ലാസ് ഭിത്തികളാണ് കൂടുതലായി ഉപയോഗിച്ചിരിക്കുന്നത്. ആധുനിക സൗകര്യങ്ങള്‍ നിറഞ്ഞ വീട്ടില്‍ ഫര്‍ണിച്ചറുകളില്‍ അടക്കം ലളിതമായ ഡിസൈനാണ് അവലംബിച്ചിരിക്കുന്നത്. വാസ്തുശാസ്ത്രം പ്രകാരമാണ് മുറികളുടെയും അടുക്കളയുടെയും എല്ലാം സ്ഥാനം ക്രമീകരിച്ചിരിക്കുന്നത്.
തടിയില്‍ തീര്‍ത്ത വലിയ ജനാലകളും വീടിന്റെ പ്രത്യേകതയാണ്. കടുത്ത നിറങ്ങളാണ് കൂടുതലും വീട്ടിലുപയോഗിച്ചിരിക്കുന്നത്. പുറത്തെ കാഴ്ചകള്‍ ആസ്വദിക്കാനായി ഗ്ലാസ് ഭിത്തികളും വീട്ടിലൊരുക്കിയിട്ടുണ്ട്. സ്പാ ബാത്ത്‌റൂം, പ്രൈവറ്റ് ബാല്‍ക്കണിയും മീഡിയ റൂമും , അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ജിം, ഓഫീസ് റൂം എന്നിവയും ഈ വീട്ടിലുണ്ട്.
.jpg?$p=1dd8c95&&q=0.8)
Content Highlights: John Abraham,Mumbai ,Bandra West, French colonial vibe,Celeb Homes
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..