438 കോടി മൂല്യമുള്ള വീടുകള്‍ ദാനം ചെയ്ത് ജെഫ് ബെസോസിന്റെ മുന്‍ഭാര്യ; തുക ജീവകാരുണ്യപ്രവർത്തനങ്ങൾക്ക്


ബന്ധം വേര്‍പ്പെടുത്തിയതോടെ ആമസോണില്‍ ജെഫ് ബെസോസിന് ഉണ്ടായിരുന്ന 25 ശതമാനം ഓഹരികള്‍ മക്കെന്‍സിക്ക് ലഭിച്ചിരുന്നു.

ജെഫ് ബെസോസും മക്കെൻസി സ്കോട്ടും | Photo: A.F.P

ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ ഏറെ സജീവമാണ് ലോകകോടീശ്വരനായ ജെഫ് ബെസോസിന്റെ മുന്‍ഭാര്യ മക്കെന്‍സി സ്‌കോട്ട്. ജെഫ് ബെസോസുമായുള്ള ബന്ധം പിരിഞ്ഞതിന് ശേഷം തനിക്ക് ജീവനാംശമായി കിട്ടിയ തുക അവര്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായാണ് വിനിയോഗിക്കുന്നത്. ഇപ്പോഴിതാ കോടികള്‍ മൂല്യം വരുന്ന രണ്ട് വീടുകള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി അവര്‍ ദാനം ചെയ്തുവെന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. കാലിഫോര്‍ണിയ കമ്യൂണിറ്റി ഫൗണ്ടേഷന്‍ എന്ന ജീവകാരുണ്യ സംഘടനയ്ക്ക് വേണ്ടി ഏകദേശം 438 കോടിരൂപ(55 മില്യണ്‍ ഡോളര്‍) മൂല്യമുള്ള വീടുകള്‍ മക്കെന്‍സി ദാനം ചെയ്തതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് വീടുകള്‍ മക്കെന്‍സി കൈമാറിയതെന്ന് ഡേര്‍ട്ട് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്തു. 26 വര്‍ഷത്തോളം നീണ്ട വിവാഹബന്ധത്തില്‍ നിന്ന് ഇരുവരും 2019-ലാണ് പിരിഞ്ഞത്. ബന്ധം വേര്‍പ്പെടുത്തിയതോടെ ആമസോണില്‍ ജെഫ് ബെസോസിന് ഉണ്ടായിരുന്ന 25 ശതമാനം ഓഹരികള്‍ മക്കെന്‍സിക്ക് ലഭിച്ചിരുന്നു. നിലവില്‍ ലോകത്തിലെ ഏറ്റവും സമ്പന്നയായ വ്യക്തികളില്‍ 29-ാം സ്ഥാനമാണ് ഇവര്‍ക്കുള്ളത്.

നേരത്തെ ഈ വീടുകള്‍ ജെഫ് ബെസോസിന്റെയും മക്കെന്‍സിയുടെയും ഉടസ്ഥതയിലായിരുന്നു. വിവാഹബന്ധം വേര്‍പ്പെടുത്തിയതോടെ വീടുകളുടെ പൂര്‍ണ ഉടമസ്ഥാവകാശം മക്കെന്‍സിക്ക് ലഭിച്ചു. 12,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഹസിയെന്‍ഡ സ്റ്റൈല്‍ വീടും 4500 ചതുരശ്ര അടി വിസ്തീര്‍ണമുള്ള മറ്റൊരു വീടുമാണ് ദാനം ചെയ്തിരിക്കുന്നത്. വിശാലമായ സ്വിമ്മിങ് പൂള്‍, ടെന്നിസ് കോര്‍ട്ട്, പുല്‍ത്തകിടി എന്നീ സൗകര്യങ്ങള്‍ ഈ വീടുകളിലുണ്ട്.

രണ്ട് വീടുകളിലുമായി 13 കിടപ്പുമുറികളും 14 ബാത്ത്‌റൂമുകളുമാണ് ഉള്ളത്.

Content Highlights: jeff bezoss, mackenzie scott, donates two houses worth $55 million, myhome


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented