photo|.instagram.com/laurenwsanchez/
ആമസോണ്‍ സ്ഥാപകനും ലോകകോടീശ്വരന്മാരില്‍ ഒരാളുമായി ജെഫ് ബെസോസ് താമസിക്കുന്നത് വാടകവീട്ടില്‍. കേള്‍ക്കുമ്പോള്‍ അതിശയോക്തി തോന്നുമെങ്കിലും സംഭവം സത്യമാണ്. ജെഫ് ബേസോസും പ്രതിശ്രുത വധു ലോറന്‍ സാഞ്ചെസും ഒരുമിച്ചാണ് ഈ വീട്ടില്‍ താമസിക്കുന്നത്.
വീടിന്റെ വാടക മാസം നാല് കോടി രൂപയാണ്. ആറു ലക്ഷം ഡോളറോളം വാടകയുളള കെന്നി ജിയുടെ ഈ കൊട്ടാരം മാലിബുവിലാണ് സ്ഥിതി ചെയ്യുന്നത്. വാടക വീടാണെന്ന് കരുതി അവിടെ ആഡംബരങ്ങള്‍ക്കും സൗകര്യങ്ങള്‍ക്കും ഒരു കുറവുമില്ല. അദ്ദേഹത്തിന്റെ സ്വന്തം വീടിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.
175 മില്യണ്‍ യുഎസ് ഡോളര്‍ മുടക്കിയാണ് അദ്ദേഹത്തിന്റെ അത്യാഡംബര വീട് നിര്‍മിക്കുന്നത്. 1400 കോടി രൂപ വരും ഇവയുടെ ചെലവ്. യുഎസ്സിലെ ബെവര്‍ലി ഹില്‍സിലാണ് ഈ വീട് ഉള്ളത്. മികച്ച രീതിയില്‍ ഇതിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. അതിനാലാണ് ബെസോസും പ്രതിശ്രുത വധു ലോറന്‍ സാഞ്ചസും വാടക വീട്ടില്‍ താമസിക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ മാര്‍ച്ചിലാണ് ബെസോസ് കെന്നി ജിയുടെ എസ്റ്റേറ്റിലേക്ക് താമസം മാറിയത്.
ബെസോസ് വാടകയ്ക്ക് എടുത്ത ശേഷം ഫര്‍ണിച്ചറുകള്‍ അടക്കം സ്ഥാപിച്ചു. അതേസമയം ഈ വീട് പുതുക്കിയാലും ഇല്ലെങ്കിലും, ആറ് ലക്ഷം ഡോളര്‍ തന്നെ വാടകയായി നല്‍കണമായിരുന്നു. അതിനാല്‍ സ്വന്തം നിലയ്ക്കും ആവശ്യമുള്ള മാറ്റങ്ങള്‍ അദ്ദേഹം നടപ്പിലാക്കുകയായിരുന്നു.
ബെസോസിന്റെ പുതിയ വീട് പത്ത് ഏക്കറിലായാണ് സ്ഥിതി ചെയ്യുന്നത്. ബെവര്‍ലി ഹില്‍സ് എസ്റ്റേറ്റിലെ ഈ സ്ഥലം ജാക്ക് വാര്‍ണറില്‍ നിന്ന് 2020-ലാണ് ബെഫോസ് വാങ്ങിയത്.ജോര്‍ജിയന്‍ ശൈലിയില്‍ പണികഴിപ്പിച്ച ആഡംബര മാളികയില്‍ എട്ട് കിടപ്പുമുറികളും ഒമ്പത് കുളിമുറിയും ഉണ്ട്.കാന്‍സ് ഫിലിം ഫെസ്റ്റിവലിനിടെയാണ് ബെസോസ് ലോറനോട് വിവാഹഭ്യര്‍ത്ഥന നടത്തിയത്.
Content Highlights: Jeff Bezos,Kenny G's House, Lauren Sanchez,rent,myhome,amazon


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..