ബാന്ദ്രയില്‍ 65 കോടിയുടെ ഇരട്ടഭവന സമുച്ചയം സ്വന്തമാക്കി ജാന്‍വി കപൂര്‍


8669 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഇരട്ടഭവന സമുച്ചയമാണിത്.

ജാൻവി കപൂർ | Photo: Instagram

വളരെക്കുറച്ച് സിനിമകള്‍ കൊണ്ട് ബോളിവുഡ് ആരാധകരുടെ ഇഷ്ടം തേടിയെടുത്ത നടിയാണ് ജാന്‍വി കപൂര്‍. മോഡലിങ് രംഗത്തും ഏറെ സജീവമായ താരത്തിന് നിരവധി ആരാധകരാണ് ഉള്ളത്.

ഇപ്പോഴിതാ മുംബൈയിലെ തിരക്കേറിയ ഇടങ്ങളിലൊന്നായ ബാന്ദ്രയില്‍ പുതുപുത്തന്‍ ഫ്‌ളാറ്റ് സ്വന്തമാക്കിയിരിക്കുകയാണ് ജാന്‍വി. സഹോദരി ഖുശി കപൂര്‍, അച്ഛന്‍ ബോണി കപൂര്‍ എന്നിവര്‍ക്കൊപ്പം ചേര്‍ന്നാണ് ജാന്‍വി ഈ വീട് വാങ്ങിയതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടയിലെ ജാന്‍വി നടത്തുന്ന മൂന്നാമത്തെ റിയല്‍ എസ്‌റ്റേറ്റ് നിക്ഷേപമാണിത്.



8669 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഇരട്ടഭവന സമുച്ചയമാണിത്. 6421 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കാര്‍പ്പറ്റ് ഏരിയയും ഈ വീടിനുണ്ടെന്ന് റിയല്‍ എസ്റ്റേറ്റ് പോര്‍ട്ടലായ ഇന്‍ഡെക്‌സ്ടാപ് ഡോട്ട് കോം റിപ്പോര്‍ട്ടു ചെയ്തു. 65 കോടി രൂപയ്ക്കാണ് ജാന്‍വി ഈ വീട് വാങ്ങിയതെന്ന് റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു. ബാന്ദ്രയിലെ പള്ളി ഹില്ലിലുള്ള കുബെലിസ്‌ക്യു ബില്‍ഡിങ്ങിലെ ഒന്ന്, രണ്ട് നിലകളാണ് ജാന്‍വി സ്വന്തമാക്കിയിരിക്കുന്നത്.

ഒരേ സമയം അഞ്ച് കാറുകള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള സൗകര്യവും പ്രൈവറ്റ് ഗാര്‍ഡനും സ്വിമ്മിങ് പൂളും ഇവിടെയുണ്ട്.

ഈ വര്‍ഷം ജൂലായില്‍ ജുഹുവിലുള്ള അപ്പാര്‍ട്ട്‌മെന്റ് ജാന്‍വി സഹതാരമായ രാജ് കുമാര്‍ റാവുവിന് വിറ്റിരുന്നു.

Content Highlights: janhvi kapoor buys 8669 sq feet duplex, celebrity homes, myhome, veedu


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented