.ഐ.ടി മദ്രാസിലെ ഒരു മുന്‍ വിദ്യാര്‍ത്ഥി ക്യാംപസില്‍ ഒരുക്കിയ വീട് കണ്ട അമ്പരപ്പിലാണ് സമൂഹമാധ്യമങ്ങള്‍. ഇന്ത്യയിലെ ആദ്യത്തെ ത്രീഡി പ്രിന്റഡ് വീടാണ് ഇയാള്‍ നിര്‍മിച്ചത്. 

600 സ്വകയര്‍ഫീറ്റ് വലിപ്പമുള്ള ഒറ്റനിലവീടാണ് ഇത്. ഒരു ബെഡ്‌റൂം, ഹാള്‍, കിച്ചണ്‍ എന്നിവയടങ്ങിയതാണ് വീട്. നിര്‍മാണ സമയവും ചെലവും  കുറയുമെന്നതാണ് ത്രീഡി പ്രിന്റിങ് സാങ്കേതികവിദ്യയുടെ മെച്ചം. പരിസ്ഥിതി ആഘാതവും പരമാവധി കുറയ്ക്കാന്‍ കഴിയും. പ്രത്യേക സിമന്റാണ് ഇതിന് ഉപയോഗിക്കുന്നത്. കംപ്യൂട്ടറില്‍ ത്യ്യാറാക്കുന്ന കെട്ടിടത്തിന്റെ ഡിസൈന്‍ അനുസരിച്ച്, നിര്‍മാണ സാമഗ്രികള്‍ നിറച്ചുവച്ചിട്ടുള്ള ത്രീഡി പ്രിന്റിങ് ഉപകരണം വീടിന്റെ ഭാഗങ്ങള്‍ നിര്‍മിക്കും. പൂര്‍ണമായും ഇന്ത്യയില്‍ വികസിപ്പിച്ച കോണ്‍ക്രീറ്റ് പ്രിന്റിങ് സാങ്കേതികവിദ്യയാണ് ഇതിന് പിന്നില്‍. അഞ്ച് മുതല്‍ പത്ത് ദിവസം കൊണ്ട് ഒരു വീട് ഇങ്ങനെ നിര്‍മിക്കാം. അഞ്ച് ദിവസം കൊണ്ടാണ് ഈ വീട് നിര്‍മിച്ചത്. 

2018 ല്‍ ഐ.ഐ.ടിയില്‍ നിന്ന് പഠിച്ചിറങ്ങിയ വിദ്യാര്‍ത്ഥികളില്‍ ഒരാളുടെ കണ്ടുപിടുത്തമാണ് ഈ കോണ്‍ക്രീറ്റ് ത്രീഡി പ്രിന്റിങ്ങിന് പിന്നില്‍. അയാളും ഒപ്പം പഠിച്ചിറങ്ങിയ മറ്റ് മൂന്നുപേരും ചേര്‍ന്നാണ് സ്റ്റാര്‍ട്ടപ്പ് സ്ഥാപനമായ Tvasta ആരംഭിച്ചത്. 

ചൊവ്വാഴ്ച കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ഓണ്‍ലൈനായി വീടിന്റെ ഉദ്ഘാടനവും നിര്‍വഹിച്ചു. ഇന്ത്യയ്ക്ക് ഇത്തരം കണ്ടുപിടുത്തങ്ങള്‍ ആവശ്യമാണെന്നും, നമ്മുടെ രാജ്യത്ത് കൈയിലൊതുങ്ങുന്ന വിലയ്ക്ക് വേഗത്തില്‍ വീടുകള്‍ ആവശ്യമുള്ളവര്‍ക്ക് ഇത് പ്രയോജനപ്രദമാകുമെന്നും മന്ത്രി വീട് ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.

Content Highlights: IIT-Madras Startup Builds India’s First 3D Printed House