തൃശ്ശൂര്‍: കോവിഡ് ജാഗ്രതക്കാലത്ത് വീടുകള്‍ മാലിന്യമുക്തമാക്കേണ്ടത് എങ്ങനെയെന്ന് വിശദമാക്കാന്‍ ഫെയ്‌സ്ബുക്ക് ലൈവുമായി ഹരിതകേരളം മിഷന്‍. തിങ്കളാഴ്ച വൈകുന്നേരം മൂന്നുമുതല്‍ 4.30 വരെയാണ് പരിപാടി.
ഉറവിടമാലിന്യസംസ്‌കരണം, വ്യക്തിശുചിത്വം, പൊതുശുചിത്വം തുടങ്ങിയ വിഷയങ്ങളില്‍ ഹരിതകേരളം മിഷനിലെയും ശുചിത്വമിഷനിലെയും വിദഗ്ധര്‍ സംശയനിവാരണം നടത്തും. facebook.com/harithakeralamission പേജ് സന്ദര്‍ശിച്ച് ലൈവ് കാണാനാകും. ഇതര പകര്‍ച്ചവ്യാധികള്‍ ഉണ്ടാകുന്നത് തടയാന്‍ വീടും പരിസരവും മാലിന്യമുക്തമാക്കേണ്ടതിനുള്ള ബോധവത്കരണം കൂടിയുണ്ടാവും.
ഹരിതകേരളം മിഷന്‍ എക്‌സിക്യുട്ടീവ് വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ. ടി.എന്‍. സീമ ശുചിത്വമാലിന്യ സംസ്‌കരണ ഉപമിഷനിലെ കണ്‍സള്‍ട്ടന്റ് എന്‍. ജഗജീവന്‍, ടെക്‌നിക്കല്‍ ഓഫീസര്‍ പി. അജയകുമാര്‍, ശുചിത്വമിഷന്‍ പ്രോഗ്രാം ഓഫീസര്‍ അമീര്‍ഷ എന്നിവര്‍ പങ്കെടുക്കും.
Content Highlights: how to clean house during corona time facebook live by haritha keralam mission