ദരിദ്രനാരായണന്മാരുടെ ജീവിതം ചോർന്നൊലിക്കുന്ന കൂരകളിൽ തന്നെ; പാർപ്പിടപ്രശ്നങ്ങളെപ്പറ്റി ഒരന്വേഷണം


രാജൻ ചെറുക്കാട്

തലചായ്ക്കാൻ സ്വന്തമായി ഒരു വീട് ഏതൊരു വ്യക്തിയുടെയും അവകാശമാണെന്നാണ് ഐക്യരാഷ്ട്ര സഭയുടെ 1948-ലെ ആഗോള മനുഷ്യാവകാശപ്രഖ്യാപനത്തിൽ പറയുന്നത്.

പ്രതീകാത്മകചിത്രം | Photo: Freepik.com

കേരളപ്പിറവിക്കുശേഷം പാവപ്പെട്ടവരുടെ വീടിനുവേണ്ടി സർക്കാർ ശതകോടികൾ ചെലവഴിച്ച സംസ്ഥാനത്ത്‌ തലചായ്ക്കാൻ ഒരു വീടിനുവേണ്ടി അഞ്ചുലക്ഷത്തിലേറെ കുടുംബങ്ങൾ കാത്തിരിക്കുകയാണ്. മാറിമാറിഭരിച്ച ഇടതുവലതുസർക്കാരുകൾ പാവങ്ങളുടെ വീടിന്റെ കാര്യത്തിൽ അലംഭാവം കാണിച്ചിട്ടുമില്ല. എന്നിട്ടും എന്തുകൊണ്ട് അന്തിയുറങ്ങാൻ സ്വന്തമായി ഒരു വീടില്ലാതെ ലക്ഷക്കണക്കിന് മനുഷ്യർ ദുരിതമനുഭവിക്കേണ്ടിവരുന്നു. കേരളത്തിലെ പാർപ്പിടപ്രശ്നങ്ങളെപ്പറ്റി സമഗ്രമായ ഒരന്വേഷണം

തലചായ്ക്കാൻ സ്വന്തമായി ഒരു വീട് ഏതൊരു വ്യക്തിയുടെയും അവകാശമാണെന്നാണ് ഐക്യരാഷ്ട്ര സഭയുടെ 1948-ലെ ആഗോള മനുഷ്യാവകാശപ്രഖ്യാപനത്തിൽ പറയുന്നത്. പ്രഖ്യാപനത്തിന്റെ ആർട്ടിക്കിൾ 25(1)ൽ പറയുന്നത്, “ഭക്ഷണം, വസ്ത്രം പാർപ്പിടം, വൈദ്യസഹായം എന്നിവയ്ക്കുപുറമേ, രോഗം, വൈധവ്യം, വാർധക്യം, തൊഴിലില്ലായ്മ തുടങ്ങിയ പ്രതിസന്ധികളിൽ സുരക്ഷിതത്വത്തിനും ഓരോ വ്യക്തിക്കും അവകാശമുണ്ട്’’ എന്നാണ്.

ഇന്ത്യൻഭരണഘടനയുടെ ആർട്ടിക്കിൾ 21 അനുസരിച്ച് വ്യക്തിക്ക്‌ അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണ് വീട്. ഐക്യരാഷ്ട്രസഭയുടെ സാമ്പത്തിക-സാമൂഹിക-സാംസ്കാരിക അവകാശങ്ങളുടെ പ്രഖ്യാപനത്തിൽ പാർപ്പിടത്തിനുള്ള അവകാശം മൗലികാവകാശമാണ് (1966 ഡിസംബർ ‍16). 1976 ജനുവരി മൂന്നുമുതൽ പ്രാബല്യത്തിൽ വന്ന ആ പ്രഖ്യാപനത്തിൽ ഇന്ത്യയും ഒപ്പിട്ടതാണ്.

എല്ലാവർക്കും വീട്

1987 ഐക്യരാഷ്ട്രസഭ ‘വീടില്ലാത്തവർക്ക് അഭയം-അന്താരാഷ്ട്രവർഷം’ (ഇന്റർനാഷണൽ ഇയർ ഓഫ് ഷെൽറ്റർ ഫോർ ദ ഹോംലെസ്) ആയി പ്രഖ്യാപിച്ചു. രണ്ടായിരാമാണ്ടാകുമ്പോഴേക്കും എല്ലാവർക്കും വീട് എന്ന ലക്ഷ്യത്തോടെ ആഗോള പാർപ്പിടതന്ത്രം (ഗ്ലോബൽ ഷെൽട്ടർ സ്ട്രാറ്റജി) പ്രഖ്യാപിച്ചു.

1901-ലെ സെൻസസ് അനുസരിച്ച് 1.8 മില്യൺ വീടുകൾ ഇന്ത്യയിൽ അധികം ഉണ്ടായിരുന്നു. 1941 വരെ ഈ സ്ഥിതി തുടർന്നു. രണ്ടാംലോകയുദ്ധവും ഇന്ത്യാവിഭജനവും സ്ഥിതി വഷളാക്കിയെന്ന് നെതർലൻഡ്‌സിലെ ഡെൽഫ്റ്റ് സാങ്കേതിക സർവകലാശാലയിൽ സമർപ്പിച്ച പിഎച്ച്.ഡി. ഗവേഷണപ്രബന്ധത്തിൽ കുസാറ്റിലെ പ്രൊഫസർ ഡോ. ദീപ ജി. നായർ പറയുന്നു.

2001-ലെ സെൻസസ് അനുസരിച്ച് 22 ദശലക്ഷം വീടുകളുടെ കുറവ് ഇന്ത്യയിലുണ്ട്. ഓരോ അഞ്ചുവീട്ടിലും രണ്ട് വീട്‌ അങ്ങേയറ്റം പരിതാപകരമായ അവസ്ഥയിലാണ്. ലോകബാങ്കിന്റെ മാനവ വിഭവ വികസന റിപ്പോർട്ടനുസരിച്ച് ജനസംഖ്യയുടെ 32 ശതമാനത്തിനും മെച്ചപ്പെട്ട സാനിറ്റേഷൻ സൗകര്യമില്ല. 14 ശതമാനത്തിന് ശുദ്ധമായ കുടിവെള്ളസൗകര്യമില്ല. 46.2 ദശലക്ഷം ജനങ്ങൾ ചേരികളിലാണ് വസിക്കുന്നത്.

പാർപ്പിട പദ്ധതികൾ

ഔദ്യോഗിക പാർപ്പിട പദ്ധതികളൊന്നും സ്വാതന്ത്ര്യ ലബ്ധിക്കുമുമ്പ് ഇന്ത്യയിൽ ഉണ്ടായിരുന്നില്ല. വിഭജനത്തെത്തുടർന്ന് 7.5 ദശലക്ഷം ജനങ്ങൾ പാകിസ്താനിൽനിന്ന് ഇന്ത്യയിലേക്ക് വന്നു. ഇങ്ങനെ വന്നവരുടെ പാർപ്പിടപ്രശ്നം പരിഹരിക്കാൻ കേന്ദ്രസർക്കാർ പല പദ്ധതികളും കൊണ്ടുവന്നു.

മുംബൈക്കടുത്ത് ഉല്ലാസ് നഗർ, അഹമ്മദാബാദിനടുത്ത് സർദാർനഗർ, യു.പി.യിലെ ഗോവിന്ദപുർ, ഹസ്തിനപുർ, പഞ്ചാബിലെ ചണ്ഡീഗഢ്‌, ഫരീദാബാദ് തുടങ്ങിയ സ്ഥലങ്ങളിൽ വലിയതോതിൽ പാർപ്പിടങ്ങൾ ഉയർന്നു. ഒന്നാം പദ്ധതിക്കാലത്ത് (1951-’56) വീടുകൾ സർക്കാരുദ്യോഗസ്ഥരെയും ദുർബലവിഭാഗങ്ങളെയുമാണ് ലക്ഷ്യമാക്കിയത്.

1952-ൽ കേന്ദ്രസർക്കാർ തുടങ്ങിയ സംയോജിത ഭവനപദ്ധതി നമ്മുടെ സാമൂഹിക പാർപ്പിടനിർമാണ ചരിത്രത്തിലെ നാഴികക്കല്ലാണ്. 50 ശതമാനം സബ്‌സിഡിയും 50 ശതമാനം വായ്പയുമായിരുന്നു. വായ്പ സംസ്ഥാനസർക്കാരുകൾ തിരിച്ചടയ്ക്കണം. സ്ഥലം, അല്ലെങ്കിൽ രണ്ടുമുറി വീട് നൽകും.

1954-ൽ തുടങ്ങിയ ലോ ഇൻകംഗ്രൂപ്പ് ഹൗസിങ് സ്‌കീമിൽ വാർഷികവരുമാനം 6000രൂപ വരെയുള്ളവർക്കായിരുന്നു വായ്പ അല്ലെങ്കിൽ ഗ്രാന്റ്‌ നൽകിയത്. 1956-ൽ തോട്ടം തൊഴിലാളികൾക്കുവേണ്ടി രണ്ടുമുറിവീടുകൾക്ക് സബ്‌സിഡിയോടെ വായ്പനൽകി. 1957-ൽ ഗ്രാമീണ ഭവന പ്രോജക്ട് തുടങ്ങി. വായ്പതന്നെയായിരുന്നു മുഖ്യം. നിർമാണച്ചെലവിന്റെ 80 ശതമാനം വരെവായ്പ നൽകും. മൂന്നാംപദ്ധതിയിൽ (1961-’66) വാടകയ്ക്ക് വീട് അല്ലെങ്കിൽ സ്ഥലംനൽകുന്ന പദ്ധതി തുടങ്ങി.

കുതിച്ചുചാട്ടം

1970-കളിലാണ് ഭവനനിർമാണരംഗത്ത് വൻ കുതിച്ചുചാട്ടം ഉണ്ടായത്. ഹഡ്‌കോ (ഹൗസിങ് ആൻഡ്‌ അർബൻ ഡെവലപ്മെന്റ് കോർപ്പറേഷൻ) 1970-ൽ നിലവിൽ വന്നു. സ്വകാര്യമേഖലയിൽ ഹൗസിങ് ഡെവലപ്മെന്റ്‌ ഫിനാൻസ്‌ കോർപ്പറേഷൻ (എച്ച്.ഡി.എഫ്.സി.) 1977-ൽ വന്നു. 1972-ൽ സംസ്ഥാനങ്ങൾക്ക് കുടിവെള്ളം, മാലിന്യനിർമാർജനം, സാമൂഹികശൗചാലയം തുടങ്ങിയവയ്ക്ക് നേരിട്ട് പണം കൊടുക്കാൻ തുടങ്ങി. അഞ്ചാം പദ്ധതിയിൽ (1974-’79) ഹൗസിങ് കോളനികൾ ഉണ്ടാക്കാൻ വലിയതോതിൽ ഫണ്ടനുവദിച്ചു.

സത്യത്തിൽ താഴ്ന്നവരുമാനക്കാർക്കും സർക്കാർ ഉദ്യോഗസ്ഥർക്കുമാണ് കേന്ദ്രസർക്കാരിന്റെ ഇക്കാലംവരെയുള്ള ഭവനപദ്ധതികൾ കാര്യമായി പ്രയോജനപ്പെട്ടത്. ദരിദ്രനാരായണന്മാരുടെ ജീവിതം ചോർന്നൊലിക്കുന്ന കൂരകളിൽ തന്നെയായിരുന്നു.

1959 മുതൽ 1970 വരെ കേന്ദ്രസർക്കാർ മുഖ്യമായും വീടുകൾ സർക്കാരുദ്യോഗസ്ഥർക്കുവേണ്ടിയാണ് നിർമിച്ചത്. ഈ കാലഘട്ടത്തിൽ 3,36,000 വീടുകൾ മാത്രമാണ് നിർമിച്ചതെന്നാണ് ആറാം പദ്ധതിരേഖയിൽ കാണുന്നത്.

1980-ലെ എൻ.ആർ.ഇ.പി.യിലും (നാഷണൽ റൂറൽ എംപ്ലോയ്‌മെന്റ് പ്രോഗ്രാം) 1983-ലെ ആർ.എൽ.ഇ.ജി.പി. (റൂറൽ ലാൻഡ്‌ലെസ് എംപ്ലോയ്‌മെന്റ് ഗാരന്റി പ്രോഗ്രാം) ധാരാളം വീടുകൾ നിർമിക്കപ്പെട്ടു.

1988-ൽ നാഷണൽ ഹൗസിങ് ബാങ്ക് (എൻ.എച്ച്.ബി.) വീട്‌ നിർമാണത്തിനുള്ള സഹായധനത്തിനു മേൽനോട്ടം വഹിക്കാൻ മാത്രമായി നിലവിൽവന്നു.

1985-’86-ലാണ് ഇന്ദിരാ ആവാസ്‌യോജന വന്നത്. ദാരിദ്ര്യരേഖയ്ക്ക് താഴേയുള്ള പട്ടികജാതി-വർഗക്കാർക്കു വേണ്ടിയായിരുന്നു അത്. 1993-’94-ൽ ഇതിന്റെ പരിധിയിൽ ബി.പി.എൽ. കുടുംബങ്ങളെയും ഉൾപ്പെടുത്തി.

(തുടരും)

Content Highlights: housing issues in kerala part two

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
dr mk muneer

1 min

ലിംഗസമത്വമെങ്കില്‍ ആണ്‍കുട്ടിയുമായി പുരുഷന്‍ ബന്ധപ്പെട്ടാല്‍ പോക്‌സോ എടുക്കുന്നതെന്തിന്- M.K. മുനീർ

Aug 18, 2022


08:25

'ദർശന' പാടിയും മലയാളം പറഞ്ഞും പഠിച്ചും വിജയ് ദേവരകൊണ്ടയും അനന്യയും

Aug 19, 2022


06:18

നിവേദ്യം കള്ള്, നേര്‍ച്ചയായി കിട്ടിയത് 101 കുപ്പി ഓള്‍ഡ് മങ്ക് റം; കേരളത്തിലെ ഏക ദുര്യോധന ക്ഷേത്രം

Mar 26, 2022

Most Commented