പ്പണ്‍ കിച്ചണും, ഓപ്പണ്‍ ലിവിങ് റൂമും, ടെറസുമൊക്കെ നമുക്ക് പരിചിതമായ കാര്യങ്ങളാണ്. എന്നാല്‍ ഓപ്പണ്‍ ടോയിലറ്റ് കണ്‍സെപ്റ്റ് എന്നൊന്ന് കേട്ടിട്ടുണ്ടാവുമോ? വീടെന്ന് പറയുമ്പോഴേ മനസ്സില്‍ വരുന്ന സ്വകാര്യതകളെയൊക്കെ കാറ്റില്‍ പറത്തുന്ന ഒരു വീട് ബോസ്റ്റണിലുണ്ട്. ഭിത്തിയും വാതിലുമില്ലാത്ത ടോയിലറ്റുകളാണ് ഈ വീടിന്റെ പ്രത്യേകത. 

1910 ല്‍ നിര്‍മ്മിച്ച ഓപ്പണ്‍ ബാത്ത്‌റൂം വീട് ഇപ്പോള്‍ വില്‍പനയ്ക്ക് വച്ചിരിക്കുയാണ്. 9,00,000 ഡോളറാണ് വില, അതായത് ആറര കോടി രൂപ.

മൂന്ന് നിലയുള്ള വീടിന് നാല് കിടപ്പുമുറികളാണ് ഉള്ളത്. മൂന്ന് ബാത്ത്‌റൂം, ബാല്‍ക്കണികള്‍, തടികൊണ്ടുള്ള ഫ്‌ളോറിങ്ങ്, വലിയ പാര്‍ക്കിങ് ഏരിയ എന്നിവയും 2001 സ്‌ക്വയര്‍ ഫീറ്റ് വലിപ്പമുള്ള ഈ വീട്ടില്‍ ഒരുക്കിയിട്ടുണ്ട്. പുറത്തു നിന്ന് നോക്കിയാല്‍ സാധാരണ വീടെന്നു തോന്നും. അകത്തു കയറിയാലാണ് ഞെട്ടുന്നത്.  

instagram.com/zillowgonewild

വീട്ടിലേക്ക് കയറി വരുമ്പോള്‍ തന്നെയാണ് ഈ ഓപ്പണ്‍ ബാത്ത്‌റൂം ഉള്ളത്. സ്വകാര്യത ഒട്ടുമില്ല. ഇരുവശങ്ങളിലായി ഉള്ളിലേക്ക് കാണാന്‍ പറ്റുന്ന കണ്ണാടി മറയാണ് ഉള്ളത്. എന്നാല്‍ വാതില്‍ ഇല്ല. മുറിയില്‍ നിന്ന് നേരിട്ട് ബാത്ത്‌റൂമിലേക്ക് കടക്കാം. മോഡേണ്‍ ഡിസൈനിലാണ് ബാത്ത്‌റൂമിന്റെ നിര്‍മാണം. വാക്ക് ഇന്‍ ഷവര്‍, ടോയിലറ്റ്, സിങ്ക് എന്നിവയെല്ലാം ഇതിലൊരുക്കിയിട്ടുണ്ട്. ഷവറിനും ടോയിലറ്റിനും ഇടയില്‍ ഗ്ലാസ് ആണ്. ടോയിലറ്റിനും സിങ്കിനും ഇടയില്‍ ഫ്രോസ്റ്റഡ് ഗ്ലാസാണുള്ളത്. 

ബോസ്റ്റണ്‌ലെ ഒരു റിയല്‍ എസ്‌റ്റേറ്റ് വെബ്‌സൈറ്റായ സില്ലോയാണ് തങ്ങളുടെ ഇന്‍സ്റ്റഗ്രാം പേജില്‍ ഈ വിചിത്ര വീടിനെ പറ്റി പങ്കുവച്ചിരിക്കുന്നത്‌. ഈ വീട് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇങ്ങനെയൊരു വീട്ടില്‍ എങ്ങനെ ജീവിക്കും എന്നാണ് പലരുടെയും ചോദ്യം.

Content Highlights: House With a Doorless Bathroom Sold For Rs 6.5 Crore