തിരൂർ താഴേപ്പാലത്ത് വാടക വീടുൾപ്പെടെയുള്ള കെട്ടിടം ഹരിയാണയിൽ നിന്നെത്തിയ തൊഴിലാളികൾ ജാക്കി വെച്ചുയർത്തുന്നു
തിരൂര്‍: വെള്ളക്കെട്ടില്‍നിന്ന് രക്ഷ നേടാന്‍ കേരളത്തില്‍ ജാക്കിവെച്ച് വീടുകളും കെട്ടിടങ്ങളും ഉയര്‍ത്തുന്നത് കൂടുന്നു. ഹരിയാണയിലെ യമുന നഗറിലെ ഇത്തരമൊരു കമ്പനി മാത്രം ഏഴു വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ ഉയര്‍ത്തിയത് നൂറിലേറെ വീടുകളും കെട്ടിടങ്ങളുമാണ്. മറ്റു കമ്പനികളും ഈ രംഗത്ത് സജീവമാണ്. ഇതിലധികവും പണിതിരിക്കുന്നത് വയലിലും ചതുപ്പുനിലങ്ങളിലും തന്നെ.
തിരൂര്‍ താഴേപ്പാലത്ത് രണ്ട് കെട്ടിടങ്ങളും സമീപ പ്രദേശത്ത് മറ്റൊരു വീടും കഴിഞ്ഞദിവസം ജാക്കി വെച്ചുയര്‍ത്തി. വീട് ഒരു മീറ്റര്‍ മുതല്‍ മൂന്നു മീറ്റര്‍ വരെ ഇങ്ങിനെ ജാക്കി വെച്ചുയര്‍ത്താന്‍ കഴിയും. എറണാകുളം, തിരുവനന്തപുരം, കണ്ണൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് കൂടുതലായും വീടുകള്‍ ഉയര്‍ത്തിവരുന്നത്. 1000 സ്‌ക്വയര്‍ ഫീറ്റുള്ള കെട്ടിടം 1000 ജാക്കികള്‍ വെച്ചാണ് ഉയര്‍ത്തുക. തുടര്‍ന്ന് തറഭാഗം ബെല്‍റ്റിട്ട് കോണ്‍ക്രീറ്റ് ചെയ്യും.
കേരളം കഴിഞ്ഞാല്‍ ഈ പണി കൂടുതല്‍ നടക്കുന്നത് ചെന്നൈയിലാണ്. ചതുപ്പുസ്ഥലത്ത് വീടുണ്ടാക്കുകയും ചുറ്റും വെള്ളംപൊങ്ങി താമസിക്കാന്‍ കഴിയാതെ വരുകയും ചെയ്യുമ്പോഴാണ് വീടുയര്‍ത്തുന്നതിനെപ്പറ്റി പലരും ചിന്തിക്കുന്നത്.
കരാറുകള്‍ കൂടുതല്‍ കേരളത്തില്‍
തിരൂര്‍: വീടും കെട്ടിടവും ഉയര്‍ത്താനുള്ള കരാര്‍ കൂടുതല്‍ ലഭിക്കുന്നത് കേരളത്തില്‍നിന്നാണ്. വെള്ളം കെട്ടിനില്‍ക്കുന്ന പ്രദേശത്ത് നിര്‍മിച്ച കെട്ടിടങ്ങളും വീടുകളുമാണ് ഉയര്‍ത്തി വരുന്നത്. വേനല്‍ക്കാലത്താണ് കൂടുതല്‍ ഓര്‍ഡറുകള്‍ വരിക. സ്‌ക്വയര്‍ഫീറ്റിന് 220 രൂപയാണ് ചാര്‍ജ്. 1000 സ്‌ക്വയര്‍ ഫീറ്റിന് തൊഴിലാളികളുടെ കൂലി മാത്രം 2,20,000 രൂപ വരും. ബെല്‍റ്റിടല്‍ മെറ്റീരിയല്‍ ചാര്‍ജുള്‍പ്പെടെ 3,50,000 രൂപ ചെലവാകും.
സന്ദീപ് കുമാര്‍
സൈറ്റ് എന്‍ജിനിയര്‍, സിസോദിയാ ആന്‍ഡ് സണ്‍സ് ഹൗസ് ലിഫ്റ്റിങ് കമ്പനി, ഹരിയാണ
Content Highlights: house lifting, house moving, new technic, myhome
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..