തിരുവനന്തപുരം: തലസ്ഥാനവാസികള്‍ക്ക് വീടിന് വേണ്ടിയുള്ളതെല്ലാം ഒരുക്കുന്ന മാതൃഭൂമി മൈ ഹോം ഇന്റീരിയര്‍ എക്സ്റ്റീരിയര്‍ ബില്‍ഡര്‍ എക്‌സ്‌പോയുടെ അനുഭവം ലൈവായി കാണാന്‍ പ്രേക്ഷകര്‍ക്ക് അവസരം. ഇന്നുവൈകിട്ട് നാലുമണിക്ക് മാതൃഭൂമിയുടെ ഫേസ്ബുക്ക് പേജില്‍ ആരംഭിക്കുന്ന ലൈവിലൂടെയാണ് എല്ലാ സ്റ്റാളുകളും കയറിയിറങ്ങാന്‍ അവസരം ഒരുക്കുന്നത്. 

വഴുതക്കാട് ശ്രീമൂലം ക്ലബില്‍ വെള്ളിയാഴ്ച ആരംഭിച്ച എക്‌സ്‌പോയില്‍ ഇന്ത്യയിലെ മുന്‍നിര ബില്‍ഡര്‍മാര്‍ക്കൊപ്പം ഇന്റീരിയര്‍, എക്സ്റ്റീരിയര്‍ മേഖലകളിലെ പ്രമുഖരും പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നുണ്ട്. അമ്പതോളം സ്റ്റാളുകളാണ് ഒരുക്കിയിട്ടുള്ളത്. വീടുനിര്‍മ്മാണത്തിനും പുതിയത് വാങ്ങാനും പുതുക്കി പണിയാനും ഉള്ള അവസരം ഇവിടെയുണ്ട്. മികച്ച ഓഫറുകളാണ് സന്ദര്‍ശകരെ കാത്തിരിക്കുന്നത്.

എക്‌സ്‌പോയോടനുബന്ധിച്ച് എല്ലാ ദിവസവും വൈകിട്ട് സെമിനാറുകളും സംഘടിപ്പിച്ചിട്ടുണ്ട്. ഇന്നുവൈകിട്ട് 5.30ന് ഹോം ലോണ്‍ എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറും ഫേസ്ബുക്ക് പേജിലൂടെ ലൈവായി കാണാം. എസ്.ബി.ഐ ആര്‍.ബി.ഒ ഡെപ്യൂട്ടി മാനേജര്‍ നീരജാണ് ക്ലാസ് നയിക്കുന്നത്.

ഫുഡ് കോര്‍ട്ടും പാര്‍ക്കിങ് സൗകര്യവും പ്രദര്‍ശനത്തോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. രാവിലെ 11 മുതല്‍ രാത്രി എട്ടുവരെ നടക്കുന്ന പ്രദര്‍ശനം തിങ്കളാഴ്ച വരെയാണുള്ളത്. പ്രവേശനം സൗജന്യമാണ്.