രാജ് കപൂറും നർഗീസും
പ്രശസ്ത ബോളിവുഡ് നടനും സംവിധായകനും നിര്‍മ്മാതാവുമായ രാജ് കപൂറിന്റെ മുംബൈയിലെ ചെമ്പൂരിലുള്ള ബംഗ്ലാവ് ഇനി ഗോദ്‌റെജ് ഗ്രൂപ്പിന് സ്വന്തം.
ഗോദ്റെജ് പ്രോപ്പര്‍ട്ടീസ്ആഡംബര ഭവന പദ്ധതി നിര്‍മ്മിക്കുന്നതിന്റെ ഭാഗമായാണ് ബംഗ്ലാവ് ഏറ്റെടുത്തത്.
ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസിന് (ടി.ഐ.എസ്.എസ്) സമീപമുള്ള ഡിയോനാര്‍ ഫാം റോഡില്‍ സ്ഥിതി ചെയ്യുന്ന വസ്തു, രാജ് കപൂര്‍ കുടുംബത്തില്‍ നിന്ന് 100 കോടി രൂപയ്ക്കാണ് കമ്പനി വാങ്ങിയിരിക്കുന്നത്.
പ്രീമിയം മിക്‌സഡ് യൂസ് പ്രോജക്റ്റ് ഗോദ്റെജ് ആര്‍.കെ.എസ് വികസിപ്പിക്കുന്നതിനായി 2019 മെയ് മാസത്തില്‍ ഗോദ്റെജ് പ്രോപ്പര്‍ട്ടീസ് ചെമ്പൂരിലെ ആര്‍.കെ. സ്റ്റുഡിയോ കപൂര്‍ കുടുംബത്തില്‍ നിന്ന് ഏറ്റെടുത്തിരുന്നു. പദ്ധതി ഈ വര്‍ഷം പൂര്‍ത്തിയാക്കുമെന്നാണ് പ്രതീക്ഷ.
'ഈ ഐതിഹാസികമായ പ്രോജക്റ്റ് തങ്ങളുടെ ഭാഗമാകുന്നതില്‍ തങ്ങള്‍ക്ക് സന്തോഷമുണ്ടെന്നും ഈ അവസരം ഞങ്ങളെ എല്‍പ്പിച്ചതിന് കപൂര്‍ കുടുംബത്തോട് നന്ദിയുള്ളവരാണെന്നും' ഗോദ്റെജ് പ്രോപ്പര്‍ട്ടീസ് എംഡിയും സി.ഇ.ഒയുമായ ഗൗരവ് പാണ്ഡെ പറഞ്ഞു.
ചെമ്പൂരിലെ ഈ റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി തങ്ങളുടെ കുടുംബത്തിന് വൈകാരികവും ചരിത്രപരവുമായ പ്രാധാന്യമുള്ളതാണ് .ഈ സ്ഥലത്തിന്റെ അടുത്ത ഘട്ട വികസനത്തിനായി ഈ സമ്പന്നമായ പൈതൃകം മുന്നോട്ട് കൊണ്ടുപോകുന്നതിന് ഗോദ്റെജ് പ്രോപ്പര്‍ട്ടീസുമായി വീണ്ടും സഹകരിക്കുന്നതില്‍ തങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന് രണ്‍ധീര്‍ കപൂര്‍ പറഞ്ഞു.
ഭൂമി നേരിട്ട് വാങ്ങി ഭൂവുടമകളുമായി സംയുക്ത സംരംഭങ്ങള്‍ രൂപീകരിച്ച് ഈ സാമ്പത്തിക വര്‍ഷം ഏകദേശം 15,000 കോടി രൂപയുടെ പുതിയ ഭവന പദ്ധതികള്‍ കൂട്ടിച്ചേര്‍ക്കുക എന്നതാണ് ഗോദ്റെജ് പ്രോപ്പര്‍ട്ടീസിന്റെ ലക്ഷ്യം. ഒരു ഏക്കറിലധികം സ്ഥലത്താണ് ഈ ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്.
Content Highlights: Godrej Properties,Raj Kapoor, Chembur ,bungalow,home
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..