photo|instagram.com/gaurikhan/
ബോളിവുഡിലെ പ്രമുഖ സെലിബ്രിട്ടി ഇന്റീരിയര്‍ ഡിസൈനറാണ് ഗൗരി ഖാന്‍. ബോളിവുഡ് താരങ്ങള്‍ക്കായി ഗൗരി ഒരുക്കിയ ഡിസൈനുകളെല്ലാം തന്നെ ശ്രദ്ധേയമാണ്. അവരുടെ ലക്ഷ്വറി ലൈഫ് സ്റ്റൈല്‍ ബ്രാന്‍ഡായ ഗൗരി ഖാന്‍ ഡിസൈന്‍സ് വെബ്‌സൈറ്റിലൂടെ ഓഫീസുകള്‍ക്കും വീടുകള്‍ക്കുമായി ആവശ്യമായ ഹോം ഡെക്കോര്‍ തുടങ്ങിയ ഉത്പന്നങ്ങള്‍ അവര്‍ വിറ്റഴിക്കുന്നുണ്ട്.
എന്നാല്‍ ഈ വെബ്‌സൈറ്റില്‍ പുതിയതായി ചേര്‍ത്ത ഉത്പന്നങ്ങളുടെ വില വലിയ വിമര്‍ശനങ്ങള്‍ വഴിതെളിച്ചിരിക്കുകയാണ്. ആഡംബര ഫര്‍ണീച്ചറുകള്‍, ഹോം ഡെക്കോറുകള്‍ എല്ലാം ഇതില്‍ ലഭ്യമാണ്. വീട്ടിലെ മാലിന്യങ്ങള്‍ ഇട്ടുവെയ്ക്കാനുള്ള ഒരു ചവറ്റുകുട്ടയ്ക്ക് എത്ര വിലയുണ്ടാകും. ഒരു ചവറ്റുകുട്ടയ്ക്ക് 15340 രൂപയാണ് സൈറ്റിലെ വില.
കൂടാതെ ടേബിള്‍ ലാംപിന് 1,59,300 രൂപയും. പ്രത്യേകിച്ച് ഞെട്ടിപ്പിക്കുന്ന ഡിസൈനും ഈ ഉത്പന്നങ്ങള്‍ക്ക് അവകാശപ്പെടാനില്ല. സമാനമായ ഉത്പന്നങ്ങള്‍ക്ക് പൊതുവിപണിയിലെ വില വളരെ തുച്ഛമാണെന്നും കണ്ടെത്തലുണ്ട്. അതോടെയാണ് ഗൗരിയുടെ ബ്രാന്‍ഡിനെ കളിയാക്കി ട്രോളുകള്‍ പുറത്ത് വന്നത്.
ഇതിന് താഴെ വന്ന കമന്റുകളും ശ്രദ്ധിക്കപ്പെട്ടു. ഇത്ര വിലയുള്ള ടേബിള്‍ ലാംപിനേക്കാള്‍ നല്ലത് ആ പണമുപയോഗിച്ച് ആന്‍ഡമാനില്‍ പോയി അവിടെയുളള കക്കയുടെ തോടുകള്‍ ശേഖരിച്ച് ലാംപിള്‍ ഒട്ടിക്കുന്നതാണെന്നും കമന്റുണ്ട്. പണമുണ്ടെന്ന് കരുതി ചവറ്റുകുട്ടയ്ക്ക് ഇത്രയധികം പണം ചിലവാക്കേണ്ടതുണ്ടോയെന്നും ചോദ്യമുണ്ട്.
സൈറ്റില്‍ ഒരുലക്ഷത്തിലധികം രൂപ വിലയുള്ള കാര്‍പ്പെറ്റും , ഇരുപതിനായിരത്തിലേറെ രൂപ വിലയുള്ള ബെഡ്ഷീറ്റുമെല്ലാമുണ്ട്. വലിയ രീതിയിലുള്ള വിമര്‍ശനമാണ് ഈ ഉത്പന്നങ്ങളുടെ വിലയുടെ പേരില്‍ നടക്കുന്നത്. സാധാരണക്കാര്‍ക്ക് സ്വപ്‌നം കാണാന്‍ പോലും കഴിയാത്ത വിലയാണ് ഓരോ ഉത്പന്നങ്ങള്‍ക്കും ഈടാക്കുന്നത്.
Content Highlights: Gauri Khan Designs,troll,expensive,home decor,my home
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..