ആലപ്പുഴ: നീണ്ട 35 വര്‍ഷങ്ങള്‍ ജി സുധാകരന്റെ രാഷ്ട്രീയ ജീവിതത്തിലെയും വ്യക്തി ജീവിതത്തിലും നിര്‍ണായകമായിരുന്നു. ആ നിര്‍ണായക നിമിഷങ്ങള്‍ക്കെല്ലാം സാക്ഷിയുമായിരുന്നു ഈ വീടും. ഒടുവില്‍ നാടിനുവേണ്ടി, നാട്ടിലൊരു വീതിയുള്ള റോഡിനുവേണ്ടി മന്ത്രി സ്വന്തം വീടൊഴിഞ്ഞു കൊടുത്തു.

1
 35 വര്‍ഷങ്ങളായി ജി.സുധാകരന്‍ താമസിച്ച വീട്. ഫേട്ടോ: വി.പി ഉല്ലാസ്

പുന്നപ്ര തൂക്കുകുളത്തെ വീടാണ് ദേശീയ പാത വീതി കൂട്ടി നാലുവരിയാക്കാനായി മന്ത്രി വിട്ടുകൊടുത്തത്.നിലവില്‍ 30 മീറ്ററാണ് ദേശീയ പാതയുടെ വീതി. ഇനി ഇത് 45 മീറ്ററാക്കാനാണ് പദ്ധതി.  റോഡിനു വീതികൂട്ടുന്നതോടെ മന്ദിരത്തിന്റെ ഭൂരിഭാഗവും പൊളിച്ചു നീക്കേണ്ടിവരും. 

g- sudhakaran
 ജി. സുധാകരന്റെ പുതിയ വീട്. ഫോട്ടോ: വി.പി ഉല്ലാസ് 

റോഡിന്റെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് നാട്ടുകാരില്‍ ചിലര്‍ എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് പൊതുമരാമത്ത് മന്ത്രി കൂടിയായ ജി. സുധാകരന്‍ സ്വയമേധയാ വീടൊഴിഞ്ഞ് കൊടുത്ത് നാട്ടുകാര്‍ക്ക് മുഴുവന്‍ മാതൃകയായത്. 

പറവൂരില്‍ മറ്റൊരു ഇരുനില വീട് വാങ്ങി മന്ത്രിയും കുടുംബവും അങ്ങോട്ട് താമസം മാറി കഴിഞ്ഞു.