ഏഴുലക്ഷം രൂപയ്ക്ക് പ്രളയത്തെ തോല്‍പ്പിക്കും മുളവീട്; പണിതൊരുക്കിയത് വനിതകള്‍


ജോളി അടിമത്ര

സിമന്റുതേച്ചതും ചിന്തേരിട്ടതും മേല്‍ക്കൂരപ്പണികളുമെല്ലാം സ്ത്രീകള്‍തന്നെയായിരുന്നു എന്നതാണ് ഈ വീടിന്റെ പ്രത്യേകത. ഹോളണ്ടുകാരനായ പീറ്ററാണ് മുളവീടിന്റെ വിദ്യകള്‍ അര്‍ച്ചന വിമന്‍ സെന്ററിനെ പഠിപ്പിച്ചത്.

-

കോട്ടയം: പ്രളയത്തെ അതിജീവിക്കുന്ന, പരിസ്ഥിതിക്കിണങ്ങുന്ന വീടൊരുക്കി ഒരു സന്ന്യാസിനി. പണികള്‍ മുഴുവനും ചെയ്തത് സ്ത്രീത്തൊഴിലാളികള്‍. മുളകൊണ്ട് ആറ്റുതീരത്ത് മനോഹരമായ വീടൊരുക്കിയത്, കോട്ടയം അര്‍ച്ചന വിമന്‍ സെന്റര്‍ സാരഥിയായ സിസ്റ്റര്‍ ത്രേസ്യാമ്മയുടെ നേതൃത്വത്തില്‍ ഒരുപറ്റം വനിതകള്‍.

മഴക്കാലമായാല്‍ കായലായിമാറുന്ന മുണ്ടാറിന് എതിര്‍വശത്താണ് തലയോലപ്പറമ്പ് പഞ്ചായത്തിലെ കരിയാര്‍. കരിയാറിന്റെ തീരത്തുള്ള മനയ്ക്കച്ചിറയിലെ അഞ്ചുസെന്റിലാണ് വീട്. കഴിഞ്ഞ മഹാപ്രളയത്തില്‍ വീടുതകര്‍ന്ന് കിടപ്പാടമില്ലാതായവരില്‍നിന്ന് തിരഞ്ഞെടുത്തതാണ് രാജിയുടെ കുടുംബത്തെ. രാജിക്കും മനോജിനും മൂന്നുമക്കള്‍. 10 വയസ്സുള്ള ഇരട്ടകള്‍ സച്ചു, സച്ചിന്‍, പിന്നെ ഏഴുവയസ്സുകാരന്‍ സഞ്ജയ്.

'ഒബ്‌ളേറ്റ് മിഷനറീസ് ഓഫ് മേരി ഇമ്മാക്കുലേറ്റ്' സഭാംഗമാണ് സിസ്റ്റര്‍ ത്രേസ്യാമ്മ. അര്‍ച്ചനയിലെ 30 സ്റ്റാഫിന്റെ ഒരുമാസത്തെ ശമ്പളമാണ് വീടുപണിയുടെ മൂലധനം. മുളയില്‍ കുത്തല്‍ വരാതിരിക്കാന്‍ കെമിക്കല്‍ പ്രോസസിങ് നടത്തിയിട്ടാണ് പണിക്കുപയോഗിക്കുന്നത്. ഇടയ്ക്ക് കെമിക്കല്‍ പ്രോസസിങ് ആവര്‍ത്തിച്ചാല്‍ 25 വര്‍ഷംവരെ ഒരുകുഴപ്പവും വരില്ലെന്ന് സിസ്റ്റര്‍ ഉറപ്പുനല്‍കുന്നു.

സിമന്റുതേച്ചതും ചിന്തേരിട്ടതും മേല്‍ക്കൂരപ്പണികളുമെല്ലാം സ്ത്രീകള്‍തന്നെയായിരുന്നു എന്നതാണ് ഈ വീടിന്റെ പ്രത്യേകത. ഹോളണ്ടുകാരനായ പീറ്ററാണ് മുളവീടിന്റെ വിദ്യകള്‍ അര്‍ച്ചന വിമന്‍ സെന്ററിനെ പഠിപ്പിച്ചത്.

'പ്രളയത്തെ അതിജീവിക്കുന്ന ചെലവുകുറഞ്ഞ വീട് എന്ന ചിന്തയില്‍നിന്നാണ് ഇത്തരമൊരു വീട്. മൂന്നരലക്ഷം രൂപയായിരുന്നു ബജറ്റ്. പക്ഷേ, പണി തീര്‍ന്നപ്പോള്‍ ഏഴുലക്ഷമായി. കല്ലന്‍മുള കൊണ്ടുവന്നത് ഹൈറേഞ്ചില്‍നിന്നാണ്. ഇവിടെ വന്ന് നോക്കിയപ്പോള്‍ ഏറെയും വളഞ്ഞതായിരുന്നു. പിന്നെ നമ്മുടെ നാട്ടിലെ മുള തേടി. ചെലവും ഇരട്ടിയായി'സിസ്റ്റര്‍ പറയുന്നു.

പണികള്‍ക്ക് മേല്‍നോട്ടം അമലഗിരി സ്വദേശിയും അര്‍ച്ചന വിമന്‍ സെന്റര്‍ പ്രോഗ്രാം ഓഫീസറുമായ പി.കെ.ജയശ്രീ ആയിരുന്നു. ആശാരിപ്പണിക്ക് ഓമനാ തോമസും മേസ്തിരിപ്പണിക്ക് രാധികാ പ്രകാശും നേതൃത്വം നല്‍കി. എഴുമാന്തുരുത്തുവരെ ലോറിയിലെത്തിക്കുന്ന പണിസാധനങ്ങള്‍ വള്ളത്തില്‍ക്കയറ്റി വടയാറില്‍ എത്തിച്ചപ്പോഴേക്കും ചെലവുകള്‍ ഇരട്ടിച്ചു. വീടിനു തൊട്ടുചേര്‍ന്ന് അഞ്ചാള്‍ താഴ്ചയുള്ള ആറാണ്. ബ്‌ളോക്ക് പഞ്ചായത്തില്‍നിന്ന് പട്ടികജാതിവിഭാഗങ്ങള്‍ക്ക് അനുവദിച്ചുകിട്ടിയ സ്ഥലമാണിത്. പാടത്തിനു നടുവിലുള്ള സ്ഥലത്തേക്ക് റോഡുസൗകര്യം ആയിട്ടില്ല.

വീടിനു താഴെയായി ആറടി താഴ്ചയില്‍ കല്‍ക്കെട്ടുണ്ടാക്കി മീതെ മുളന്തണ്ട് പാകി. അതിനുമീതെ പ്‌ളൈവുഡ് വിരിച്ചു. മീതെ നെറ്റിട്ടശേഷം ടൈല്‍ പാകി. 22 അടി നീളമുള്ള മുളയാണ് 12 പില്ലറിനുപകരം ഉപയോഗിച്ചത്. ഭിത്തി ഫെറോസിമന്റാണ്; മേല്‍ക്കൂര ഷീറ്റും. അറ്റാച്ച്ഡ് ബാത്‌റൂമുള്ള കിടപ്പുമുറികള്‍, ഒരു ഹാള്‍, അടുക്കള, തിണ്ണ ഇത്രയുമാണ് സൗകര്യങ്ങള്‍. ജനാല അലൂമിനിയം ഫാബ്രിക്കേറ്റ് ചെയ്തു. വാതിലും കട്ടിളയും തടിയാണ്.

ഒരു ബെഡ്‌റൂം ഹോംസ്റ്റേയ്ക്ക് നീക്കിെവച്ചിരിക്കുകയാണ്. മുളയില്‍ പെയിന്റടിച്ച് മഞ്ഞനിറം നല്‍കിയിട്ടുണ്ട്. തൊട്ടുചേര്‍ന്നൊഴുകുന്ന ആറ്റിലെ ഇളംകാറ്റേറ്റ് ചൂണ്ടയിട്ടോ വലവീശിയോ മീന്‍പിടിക്കാം, പിടിച്ച മീന്‍ കറിെവച്ച് അത്താഴമൊരുക്കിനല്‍കാന്‍ വീട്ടുകാര്‍ റെഡി. ചുറ്റും പരന്നുകിടക്കുന്ന നെല്‍പ്പാടം. തനി ഗ്രാമീണഭവനത്തിന്റെ ഉള്‍ത്തുടിപ്പറിഞ്ഞ് അവര്‍ക്കൊപ്പം ദിവസം ചെലവിടാം. പാടത്ത് പണിക്കാരായ ദമ്പതിമാര്‍ക്ക് ഹോംസ്റ്റേയിലൂടെ വരുമാനം എന്ന ലക്ഷ്യത്തിലാണ് വ്യത്യസ്തമായൊരു മനോഹരഭവനം അര്‍ച്ചന വിമന്‍ സെന്റര്‍ ഒരുക്കിയത്.

Content Highlights: flood resistant bamboo house

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
anu facebook post

5 min

'ഞങ്ങള്‍ക്ക് ഒരു തൂവാല പോലും മേടിച്ചു തരാത്ത ചാച്ചന്‍, 4 കൊല്ലം കഴിഞ്ഞു വേറെ കല്യാണം കഴിച്ചു'

May 25, 2022


Opium Poppy

00:50

മൂന്നാറിൽ മാരകലഹരിയായ കറുപ്പ് ഉത്പാദിപ്പിക്കുന്ന പോപ്പി ചെടികൾ പിടികൂടി

May 25, 2022


antony raju

1 min

പിന്നില്‍ രാഷ്ട്രീയശക്തികള്‍; ആക്രമിക്കപ്പെട്ട നടിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മന്ത്രി ആന്റണി രാജു

May 24, 2022

More from this section
Most Commented