സിനിമാ താരങ്ങളോട് കടുത്ത ആരാധനയുള്ളവരെ കാണാറുണ്ട്. അവരെ ഒരുനോക്കു കാണാനും അവര്‍ക്കൊപ്പം സമയം ചെലവഴിക്കാനുമൊക്കെ കാത്തിരിക്കുന്നവര്‍. താരങ്ങള്‍ക്കു വേണ്ടി എന്തു വേണമെങ്കിലും ചെയ്യാന്‍ തയ്യാറായിട്ടുള്ളവരുമുണ്ട്. അത്തരത്തില്‍ ഒരു ആരാധിക ബോളിവുഡ് സുന്ദരി പരിണീതി ചോപ്രയ്ക്കുമുണ്ട്. താരാരാധന മൂത്ത് കക്ഷി ചെയ്ത കാര്യമാണ് കൗതുകം ജനിപ്പിക്കുന്നത്. 

ഇൻഡൊനീഷ്യക്കാരിയായ യുവതിയാണ് പരിണീതിയുടെ അടങ്ങാത്ത ആരാധിക. ഊണിലും ഉറക്കത്തിലുമൊക്കെ പരിണീതി സ്‌നേഹം മൂത്ത യുവതി വീട് ഡിസൈന്‍ ചെയ്തപ്പോഴും മറിച്ചൊന്നും ചിന്തിച്ചില്ല. മുക്കിലും മൂലയിലും വരെ പരിണീതി ടച്ച് വരും രീതിയിലാണ് വീടൊരുക്കിയിരിക്കുന്നത്. 

ബാഗുകളും ടവ്വലുകളും പില്ലോ കവറുകളും അലങ്കാര വസ്തുക്കളും വരെ പരിണീതിയുടെ പേരെഴുതിയോ ചിത്രങ്ങള്‍ പിടിപ്പിച്ചോ നിര്‍മിച്ചവയാണ്. മുറിയുടെ ഒരു ഭാഗത്തെ ചുവര്‍ മുഴുവന്‍ പരിണീതിയുടെ ചിത്രങ്ങളാല്‍ നിറച്ചിരിക്കുകയാണ്. 

 
 
 
 
 
 
 
 
 
 
 
 
 

Do you know about this obsessed Indonesian fan of Parineeti Chopra? . Pengagum memastikan bahwa semua barangnya memiliki nama Parineeti Chopra tertulis di atasnya. Chopra sekarang ingin bertemu penggemar fanatiknya . . Salah satu penggemar Parineeti Chopra di Indonesia begitu terobsesi padanya sehingga ia merancang rumahnya untuk menjaga sang aktor. Dari jubah mandi hingga handuk dan tas hingga dekorasi dinding, semuanya didedikasikan untuk idola cine-nya. Pengagum telah memastikan bahwa semua barangnya memiliki nama aktor yang tertulis di atasnya. Chopra sekarang tertarik untuk bertemu penggemar fanatiknya yang telah menghargai karya aktor sejak film debutnya, Ishaqzaade (2012). . . Di tempat kerja, Parineeti Chopra siap untuk film terbarunya Jabariya Jodi. Film ini dibuat di latar belakang pernikahan paksa ini dan mengeksplorasi romansa yang tidak biasa antara Sidharth dan Parineeti. Sementara Sidharth berperan sebagai Abhay Singh, yang memimpin geng penculikan pengantin pria di Bihar, Parineeti akan dipandang sebagai Babli Yadav, seorang gadis kota kecil yang penuh semangat. Meskipun para pembuatnya memiliki pendekatan yang lucu terhadap masalah ini, tidak ada kenyataan bahwa banyak pernikahan telah menjadi hasil dari praktik ini. Jabariya Jodi adalah film yang menghibur dan unik yang juga dibintangi Aparshakti Khurana, Sanjay Mishra, Jaaved Jaaferi, Neeraj Sood, Gopal Dutt, dan Chandan Roy Sanyal. Diproduksi oleh Shobha Kapoor, Ekta Kapoor, dan Shailesh R Singh, Jabariya Jodi adalah Balaji Telefilm dan produksi serta rilis Karma Media & Entertainment pada tanggal 2 Agustus 2019.

A post shared by Parineeti Chopra 👓ᴬⁿᵍᵍⁱ (@parineetichopra.indonesia) on

ഒരു വര്‍ഷത്തോളമെടുത്താണ് ആരാധിക പരിണീതിയോടുള്ള സ്‌നേഹം പ്രകടിപ്പിക്കാനായി വീടൊരുക്കിയത്. ഇഷഖ്‌സാദെ എന്ന ആദ്യചിത്രം മുതല്‍ പരിണീതിയുടെ ആരാധികയാണ് കക്ഷി. 

ഇന്‍സ്റ്റാഗ്രാമിലെ ഇന്തോനേഷ്യന്‍ ഫാന്‍ ക്ലബ് എന്ന പേജില്‍ നിന്നാണ് ഈ കടുത്ത ആരാധികയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വന്നിരിക്കുന്നത്. 

Content Highlights: fan dedicated house to parineeti chopra