ഫെയ്‌സ്ബുക്ക് പോലെ തന്നെ വിശാലമാണ് ഫെയ്‌സ്ബുക്കിന്റെ പുതിയ ആസ്ഥാനനമന്ദിരവും. ലോകപ്രശസ്ത ആര്‍ക്കിടെക്റ്റ് ഫ്രാങ്ക് ഗെറിയാണ് എം.പി.കെ 21 എന്ന കെട്ടിടം രൂപകല്‍പന ചെയ്തത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഓപ്പണ്‍ ഫ്ലോർ പ്ലാനാണ് ഫ്രാങ്കോ സക്കര്‍ബര്‍ഗിനായി സമര്‍പ്പിച്ചിരിക്കുന്നത്. 

5,25,000 സ്‌ക്വയര്‍ഫീറ്റുള്ള കെട്ടിടം എട്ട് മാസം കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. തികച്ചും പ്രകൃതിയോടിണങ്ങുന്ന രീതിയിലാണ് കെട്ടിടം പണിതുയര്‍ത്തിയിരിക്കുന്നത്. ഒമ്പത് ഏക്കറോളം നീണ്ട മേല്‍ക്കൂരയാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇതില്‍ 3.6 ഏക്കറിലുള്ള ഉദ്യാനത്തില്‍ ഇരുനൂറിലധികം വൃക്ഷങ്ങളും ഒരു കിലോമീറ്ററോളം നീളുന്ന നടപ്പാതയും മനോഹരമായ ഇരിപ്പിടങ്ങളും മറ്റും ഒരുക്കിയിട്ടുണ്ട്.

1

മേല്‍ക്കൂരകളിലെ സൗരോര്‍ജ പാനല്‍ വര്‍ഷം തോറും 20 ലക്ഷം കിലോവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതാണ്. അത് കൊണ്ട് തന്നെ ഏതാണ്ട് 64 മില്ല്യണ്‍ ലിറ്റര്‍ വെള്ളം ഒരു വര്‍ഷം കൊണ്ട് സംരക്ഷിക്കാന്‍ കഴിയുമെന്നാണ് ഫെയ്‌സ്ബുക്ക് അധികൃതര്‍ പറയുന്നത്.

2

ഏറ്റവും കുറഞ്ഞ അളവില്‍ മാലിന്യം പുറന്തള്ളുന്ന നിര്‍മിതിയാണ്. കെട്ടിടത്തിന്റെ ചുവരുകള്‍ക്ക് വ്യത്യസ്ത നിറങ്ങളണ് നല്‍കിയിരിക്കുന്നത്. 100,000ത്തോളം ചെടികള്‍ കൊണ്ട് കെട്ടിടം മൂടിയിരിക്കുകയാണ്. 22.7 ഏക്കര്‍ സ്ഥലത്താണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്. 

Content Highlight: Facebook's New Building Will Save 64 Million Litres Of Water Every Year