സ്നേഹത്തണലിൽ റിയയ്ക്കും ലിയോൺസിനും ‘എന്റെ വീട്’


രണ്ട് കിടപ്പുമുറികളും ഹാളും അടുക്കളയും ശൗചാലയവുമുള്ളതാണ് വീട്.

കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും മാതൃഭൂമിയും ചേർന്ന് നടപ്പാക്കുന്ന 'എന്റെ വീട്' പദ്ധതിയിലെ രണ്ടാമത്തെ വീടിന്റെ താക്കോൽ സംവിധായകൻ സത്യൻ അന്തിക്കാടും വീഗാലാൻഡ് ഡെവലപ്പേഴ്സ് എക്‌സിക്യുട്ടീവ് ഡയറക്ടർ ബി. ജയരാജും മാതൃഭൂമി ഡയറക്ടർ മയൂര ശ്രേയാംസ്‌കുമാറും ചേർന്ന് അന്നനാടുള്ള കുടുംബത്തിന് കൈമാറുന്നു

തൃശ്ശൂര്‍: കൊരട്ടി ചാതേലി റിയയ്ക്കും ലിയോണ്‍സിനും രണ്ട് കുട്ടികള്‍ക്കും ഇനി വാടകവീട് തേടി അലയേണ്ടതില്ല. കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും മാതൃഭൂമിയും കൈകോര്‍ത്ത് നടപ്പാക്കുന്ന 'എന്റെ വീട്' പദ്ധതിയിലെ രണ്ടാമത്തെയും ജില്ലയിലെ ആദ്യത്തെയും വീടിന്റെ ഉടമകളായിരിക്കുകയാണ് ഈ കുടുംബം. കാടുകുറ്റി പഞ്ചായത്തിലെ അന്നനാട്ടിലാണ് വീട് പൂര്‍ത്തിയായത്.

സംവിധായകന്‍ സത്യന്‍ അന്തിക്കാടും വീഗാലാന്‍ഡ് ഡെവലപ്പേഴ്സ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ബി. ജയരാജും മാതൃഭൂമി ഡിജിറ്റല്‍ ബിസിനസ് ഡയറക്ടര്‍ മയൂര ശ്രേയാംസ്‌കുമാറും ചേര്‍ന്നാണ് വീടിന്റെ താക്കോല്‍ദാനം നിര്‍വഹിച്ചത്. 'ഇതൊരു ദാനമല്ല, സമ്മാനമാണ്. മാതൃഭൂമിയും കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ ഫൗണ്ടേഷനും ചേരുമ്പോള്‍ അത് നന്മയുടെ കൂടിച്ചേരലാകുന്നു. അതാണ് ഈ ചടങ്ങിന്റെ മേന്മ'യെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു.

സ്വന്തമായി ഒരു വീടെന്നത് ഏതൊരു കുടുംബത്തിന്റെയും സ്വപ്നമാണെന്നും അതിന് വഴിയൊരുക്കാന്‍ കഴിയുന്നുവെന്നത് അഭിമാനകരമാണെന്നും മയൂര ശ്രേയാംസ്‌കുമാര്‍ പറഞ്ഞു. പാവപ്പെട്ടവര്‍ക്ക് സൗജന്യമായി വീട് നിര്‍മിച്ചുനല്‍കുന്ന ഈ പദ്ധതി തികച്ചും അര്‍ഹരായവരിലേക്കെത്തുന്നുവെന്നത് ഉറപ്പാക്കാന്‍ മാതൃഭൂമി കാട്ടുന്ന ആര്‍ജവവും ഉത്സാഹവും പ്രോത്സാഹനകരമാണെന്ന് വീഗാലാന്‍ഡ് ഡെവലപ്പേഴ്സ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ബി. ജയരാജ് പറഞ്ഞു.

കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍ മാനേജര്‍ ജി. ദീപക്, പഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സി ഫ്രാന്‍സിസ്, ജില്ലാപഞ്ചായത്തംഗം ലീലാ സുബ്രഹ്‌മണ്യന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി. അയ്യപ്പന്‍, വീടിനാവശ്യമായ സ്ഥലം വിട്ടുനല്‍കിയ കെ.സി. ഫ്രാന്‍സിസ്, മാതൃഭൂമി സീനിയര്‍ ന്യൂസ് എഡിറ്റര്‍ എം.കെ. കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. യൂണിറ്റ് മാനേജര്‍ വിനോദ് പി. നാരായണ്‍ സ്വാഗതം പറഞ്ഞു.

രണ്ട് കിടപ്പുമുറികളും ഹാളും അടുക്കളയും ശൗചാലയവുമുള്ളതാണ് വീട്. കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷനുമായി സഹകരിച്ച് മാതൃഭൂമി ആവിഷ്‌കരിച്ച പദ്ധതിയില്‍ ആയിരം വീടുകളാണ് ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തില്‍ 13 ഗുണഭോക്താക്കളെ കണ്ടെത്തി. ഓരോ കുടുംബത്തിനും നാലുലക്ഷം രൂപ വീതമാണ് നല്‍കുന്നത്.

Content Highlights: ente veedu programme, veegaland developers, mathrubhumi, myhome, veedu

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
K Surendran

2 min

'ദിലീപിന് സിനിമയിലഭിനയിക്കാം; ശ്രീറാമിന് കളക്ടറാകാന്‍ പാടില്ലേ?'; അതെന്ത് ന്യായമെന്ന് സുരേന്ദ്രന്‍

Aug 7, 2022


Modi, Shah

9 min

മോദി 2024-ൽ വീണ്ടും ബി.ജെ.പിയെ നയിക്കുമ്പോൾ | വഴിപോക്കൻ

Aug 6, 2022


08:52

ഒറ്റ രാത്രിയില്‍ രജീഷിന് നഷ്ടം 40 ലക്ഷം; ഒലിച്ചുപോയത് നാലേക്കര്‍ പൈനാപ്പിള്‍ തോട്ടം

Aug 5, 2022

Most Commented