കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഫൗണ്ടേഷനുമായി സഹകരിച്ച് മാതൃഭൂമി നടപ്പാക്കുന്ന ‘എന്റെ വീട്’ പദ്ധതിക്കു ലഭിച്ച സി.എസ്.ആർ. ടൈംസ് പുരസ്കാരം ഡൽഹിയിൽനടന്ന ചടങ്ങിൽ കേന്ദ്ര സാമൂഹികക്ഷേമ സഹമന്ത്രി പ്രതിമ ഭൗമിക്, കെ. സുധാകരൻ എം.പി. എന്നിവർചേർന്ന് മാതൃഭൂമി ഓപ്പറേഷൻസ് വിഭാഗം വൈസ് പ്രസിഡന്റ് എം.എസ്. ദേവികയ്ക്ക് നൽകുന്നു. സെർബിയൻ അംബാസഡർ സിനിസ പാവിക്, അരുൺ സാവോ എം.പി., വിജയ് ബാഘേൽ എം.പി., എ.കെ. ത്യാഗി, കെ.എൻ. ജയരാജ് എന്നിവർ സമീപം
ന്യൂഡല്‍ഹി: കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഫൗണ്ടേഷനുമായി സഹകരിച്ച് മാതൃഭൂമി നടപ്പാക്കുന്ന 'എന്റെ വീട്' പദ്ധതിക്ക് സി.എസ്.ആര്. ടൈംസ് പുരസ്കാരം. ഗ്രാമീണ അടിസ്ഥാനസൗകര്യവികസനം വിഭാഗത്തില്‍ സുവര്ണപുരസ്കാരമാണ് മാതൃഭൂമി നേടിയത്.
ഡല്‍ഹിയില്‍നടന്ന ചടങ്ങില്‍ സാമൂഹികക്ഷേമ സഹമന്ത്രി പ്രതിമ ഭൗമിക്കില്നിന്ന് മാതൃഭൂമി ഓപ്പറേഷന്‍സ് വിഭാഗം വൈസ് പ്രസിഡന്റ് എം.എസ്. ദേവിക അവാര്‍ഡ് ഏറ്റുവാങ്ങി. കെ. സുധാകരന് എം.പി. ശിലാഫലകവും സമ്മാനിച്ചു. റിട്ട. എയര്‍ മാര്‍ഷല്‍ വി.പി. റാണ, സെര്‍ബിയന്‍ അംബാസഡര്‍ സിനിസ പാവിക്, അരുണ്‍ സാവോ എം.പി., വിജയ് ബാഘേല്‍ എം.പി., എസ്.എന്‍. ത്രിപാഠി, കെ.എന്‍. ജയരാജ് എന്നിവര്‍ സംസാരിച്ചു.
കേരളത്തില്‍ സ്വന്തമായി അഞ്ചുസെന്റില്‍ താഴെ ഭൂമിയുള്ള ആയിരം ഭവനരഹിത കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ചുനല്‍കുന്ന പദ്ധതിയാണ് 'എന്റെ വീട്'. 2021 ഒക്ടോബര്‍ 28-ന് ആരംഭിച്ച പദ്ധതിക്കുകീഴില്‍ ഇതുവരെ ഒമ്പതു വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കി ഗുണഭോക്താക്കള്‍ക്ക് കൈമാറി. 161 വീടുകളുടെ നിര്‍മാണം പുരോഗമിക്കുകയാണ്.

ഈ സാമ്പത്തികവര്ഷാവസനത്തോടെ നാലുകോടി രൂപ ചെലവില്‍ 100 വീടുകള്‍കൂടി പൂര്‍ത്തിയാക്കാനാണ് മാതൃഭൂമി പദ്ധതിയിടുന്നത്. മാതൃഭൂമിക്കു പുറമേ ബില്യണ്‍ ഹാര്‍ട്ട്സ് ബീറ്റിങ്, ഓയില്‍ ഇന്ത്യ തുടങ്ങിയ സ്ഥാപനങ്ങളും സാമൂഹിക പ്രതിബന്ധതാ പദ്ധതിക്കുള്ള സി.എസ്.ആര്. അവാര്‍ഡ് ഏറ്റുവാങ്ങി.
Content Highlights: ente veedu programme by mathrubhumi and kcf, csr times award, myhome
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..