മാതൃഭൂമി, കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ 'എന്റെ വീട്' പദ്ധതിയുടെ ഭാഗമായി കോഴിക്കോട് ജില്ലയിലെ കടലുണ്ടി മണ്ണൂരിൽ നിർമിച്ച ആദ്യവീടിന്റെ താക്കോൽ കൈതപ്രം ദാമോദരൻ നമ്പൂതിരി, മാതൃഭൂമി വൈസ് പ്രസിഡന്റ് (ഓപ്പറേഷൻസ്) ദേവിക ശ്രേയാംസ്‌കുമാർ എന്നിവർ ചേർന്ന് പി. പ്രമോഷിനും കുടുംബത്തിനും കൈമാറുന്നു. സി.കെ. ശിവദാസൻ, ബാബു ജോർജ്, വി.എസ്. അജിത, അബ്ദുൽ ഖാദർ, എ. വിനീഷ്, പി. ബൈജു, പുളിക്കൽ സിദ്ധാർഥൻ എന്നിവർ സമീപം
കടലുണ്ടി: കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും മാതൃഭൂമിയും ചേര്‍ന്ന് കടലുണ്ടി പഞ്ചായത്തിലെ ഏഴാം വാര്‍ഡ് മണ്ണൂരില്‍ നിര്‍മിച്ചുനല്‍കിയ 'സൗപര്‍ണിക'യില്‍ പ്രമോഷും കുടുംബവും പാലുകാച്ചി, താമസംതുടങ്ങി.
ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരിയും മാതൃഭൂമി വൈസ് പ്രസിഡന്റ് (ഓപ്പറേഷന്‍സ്) ദേവിക ശ്രേയാംസ് കുമാറും ചേര്‍ന്ന് വീടിന്റെ താക്കോല്‍ പ്രമോഷിനും കുടുംബത്തിനും കൈമാറി.
ഓട്ടോത്തൊഴിലാളിയായ പ്രമോഷും ഭാര്യയും മൂന്ന് മക്കളും ഫ്‌ലക്‌സ്‌കൊണ്ട് മറച്ച വീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്. ഇവരുടെ പ്രയാസങ്ങള്‍, പ്രമോഷിന്റെ മകള്‍ പഠിക്കുന്ന മണ്ണൂര്‍ പത്മരാജ എ.എല്‍.പി. സ്‌കൂളിലെ പ്രധാനാധ്യാപകനായ ബാബു ജോര്‍ജ് 'മാതൃഭൂമി'യെ അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് മാതൃഭൂമി സീനിയര്‍ റീജണല്‍ മാനേജര്‍ സി. മണികണ്ഠന്റെ നേതൃത്വത്തിലുള്ള സംഘം വീട്ടിലെത്തുകയും സ്ഥിതി മനസ്സിലാക്കി 'എന്റെ വീട്' പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭവനനിര്‍മാണം ഏറ്റെടുക്കുകയുമായിരുന്നു.
പ്രമോഷിന്റെ മക്കള്‍ പഠിക്കുന്ന മണ്ണൂര്‍ പത്മരാജ എ.എല്‍.പി. സ്‌കൂള്‍, മണ്ണൂര്‍ നോര്‍ത്ത് എ.യു.പി. സ്‌കൂള്‍, മണ്ണൂര്‍ സി.എം.എച്ച്.എസ്. സ്‌കൂള്‍ എന്നിവിടങ്ങളിലെ അധ്യാപകരും വിദ്യാര്‍ഥികളും സുമനസ്സുകളും കൈത്താങ്ങുമായി ഒപ്പം ചേര്‍ന്നപ്പോള്‍ വീട് യാഥാര്‍ഥ്യമായി.
'എന്റെ വീട്' പദ്ധതിപ്രകാരം കോഴിക്കോട് ജില്ലയില്‍ നിര്‍മിച്ച ആദ്യവീടിന്റെ താക്കോല്‍ ദാനമാണ് വ്യാഴാഴ്ച മണ്ണൂര്‍ കടലുണ്ടിയില്‍ നടന്നത്. ചടങ്ങില്‍ കടലുണ്ടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ. ശിവദാസന്‍ അധ്യക്ഷനായി, മാതൃഭൂമി സീനിയര്‍ റീജണല്‍ മാനേജര്‍ സി. മണികണ്ഠന്‍, മാതൃഭൂമി സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ് എം.പി. സൂര്യദാസ്, പഞ്ചായത്ത് അംഗം വി.എസ്. അജിത, പ്രധാന അധ്യാപകന്‍ ബാബു ജോര്‍ജ്, പ്രിന്‍സിപ്പല്‍ പി. ബൈജു, എന്‍. ഉമ്മര്‍, വി.എം. സിത്താര, മണ്ണൂര്‍ സി.എം.എച്ച്.എസ്. സ്‌കൂള്‍ പി.ടി.എ. പ്രസിഡന്റും നിര്‍മാണക്കമ്മിറ്റി കണ്‍വീനറുമായ എ. വിനീഷ്, നിര്‍മാണക്കമ്മിറ്റി ചെയര്‍മാന്‍ എ.ടി. വേലായുധന്‍, സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകര്‍, മണ്ണൂര്‍ സി.എം.എച്ച്.എസ്.എസിലെ സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ്, നാഷണല്‍ സര്‍വീസ് സ്‌കീം വിദ്യാര്‍ഥികള്‍, അധ്യാപകര്‍ എന്നിവര്‍ സംബന്ധിച്ചു.

ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ക്കായി പായസത്തിന്റെ മധുരത്തിനൊപ്പം 'വരവേല്‍പ്പ് ' സിനിമയിലെ, കൈതപ്രം രചന നിര്‍വഹിച്ച 'ദൂരെ... ദൂരെ, സാഗരം തേടി' എന്ന ഗാനവും ആലപിച്ചു.
കോഴിക്കോട്, വയനാട് ജില്ലകളിലായി 71 വീടുകള്‍ക്ക് ഇതുവരെ അനുമതിയായി. ഇതില്‍ 47 വീടുകളുടെ നിര്‍മാണപ്രവൃത്തി നടന്നുവരുന്നു. ആയിരം വീടുകളാണ് 'എന്റെ വീട്' പദ്ധതിയിലൂടെ സംസ്ഥാനത്ത് പണിയുന്നത്.
Content Highlights: ente veedu mission by k chittilapilly foundation and mathrubhumi, myhome, veedu


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..