വീടെന്ന സ്വപ്നം സഫലമായി; സ്നേഹവീടിന്റെ തണലിലേക്ക് രവിയും ദമയന്തിയും മകൻ കണ്ണനും


കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും മാതൃഭൂമിയും ചേർന്ന് നടപ്പാക്കുന്ന ‘എന്റെ വീട്’ പദ്ധതിയിലെ തൃശൂർ ജില്ലയിലെ രണ്ടാമത്തെ വീടിന്റെ താക്കോൽദാനം, വീഗാലാൻഡ്‌ ഡെവലപ്പേഴ്‌സിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറും കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ പ്രോജക്ട് ഹെഡ്ഡുമായ ബി. ജയരാജും വടക്കാഞ്ചേരി നഗരസഭാ ചെയർമാൻ പി.എൻ. സുരേന്ദ്രനും ചേർന്ന് രവിക്കും ദമയന്തിക്കും കൈമാറി നിർവഹിക്കുന്നു.

വടക്കാഞ്ചേരി: വീടെന്ന സ്വപ്നം സഫലമാക്കിയ കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്റെയും മാതൃഭൂമിയുടെയും നന്മയ്ക്ക് നന്ദി പറഞ്ഞ് എടക്കുന്നി രവിയും ദമയന്തിയും മകന്‍ കണ്ണനോടൊപ്പം സ്‌നേഹവീട്ടിലേക്ക് പ്രവേശിച്ചു. നഗരസഭയിലെ പെരിങ്ങണ്ടൂര്‍ ഡിവിഷനിലെ അഞ്ചു സെന്റ് സ്ഥലത്താണ് കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും മാതൃഭൂമിയും ചേര്‍ന്ന് 'എന്റെ വീട്' പദ്ധതിയില്‍ തൃശ്ശൂര്‍ ജില്ലയിലെ രണ്ടാമത്തെ വീട് കൈമാറിയത്. രോഗത്തെത്തുടര്‍ന്ന് സംസാരശേഷി നഷ്ടമായ രവിയുടെ കുടുംബത്തിന് ഇതോടെ താമസിക്കാന്‍ സുരക്ഷിതമായ ഇടമായി. ദമയന്തി വീട്ടുജോലികള്‍ക്ക് പോയാണ് ഭര്‍ത്താവിന്റെ ചികിത്സയ്ക്കും വിദ്യാര്‍ഥിയായ മകന്റെ പഠനത്തിനും വീട്ടുചെലവിനുമുള്ള വക കണ്ടെത്തുന്നത്. വാടകവീടുകളിലായിരുന്നു ഇവരുടെ താമസം.

സ്‌നേഹവീടിന്റെ താക്കോല്‍ വടക്കാഞ്ചേരി നഗരസഭ ചെയര്‍മാന്‍ പി.എന്‍. സുരേന്ദ്രനില്‍നിന്ന് ദമയന്തി സ്വീകരിച്ചു. കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്റെ പ്രോജക്ട് ഹെഡ്ഡ് ബി. ജയരാജ്, മാതൃഭൂമി തൃശ്ശൂര്‍ സീനിയര്‍ ന്യൂസ് എഡിറ്റര്‍ എം.കെ. കൃഷ്ണകുമാര്‍, യൂണിറ്റ് മാനേജര്‍ വിനോദ് പി. നാരായണ്‍, നഗരസഭ വികസന സ്ഥിരം സമിതി ചെയര്‍മാന്‍ എം.ആര്‍. അനൂപ് കിഷോര്‍, നഗരസഭ പ്രതിപക്ഷ നേതാവ് കെ. അജിത് കുമാര്‍, കൗണ്‍സിലര്‍മാരായ കെ.കെ. ഷൈലജ, മധു അമ്പലപുരം, മെഡിക്കല്‍ കോളേജ് നഴ്സിങ് അസിസ്റ്റന്റ് കെ.പി. ദീപ, മാതൃഭൂമി തൃശ്ശൂര്‍ ലെയ്സണ്‍ ഓഫീസര്‍ ഇ. ശശികുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

'എന്റെ വീട്' പദ്ധതിയില്‍ സംസ്ഥാനത്ത് 1,000 വീടുകളാണ് ലക്ഷ്യമിടുന്നത്. 268 വീടുകളുെട പണി നടക്കുകയാണ്. തൃശ്ശൂരില്‍ 14 വീടുകളുടെ പണിയാണ് പുരോഗമിക്കുന്നത്. വീടൊന്നിന് നാലുലക്ഷം രൂപയാണ് കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍ നല്‍കുന്നത്.

Content Highlights: ente veedu by mathrurbhumi and k chittilapilly foundation, myhome, veedu


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


Dattatreya Hosabale

1 min

ബീഫ് കഴിച്ചവർക്ക് ഹിന്ദുമതത്തിലേക്ക് മടങ്ങിവരുന്നതിന് തടസ്സമില്ല- ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി

Feb 2, 2023

Most Commented