റസീനയ്ക്കും റഫീഖിനും ഇനി ‘എന്റെ വീടി’ന്റെ അഭയം


•താക്കോല്‍ ഇന്ന് കൈമാറും

• കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും മാതൃഭൂമിയും ചേർന്നുള്ള 'എന്റെ വീട്' പദ്ധതിയിൽ ആലമ്പാട്ടിൽ റസീന-റഫീഖ് ദമ്പതിമാർക്കായി ഒരുക്കിയ വീട്

കോട്ടയ്ക്കല്‍: റസീനയുടെ കുടുംബത്തിന് ഇത് ആഹ്ലാദദിനമാണ്. സ്വന്തമായി ഒരുവീടെന്ന സ്വപ്നം സാക്ഷാത്കരിക്കുന്ന ദിനം. കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും മാതൃഭൂമിയും ചേര്‍ന്ന് കോട്ടയ്ക്കല്‍ മദ്രസുംപടി-മരംവട്ടം റോഡില്‍ പണിതുനല്‍കിയ വീട്ടിലേക്ക് ആലമ്പാട്ടില്‍ റസീന-റഫീഖ് ദമ്പതിമാര്‍ മക്കളുമൊത്ത് ശനിയാഴ്ച കയറിത്താമസിക്കും.

സ്വന്തമായി സ്ഥലമോ വീടോ ഇല്ലാത്ത ഇവര്‍ ചീനംപുത്തൂരിലെ വാടകക്വാര്‍ട്ടേഴ്സിലായിരുന്നു താമസം. ഭര്‍ത്താവ് റഫീഖ് അരയ്ക്കുതാഴെ തളര്‍ന്നയാളാണ്. മുച്ചക്രവാഹനത്തില്‍ ലോട്ടറിയും ചായയും വിറ്റാണ് ഉപജീവനം. കാരുണ്യപ്രവര്‍ത്തകനായ നാസര്‍മാനു സൗജന്യമായി നല്‍കിയ മൂന്നുസെന്റ് സ്ഥലത്താണ് വീട് ഒരുക്കിയത്. വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ സഹായിച്ച മാതൃഭൂമിയോടും കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷനോടും നന്ദിയുണ്ടെന്ന് റസീന പറഞ്ഞു.

ശനിയാഴ്ച രാവിലെ 9.30-നാണ് താക്കോല്‍ക്കൈമാറ്റം. പാണക്കാട് മുനവ്വറി ശിഹാബ് തങ്ങള്‍ അനുഗ്രഹഭാഷണം നടത്തി താക്കോല്‍ കൈമാറും. പ്രൊഫ. കെ.കെ. ആബിദ് ഹുസൈന്‍തങ്ങള്‍ എം.എല്‍.എ., നഗരസഭാധ്യക്ഷ ബുഷ്റ ഷബീര്‍, മാതൃഭൂമി വൈസ് പ്രസിഡന്റ്-ഓപ്പറേഷന്‍സ് എം.എസ്. ദേവിക തുടങ്ങിയവര്‍ പങ്കെടുക്കും.

'എന്റെ വീട്' പദ്ധതി പ്രകാരം ജില്ലയില്‍ നിര്‍മാണം പൂര്‍ത്തിയായ ആദ്യത്തെ വീടാണിത്. 550 ചതുരശ്രയടി വിസ്തീര്‍ണമുള്ള വീട്ടില്‍ രണ്ട് കിടപ്പുമുറികളും ഹാളും അടുക്കളയും സിറ്റൗട്ടും ശൗചാലയവും ഉണ്ട്.

Content Highlights: ente veed programme, myhome, veedu, mathrubhumi chittilapilly foundation


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented