സ്നേഹം തണലൊരുക്കി; മിനിമോൾക്കും അഥീനയ്ക്കും 'എന്റെ വീട്'


സ്വന്തമായി ഒരുതുണ്ട് ഭൂമിപോലുമില്ലാതെ പ്ലാസ്റ്റിക് ഷീറ്റിനടിയിലായിരുന്നു മിനിമോളും മകളും അന്തിയുറങ്ങിയിരുന്നത്.

കെ.ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും മാതൃഭൂമിയും ചേർന്ന് നടപ്പാക്കുന്ന എന്റെ വീട് പദ്ധതിയിൽ കാരാട്ടെ കെ.പി. മിനിമോൾക്കും മകൾ അഥീനയ്ക്കുമായി നിർമിച്ച വീട്.

പരപ്പ : കാരാട്ടെ കെ.പി. മിനിമോള്‍ക്കും മകള്‍ അഥീനയ്ക്കും ഇനി കാറ്റിനെയും മഴയെയും ഇഴജന്തുക്കളെയും പേടിക്കേണ്ട. കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും മാതൃഭൂമിയും ചേര്‍ന്ന് നടപ്പാക്കുന്ന 'എന്റെ വീട്' പദ്ധതിയില്‍ നിര്‍മിച്ച വീടിന്റെ താക്കോല്‍ തിങ്കളാഴ്ച കൈമാറും. ഉച്ചയ്ക്ക് 12-ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി.യാണ് പദ്ധതിയില്‍ ജില്ലയിലെ ആദ്യത്തെ വീടിന്റെ താക്കോല്‍ കൈമാറുക.

രണ്ടുവര്‍ഷം മുന്‍പ് മിനിയുടെ ഭര്‍ത്താവ് വിന്‍സന്‍ മരിച്ചപ്പോഴാണ് ഇവരുടെ വേദനനിറഞ്ഞ ജീവിതം മാതൃഭൂമിയിലൂടെ ലോകമറിഞ്ഞത്. സ്വന്തമായി ഒരുതുണ്ട് ഭൂമിപോലുമില്ലാതെ പ്ലാസ്റ്റിക് ഷീറ്റിനടിയിലായിരുന്നു മിനിമോളും മകളും അന്തിയുറങ്ങിയിരുന്നത്.

വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതോടെ അഥീന പഠിക്കുന്ന വെള്ളരിക്കുണ്ട് സെയ്ന്റ് ജൂഡ്സ് സ്‌കൂള്‍ താത്കാലിക കെട്ടിടമൊരുക്കി. ഇപ്പോള്‍ മാതൃഭൂമി മുന്നില്‍നിന്ന് കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷനുമായി സഹകരിച്ച് പുതിയ വീട് പൂര്‍ത്തീകരിച്ചു.

Content Highlights: snehaveed, myhome, veedu, new home by chittilappilly foundation


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022


BUS

1 min

ടൂറിസ്റ്റ് ബസ് എത്തിയത് വേളാങ്കണ്ണി യാത്രയ്ക്കുശേഷം; ഡ്രൈവര്‍ ക്ഷീണിതനായിരുന്നുവെന്ന് രക്ഷിതാക്കള്‍

Oct 6, 2022

Most Commented