കേരളത്തിലെ ആദ്യ ഹരിതഗൃഹം ശ്രീനിവാസന്റെ വീട്, പ്രകൃതിയെ ഹനിക്കാതെ വേണം പാർപ്പിടനിർമാണം


രാജൻ ചെറുക്കാട്

മുളയും ഓലയും തെങ്ങും കവുങ്ങും പുല്ലും മറ്റും ഉപയോഗിച്ചായിരുന്നു കേരളത്തിൽ വീടുപണിഞ്ഞത്. ഇന്ന് സിമന്റില്ലാത്ത ഒരു നിർമാണവുമില്ല. സിമന്റ് ഉത്‌പാദിപ്പിക്കുമ്പോൾ ആഗോളതാപനത്തിന്റെ മുഖ്യഹേതുക്കളായ കാർബൺഡൈ ഓക്സൈഡും മീഥേനും ധാരാളമുണ്ടാകും.

ശ്രീനിവാസൻ വീടിന് മുൻപിൽ | ഫൊട്ടൊ: ജമേഷ് കോട്ടക്കൽ

ജൈവവൈവിധ്യവും കൊറോണ വൈറസും’ എന്ന ഏറ്റവും പുതിയ പഠനത്തിൽ യു.എൻ. വ്യക്തമാക്കുന്നത് ജൈവവൈവിധ്യം തകരുമ്പോൾ മനുഷ്യജീവിതംതന്നെയാണ് തകരുന്നത് എന്നാണ്. ആവാസവ്യവസ്ഥ കൂടുതൽ ജൈവികമാണെങ്കിൽ രോഗകാരികളായ സൂക്ഷ്മജീവികൾക്ക് കടന്നുകയറാൻ പ്രയാസമായിരിക്കും. സുസ്ഥിരവികസനത്തിന്റെ അനിവാര്യതയാണ് യു.എൻ. വ്യക്തമാക്കുന്നത്.

ജനസംഖ്യാവർധനയുടെ അനുപാതം കുറയുമ്പോഴും വീടിന്റെ ആവശ്യകത കൂടുന്ന പ്രവണതയാണ് കേരളത്തിൽ കാണുന്നത്. കേരളത്തിൽ 1991-2001 കാലത്ത് ജനസംഖ്യാവർധന 9.42 ശതമാനമായിരുന്നെങ്കിൽ പാർപ്പിടവളർച്ച 16 ശതമാനമായിരുന്നു. 2001-2010-ൽ ജനസംഖ്യാവർധന 4.86 ശതമാനത്തിലേക്ക് നിപതിച്ചപ്പോൾ പാർപ്പിടവളർച്ച 17 ശതമാനമായാണ് കൂടിയത്.

ലളിതമാവണം പാർപ്പിടനിർമാണം

മുളയും ഓലയും തെങ്ങും കവുങ്ങും പുല്ലും മറ്റും ഉപയോഗിച്ചായിരുന്നു കേരളത്തിൽ വീടുപണിഞ്ഞത്. ഇന്ന് സിമന്റില്ലാത്ത ഒരു നിർമാണവുമില്ല. സിമന്റ് ഉത്‌പാദിപ്പിക്കുമ്പോൾ ആഗോളതാപനത്തിന്റെ മുഖ്യഹേതുക്കളായ കാർബൺഡൈ ഓക്സൈഡും മീഥേനും ധാരാളമുണ്ടാകും. ഇന്ത്യയിൽ കാർബൺ ഡൈ ഓക്‌സൈഡിന്റെ വികിരണത്തിന്റെ 17 ശതമാനം നിർമാണമേഖലയിൽനിന്നാണെന്ന് ‘ഇന്ത്യയിലെ വീടുകളും വികസനലക്ഷ്യങ്ങളും’ എന്ന പഠനത്തിൽ പി. തിവാരി പറയുന്നുണ്ട്.

വീടുനിർമാണത്തിന് മൺകട്ടകൾ ഉപയോഗിക്കാം. അതിന്റെ പ്രോപ്പർട്ടി നോക്കണം എന്നുമാത്രം. ആവശ്യമായ മറ്റുഘടകങ്ങൾ ചേർക്കേണ്ടിവരും. ഹാബിറ്റാറ്റ് ഇങ്ങനെ വീടുണ്ടാക്കിയിട്ടുണ്ട്.

വെട്ടുകല്ലിന് ചില പ്രശ്നങ്ങളുണ്ട്. ഒന്ന് അത് ഇല്ലാതായിക്കൊണ്ടിരിക്കയാണ്. മാത്രമല്ല, എല്ലായിടത്തും ഒരേ പ്രോപ്പർട്ടിയല്ല. ലാട്രോ ബ്ലോക്കുകൾ ഉണ്ടാക്കാം. കോൺക്രീറ്റ് ബ്ളോക്കിന്റെ ആവശ്യം ഇപ്പോൾ കൂടിയിട്ടുണ്ട്. പക്ഷേ, നന്നായി നനയ്ക്കണം. ക്വാളിറ്റി നോക്കണം. അത് പരിശോധിക്കാനും നല്ല മെറ്റീരിയൽ ഉണ്ടാക്കാനും സംവിധാനംവേണം.

കോസ്‌റ്റ്‌ ഫോർഡ് രീതി

ബ്രിട്ടീഷുകാരനായ ആർക്കിടെക്ട് ലാറിബേക്കർ നടത്തിയ ചെലവുകുറഞ്ഞ വീടുപരീക്ഷണങ്ങൾ (കോസ്‌റ്റ്‌ഫോർഡ്), പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. വീടിന്റെ മേൽക്കൂരയുടെ കോൺക്രീറ്റിന് എത്ര കട്ടിവേണം എന്ന ചോദ്യത്തിന് ഒരുതേങ്ങ വീണാൽ പൊട്ടിപ്പോകരുത് എന്നാണ് അദ്ദേഹം പറഞ്ഞത്.

എന്തിനാണ് നാലിഞ്ച് കനത്തിൽ കോൺക്രീറ്റ് ചെയ്യുന്നത് എന്നാണ് നിർമിതികേന്ദ്രത്തിന്റെ സ്ഥാപകൻ ഡോ. സി.വി. ആനന്ദബോസ് ചോദിക്കുന്നത്. അത് ഫ്യൂണിക്കുലാർ ഷെൽ ഉപയോഗിച്ചാൽ ഒരിഞ്ച്‌ കനംമതി. മുറത്തിന്റെ ആകൃതിയിലുള്ള കോൺക്രീറ്റ് സ്ലാബുകൾ ആണവ. ഫെറോസിമന്റ് ഉപയോഗിച്ച സ്ലാബുകൾ തറയ്ക്കുപയോഗിക്കാം. കോൺക്രീറ്റ് തൂണുകളുടെ ഉള്ളിൽ ഏതുവസ്തുവും ഉപയോഗിക്കാം, പൊട്ടിയ ഓട്, ഇഷ്ടിക അല്ലെങ്കിൽ പേപ്പറുകൾപോലും. എന്തുപയോഗിച്ചാലും ഉറപ്പുകുറയില്ല.

‘‘ചുമര്‌ സിമന്റുതേക്കേണ്ട (പൂശുക)കാര്യമില്ല. മണ്ണെണ്ണകൊണ്ട് പോളിഷ് കോട്ടിങ് ചെയ്യാം. ചെലവുകുറവാണ്. അപ്പോൾ മഴവെള്ളം പ്രശ്നമാകില്ല. സെൻട്രൽബിൽഡിങ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഒട്ടേറെ ഗവേഷണങ്ങൾ ഇക്കാര്യത്തിൽ നടത്തിയിട്ടുണ്ട്. അതൊന്നും പ്രായോഗികതലത്തിൽ എത്തുന്നില്ല. ആഭരണങ്ങൾ വാങ്ങി അലമാരയിൽ സൂക്ഷിക്കുന്നതുപോലെയാണ് ഗവേഷണങ്ങളുടെ സ്ഥിതി’’ -ആനന്ദബോസ്‌ പറഞ്ഞു.

സിമന്റും കോൺക്രീറ്റും ഉപയോഗിച്ചുണ്ടാക്കുന്ന വീടുകളിൽനിന്ന് പിൻതിരിയുക എന്നതാണ് പ്രകൃതിയെ സംരക്ഷിക്കാനുള്ള ആദ്യ നടപടി.

പ്രീ ഫാബ് സാങ്കേതികവിദ്യ

ലൈഫ് പദ്ധതിയുടെ മൂന്നാംഘട്ടത്തിൽ ഭവനസമുച്ചയങ്ങളാണ്(ഫ്ളാറ്റ്) നിർമിക്കുന്നത്. ഫ്ളാറ്റിന്റെ വിവിധഭാഗങ്ങൾ പുറത്തുനിന്ന് നിർമിച്ച് ഒരിടത്ത് കൊണ്ടുവന്ന് ഘടിപ്പിക്കുന്ന പ്രീ ഫാബ് സങ്കേതികവിദ്യയാണതിന് ഉപയോഗിക്കുന്നത്. പൊതുജനങ്ങൾക്ക് കാണുന്നതിനായി ഈ രീതിയിൽ ഒരു മാതൃകാവീട് എറണാകുളം കളക്ടറേറ്റ് പരിസരത്ത് 'ലൈഫ്' നിർമിച്ചിട്ടുണ്ട്. 470 ചതുരശ്രയടിയാണ് വിസ്തീർണം. 11.5 ലക്ഷം ചെലവുവന്നു.

ഗുണം: പ്രകൃതിവിഭവങ്ങൾ അധികം ചൂഷണംചെയ്യപ്പെടുന്നില്ല. താരതമ്യേന വേഗത്തിൽ പൂർത്തിയാകും. ഭൂമികുലുക്കത്തെ നേരിടാൻ കഴിയുന്നതാണ് മറ്റൊരു മെച്ചം. ഒരു സ്ഥലത്തുനിന്ന് അഴിച്ചുകൊണ്ടുപോകാൻ കഴിയും. ചൂട് കുറവായിരിക്കും. ഭാരം 30 ശതമാനമായി കുറയും.

ലക്ഷംവീടും കടന്ന് ലൈഫിലേക്ക്; ഭവനവിപ്ലവം കേരളത്തിൽ- ഭാ​ഗം മൂന്ന്

ചെലവിൽ കുറവില്ല. 12 ലക്ഷം രൂപയെങ്കിലുമാകും ഒരു ലൈഫ് ഫ്ളാറ്റിന്. ഒരു ജനൽകൂടി വെക്കണമെന്നുവിചാരിച്ചാലോ ഒരു പ്ലഗ് വെക്കണമെന്നുവിചാരിച്ചാലോ പറ്റില്ല.

കേന്ദ്രസർക്കാരിന്റെ ബി.എം.ടി.പി.സി.(ബീൽഡിങ്‌ മെറ്റീരിയൽ ടെക്‌നോളജി ആൻഡ്‌ പ്രൊമോഷൻ കൗൺസിൽ) പുതിയ സാങ്കേതികവിദ്യനിർമാണത്തിൽ ചേർക്കണമെന്ന നിർബന്ധക്കാരാണ്. അവർ 10 സാങ്കേതികവിദ്യകൾ നിർദേശിച്ചതിലൊന്നാണ് പ്രീ ഫാബ്‌ടെകനോളജി.

നിർമിതികേന്ദ്ര​യും വരണം

നിർമിതികേന്ദ്ര, ഹാബിറ്റാറ്റ് ടെക്‌നോളജി, കോസ്റ്റ്‌ഫോർഡ് എന്നിവ ചെലവുകുറഞ്ഞ വീടുകൾ ഉണ്ടാക്കുന്നതിൽ പേരെടുത്തവയാണ്. 1987-ലാണ് നിർമിതികേന്ദ്ര നിലവിൽവന്നത്. ഡോ. സി.വി. ആനന്ദബോസിന്റെ നേതൃത്വത്തിൽ കൊല്ലം ജില്ലയിലായിരുന്നു തുടക്കം.

ചെലവുകുറഞ്ഞതും പരിസ്ഥിതിസൗഹൃദവുമായ വീടുകൾ ധാരാളമുണ്ടായി. 1988-ൽ കേന്ദ്രസർക്കാർ ഈ രീതി രാജ്യത്തൊട്ടാകെ സ്വീകരിക്കാൻ തീരുമാനിച്ചു. ഐക്യരാഷ്ട്രസഭ അനുമോദിക്കുകയും മറ്റുരാജ്യങ്ങൾക്ക് ഈ രീതി ശുപാർശചെയ്യുകയും ചെയ്തു.

എന്നാൽ, ചെലവുകുറഞ്ഞ കെട്ടിടങ്ങൾ ഉണ്ടാക്കുന്നതിൽ പേരെടുത്ത നിർമിതി ഇപ്പോൾ അതുപേക്ഷിച്ചെന്ന് ആരോപണമുണ്ട്. വീടുകൾ ധാരാളമായി അനുവദിക്കുന്ന ഈ കാലത്ത് നിർമിതികേന്ദ്രയ്ക്ക്‌ കാര്യമായി സംഭാവനചെയ്യാൻ കഴിയും.

വീടിനുവേണ്ടി പതിനായിരങ്ങൾ കാത്തിരിക്കുന്നുണ്ട്; ഭവന വിപ്ലവം കേരളത്തിൽ- ഭാ​ഗം 4

ലോകബാങ്ക് പഠിക്കുന്നു

കേരളത്തിലെ പ്രളയത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ലോകബാങ്ക്, എ.ഡി.ബി., യു.എൻ. എന്നിവയുടെ നേതൃത്വത്തിൽ പഠനം നടത്തിയിട്ടുണ്ട്. ബിൽഡിങ് നിയമത്തിൽ എന്ത്‌ മാറ്റംവരുത്തണമെന്ന കാര്യത്തിൽ ലോകബാങ്ക് പഠനം നടത്തുകയാണ്.

2019-ലെ കേരളത്തിലെ കെട്ടിടനിർമാണച്ചട്ടങ്ങളും മഴവെള്ളസംഭരണം, ഊർജോപയോഗം, അഗ്നിസുരക്ഷ തുടങ്ങിയ കാര്യങ്ങളും മാസ്റ്റർപ്ലാനിൽ എങ്ങനെ ഉപയോഗിക്കണമെന്ന് ലോകബാങ്ക് പഠിച്ചുകൊണ്ടിരിക്കയാണ്. അതിനുവേണ്ടി അവർ ഒരു കൺസൽട്ടൻസിയെ വെച്ചിട്ടുണ്ട്.

കാലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജിയോ ഹസാർഡ്‌സ് ഇന്റർനാഷണൽ എന്ന സ്ഥാപനമാണത് ചെയ്യുന്നത്.

മാറുന്ന കാലത്തിനനുസരിച്ച് വീടുനിർമാണത്തിൽ ആലോചനകൾ നടക്കുന്നുണ്ട്. ലോകപരിസ്ഥിതിദിനത്തോടനുബന്ധിച്ച് ഐക്യരാഷ്ട്രസഭ നമ്മെ ഓർമപ്പെടുത്തുന്നത്, പ്രകൃതിയുമായി കൂടുതൽ അടുത്തുനിന്നുകൊണ്ട് ഒരു നവലോകം കെട്ടിപ്പടുക്കാനാണ്. ഇതിന്റെ മെച്ചം പാവങ്ങളിലേക്കും എത്തണം. നവകേരളവും ആ വഴിക്ക് തിരിയുമെന്ന് ആശിക്കാം.

സിമന്റിനുപകരം ഉമിക്കരി ബിൽഡിങ് ബ്ലോക്കിന് നെല്ലിന്റെ തണ്ട്

കെട്ടിടനിർമാണത്തിന് പ്രാദേശികവിഭവങ്ങൾ ഉപയോഗിക്കണം എന്ന ആവശ്യം ആഗോളതലത്തിൽ ഉയരുമ്പോഴാണ് കുസാറ്റിലെ പ്രൊഫസർ ദീപ ജി. നായരുടെ കണ്ടെത്തൽ പ്രസക്തമാകുന്നത്.

കേരളത്തിൽ ധാരാളം കിട്ടുന്ന ഉമിക്കരി സിമന്റിനുപകരം ഉപയോഗിക്കാമെന്ന് ദീപ പറയുന്നു. നിർമിതികേന്ദ്രയിൽ ഹാബിറ്റാറ്റ് എൻജിനിയറായി ജോലിയിൽ പ്രവേശിച്ച ദീപ നെതർലൻഡിലെ ഡെൽഫ്റ്റ് സാങ്കേതിക സർവകലാശാലയിൽനിന്ന് ‘കേരളത്തിലെ പാവങ്ങൾക്ക് സുസ്ഥിരവും താങ്ങാവുന്നതുമായ വീടുകൾ’ എന്ന വിഷയത്തിലാണ് പിഎച്ച്.ഡി. നേടിയത്.

ഉമിക്കരിയുടെ കാർബൺ അംശം 12 ശതമാനത്തിൽ കുറവായിരിക്കണം. അപ്പോൾ നിറം കറുപ്പായിരിക്കില്ല. ഏതാണ്ട് ചാരനിറമായിരിക്കും.

കത്തിച്ച ഉമി പൊടിച്ച് സിമന്റുമായി കലർത്തിയാൽ 30 ശതമാനം സിമന്റിന്റെ ഉപയോഗം കുറയ്ക്കാം. ധാരാളം ഓക്സിജൻ കടത്തിവിട്ടുകൊണ്ടുവേണം കത്തിക്കാൻ. 700 മുതൽ 800 വരെ സെൽഷ്യസ് ആയിരിക്കണം ചൂട്. സർക്കാർ പദ്ധതികൾക്കുവേണ്ടി വലിയതോതിൽ ഉത്‌പാദിപ്പിച്ചാൽ പല ലാഭങ്ങളുണ്ട്.

ബിൽഡിങ് ബ്ലോക്കിന് നെല്ലിന്റെ തണ്ട് ഉപയോഗിക്കാം. പുറത്തുമാത്രം സിമന്റ് കോട്ടിങ് മതി.

പക്ഷേ, ഇത്തരം പരീക്ഷണങ്ങൾക്കൊന്നും ഔദ്യോഗികസംവിധാനം തയ്യാറാവുന്നില്ല എന്നതാണ് വസ്തുത.

പണിതീരാത്ത വീടുകൾ ഏറുന്നതിന്റെ മുഖ്യകാരണം ഇതാണ്; ഭവനവിപ്ലവം കേരളത്തിൽ- ഭാ​ഗം 5

ആദ്യ ഹരിത​ഗൃഹം ഈ വീട്

തൃപ്പൂണിത്തുറയ്ക്കുസമീപം കണ്ടനാട്ട് നടൻ ശ്രീനിവാസൻ നിർമിച്ച വീട് കേരളത്തിലെ ആദ്യ ഹരിതഗൃഹമാണ്. ഊർജവും വെള്ളവും കാര്യക്ഷമമായി ഉപയോഗിക്കുക, മാലിന്യം പരമാവധി കുറയ്ക്കുക, ജീവിതച്ചെലവ് കുറയ്ക്കുക, താമസിക്കുന്നവർക്ക് സംതൃപ്തിനൽകുക. ഇതാണ് ഹരിതഗൃഹസങ്കല്പം.

ഇന്ത്യൻ ഗ്രീൻ കൗൺസിലിൽനിന്ന് പ്ലാറ്റിനം ഗ്രേഡ് കിട്ടിയ വീടാണത്. ഇന്ത്യൻ ഗ്രീൻ ബിൽഡിങ് കൗൺസിൽ (ഐ.ജി.ബി.സി.) ആണ് ഗ്രീൻബിൽഡിങ് സർട്ടിഫിക്കറ്റ് നൽകുന്നത്.

(അവസാനിച്ചു)

Content Highlights: eco friendly house housing issues in kerala

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

11:39

ആണോ പെണ്ണോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹം; കേരളത്തിന് പുറത്തെ ഓപ്പറേഷന്‍ | ദേവസ്യ സ്പീക്കിങ്

Aug 4, 2022


dr mk muneer

1 min

ലിംഗസമത്വമെങ്കില്‍ ആണ്‍കുട്ടിയുമായി പുരുഷന്‍ ബന്ധപ്പെട്ടാല്‍ പോക്‌സോ എടുക്കുന്നതെന്തിന്- M.K. മുനീർ

Aug 18, 2022


06:18

നിവേദ്യം കള്ള്, നേര്‍ച്ചയായി കിട്ടിയത് 101 കുപ്പി ഓള്‍ഡ് മങ്ക് റം; കേരളത്തിലെ ഏക ദുര്യോധന ക്ഷേത്രം

Mar 26, 2022

Most Commented