നൂറ് നിലകളിലായി ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെസിഡന്‍ഷ്യല്‍ പ്രൊജക്ട് ദുബായില്‍ ഒരുങ്ങുന്നു


ന്യൂയോര്‍ക്ക് സിറ്റിയിലെ മിഡ്ടൗണ്‍ മന്‍ഹാട്ടനില്‍ സ്ഥിതി ചെയ്യുന്ന സെന്‍ട്രല്‍ പാര്‍ക്ക് ടവറാണ് ലോകത്തിലെ ഏറ്റവും ഉയരമേറിയ റെസിഡന്‍ഷ്യല്‍ ബില്‍ഡിങ്.

ദുബായിൽ നിർമിക്കുന്ന ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെസിഡൻഷ്യൽ പ്രോജക്ടിന്റെ രൂപരേഖ | Photo: instagram.com/binghatti/?hl=en

അംബരചുംബികളായ നിരവധി കെട്ടിടങ്ങള്‍ സ്ഥിതി ചെയ്യുന്ന നഗരമാണ് ദുബായ്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയും ദുബായിലാണ് സ്ഥിതി ചെയ്യുന്നത്. ഇപ്പോഴിതാ മറ്റൊരു നേട്ടം കൂടി സ്വന്തമാക്കാന്‍ ഒരുങ്ങുകയാണ് നഗരം. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെസിഡന്‍ഷ്യല്‍ പ്രൊജക്ട് ദുബായില്‍ വരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.

ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ പ്രോപ്പര്‍ട്ടി ഡെവലപ്‌മെന്റ് സ്ഥാപനമായ ബിന്‍ഗാട്ടിയാണ് പ്രോജക്ടിന് നേതൃത്വം നല്‍കുന്നത്. വാച്ച്, ആഭരണനിര്‍മാണരംഗത്തെ പ്രമുഖ ബ്രാന്‍ഡ് ആയ ജേക്കബ് ആന്‍ഡ് കോയുമായി സഹകരിച്ചാണ് പദ്ധതി ഒരുക്കുന്നത്. ബുര്‍ജ് ബിന്‍ഗാട്ടി ജേക്കബ് ആന്‍ഡ് കോ റെസിഡന്‍സസ് എന്നാണ് പ്രൊജക്ടിന് നല്‍കിയിരിക്കുന്ന പേര്. അതേസമയം, കെട്ടിടത്തിന് എത്ര ഉയരമുണ്ടാകുമെന്ന വിവരം ഇരു കമ്പനികളും പുറത്ത് വിട്ടിട്ടില്ല.



അത്യാഡംബരം നിറഞ്ഞ റെസിഡന്‍ഷ്യല്‍ പ്രൊജക്ടാണ് തങ്ങള്‍ ഒരുക്കുന്നതെന്ന് ബിന്‍ഗാട്ടി അറിയിച്ചു. അതേസമയം, പദ്ധതി എന്ന് പൂര്‍ത്തിയാകുമെന്നത് സംബന്ധിച്ച് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ലോകത്തിലെ ഏറ്റവു ഉയരം കൂടിയ റെസിഡന്‍ഷ്യല്‍ പ്രൊജക്ടായിരിക്കുമിതെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. ദുബായിലെ സാമ്പത്തിക സിരാകേന്ദ്രമായ ബിസിനസ് ബേയിലാണ് കെട്ടിടമുയരുന്നത്. നൂറ് നിലകളിലായി ഒരുങ്ങുന്ന കെട്ടിടത്തില്‍ രണ്ട്, മൂന്ന് കിടപ്പുമുറികളോട് കൂടിയ അപ്പാര്‍ട്ട്‌മെന്റുകളാണ് ഒരുങ്ങുന്നത്.

അതിവിശാലമായ പൂളും, ആഡംബര സ്പായും ജിംനേഷ്യവുമെല്ലാം ഇവിടെയുണ്ടാകും. കൂടാതെ ഡേകെയര്‍, ബോഡിഗാര്‍ഡ്, ഡ്രൈവര്‍, പ്രൈവറ്റ് ഷെഫ് തുടങ്ങിയ സേവനങ്ങളും ഇവിടെ ലഭ്യമാക്കുമെന്ന് ബിന്‍ഗാട്ടി പ്രസ്താവനയില്‍ അറിയിച്ചു. ജേക്കബ് ആന്‍ഡ് കോ, ബിന്‍ഗാട്ടി ഡെവലപ്‌മെന്റ് എന്നിവയുടെ സിഗ്നേച്ചര്‍ സ്റ്റൈല്‍ തന്നെയായിരിക്കും ഇവിടെയും പിന്തുടരുക.

ന്യൂയോര്‍ക്ക് സിറ്റിയിലെ മിഡ്ടൗണ്‍ മന്‍ഹാട്ടനില്‍ സ്ഥിതി ചെയ്യുന്ന സെന്‍ട്രല്‍ പാര്‍ക്ക് ടവറാണ് ലോകത്തിലെ ഏറ്റവും ഉയരമേറിയ റെസിഡന്‍ഷ്യല്‍ ബില്‍ഡിങ്.

Content Highlights: dubai to build worlds tallest residential skyscraper, myhome, veedu


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022


26:50

മലയാളികളുടെ റിച്ചുക്കുട്ടന് ഹിന്ദിയിലും പിടിയുണ്ടായ ' വല്യ കഥ'

Oct 10, 2022

Most Commented