ണ്ടറ്റവും കൂട്ടിമുട്ടിക്കാൻ കഷ്ടപ്പെടുകയാണെന്ന നാട്ടുകാരുടെ പതിവ് പല്ലവിക്ക് ബദലാകുകയാണ് ബിഹാറി ദമ്പതിമാരായ രാജേഷ്‌സാ-അനിതാദേവിയുടെ ജീവിതം. തുച്ഛവരുമാനത്തിൽ നിന്ന് മിച്ചം പിടിച്ച് ഇവർ തൃശ്ശൂരിലെ താണിക്കുടത്ത് പടുത്തുയർത്തുന്നത് സ്വപ്നതുല്യമായ വീട്. നാല് സെന്റ് ഭൂമി വാങ്ങി അവിടെ 900 ചതുരശ്ര അടിയുടെ കോൺക്രീറ്റ് വീടാണ് നിർമിച്ചത്. അതും ഒരുരൂപ പോലും കടമെടുക്കാതെ. വാർപ്പ് കഴിഞ്ഞ വീട്ടിൽ തേപ്പുകഴിഞ്ഞാൽ ഡിസംബറിൽ താമസമാക്കും. വീടെന്ന സ്വപ്നം എങ്ങനെ സഫലമാക്കാമെന്ന് ആഗ്രഹിക്കുന്നവർക്ക് താണിക്കുടം കള്ളായിക്കടുത്ത ഹോമിയോ ആശുപത്രിക്ക് സമീപമുള്ള വീട്ടിലേക്ക് സ്വാഗതം.

ബിഹാറിലെ ആറ ജില്ലയിൽനിന്ന് തൊഴിൽതേടി രാജേഷ്‌സാ 1997-ലാണ് തൃശ്ശൂരിലെത്തിയത്. ഒല്ലൂരിലെ ഒരു കമ്പനിയിൽ 700 രൂപ ശമ്പളത്തിൽ ഒരു വർഷം പണിയെടുത്തു. പിന്നീട് താണിക്കുടത്തിനടുത്തുള്ള കമ്പനിയിലേക്ക് മാറി. പ്രതിമാസം 1500 രൂപയായിരുന്നു ശമ്പളം. അതിൽനിന്ന് മിച്ചംപിടിക്കാൻ തുടങ്ങി. 2000-ത്തിൽ ബിഹാറിയായ അനിതാദേവിയെ വിവാഹം കഴിച്ച് തൃശ്ശൂരിലേക്ക് കൊണ്ടുവന്നു. വാടകവീട്ടിലായിരുന്നു താമസം. അതിനിടെ ചിട്ടിയും ചേർന്നു. ചെറിയ സമ്പാദ്യം തുടങ്ങി. ഇതെല്ലാം ചേർത്ത് നാല് സെന്റ് ഭൂമി വാങ്ങി. മറ്റ് സംസ്ഥാനക്കാർ കേരളത്തിൽ സ്ഥലം വാങ്ങുന്നതിലുള്ള നൂലാമാലകളെല്ലാം പരിഹരിച്ച് ചായയും വാങ്ങിക്കൊടുത്താണ് തഹസിൽദാർ യാത്രയാക്കിയത്.

പിന്നീട് വീടുപണി. ചോദിച്ച തുക മുൻകൂറായി കിട്ടിയതോടെ കരാറുകാരനും അമ്പരന്നു. കോവിഡ് ആയതോടെയാണ് നിർമാണം വൈകിയത്. രണ്ട് കിടപ്പുമുറി, ഹാൾ, കിച്ചൺ, തുടങ്ങി എല്ലാ സൗകര്യവുമുള്ളതാണ് വീട്. അച്ഛനമ്മമാരെപ്പോലെ അഞ്ചു വയസുകാരി ആരാധനയും നന്നായി മലയാളം സംസാരിക്കും.

Content Highlights: dream home, How to Build a Debt-Free Home, dream home design, dream home design kerala