രാഴ്ച്ചത്തെ ലണ്ടന്‍ സന്ദര്‍ശനത്തിനായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ബുക്ക് ചെയ്തത് ആഡംബര ഹോട്ടലിലെ ഒരു നിലമൊത്തം. അതിന്റെ വില കേള്‍ക്കുമ്പോഴാണ് കൗതുകം ഇരട്ടിക്കുന്നത്. ഒരൊറ്റ രാത്രിക്കു മാത്രം പതിനെട്ടു ലക്ഷം രൂപ.
ഒരാഴ്ചത്തെ സന്ദര്‍ശനത്തിനാണ് ട്രംപ് ലണ്ടനിലെത്തിയിരിക്കുന്നത്. 

trump

ലണ്ടനിലെ ആഡംബര ഹോട്ടലായ കൊറിന്ത്യയിലാണ് ഒരു നില മുഴുവന്‍ ബുക് ചെയ്തിരിക്കുന്നത്. ട്രംപും ഭാര്യ മെലാനിയയും യു എസ് അംബാസിഡറുടെ ഒദ്യോഗിക വസതിയിലാവും താമസം. ട്രംപിന്റെ മക്കളായ ഡൊണാള്‍ഡ് ജെ ആര്‍, ഇവാങ്ക, ടിഫാനി, എറിക് എന്നിവരാണ് ഹോട്ടലില്‍ താമസിക്കുക.

രാഷ്ട്രീയക്കാരുടെയും സിനിമ താരങ്ങളുടെയും ഇഷ്ട ഹോട്ടലുകളില്‍ ഒന്നാണ് കൊറിന്ത്യ. ട്രംപിന്റെ ഒദ്യോഗിക സന്ദര്‍ശനം കഴിയുന്ന വരെയാണ് ഹോട്ടല്‍ ബുക്ക് ചെയ്തിരിക്കുന്നത്.

trump

ആഡംബര ഹോട്ടലിന്റെ നാല് നിലകളിലും വിശാലമായ സ്പായും ഉണ്ട്. കഴിഞ്ഞ വര്‍ഷം ബിബിസി ഇറക്കിയ  '' ഹോട്ടല്‍ ഫോര്‍ സൂപ്പര്‍ റിച്ച് ആന്‍ഡ് ഫെയ്മസ്''   എന്ന ഡോക്യൂമെന്ററിയില്‍ കൊറിന്ത്യ ഉള്‍പ്പെട്ടിരുന്നു.

നാല് ബെഡ്റൂമും, വിശാലമായ ഒരു ഫുള്‍ സൈസ്ഡ് ബാറും, ഡൈനിങ് റൂമും ആണ് ട്രംപ് ബുക്ക് ചെയ്ത നിലയില്‍ ഉള്ളത്. ലണ്ടന്റെ ഹൃദയ ഭാഗത്തു ഇരിക്കുന്ന ഹോട്ടല്‍ വര്‍ണ വിസ്മയം തീര്‍ക്കുന്നു.  സ്വിമ്മിങ് പൂളും വെല്‍നെസ്സ് സെന്ററും ഹോട്ടലിന്റെ മറ്റു സവിശേഷതകളാണ്.

Content Highlights: Donald Trump's UK state visit