വിക്ടോറിയ കോളേജിന് സമീപത്തെ ദേവീവിലാസം കൊട്ടാരം പൊളിച്ചുതുടങ്ങിയപ്പോൾ
പാലക്കാട്: . വിക്ടോറിയ കോളേജ് റോഡില്‍ കഴിഞ്ഞ നൂറ്റാണ്ടില്‍ തലയെടുപ്പോടെ നിന്ന കൊട്ടാരം പിന്നീട് കാടുമൂടി കാഴ്ച മറച്ച് നില്‍ക്കുകയായിരുന്നു. തകര്‍ന്നുവീഴാറായ കൊട്ടാരം ഇപ്പോള്‍ പൂര്‍ണമായും പൊളിച്ചുതുടങ്ങി.
കൊല്ലങ്കോട് രാജവംശത്തിന്റെ ഭാഗമായുള്ള കൊട്ടാരം ആദ്യകാലത്ത് പാലക്കാട്ടെത്തിയ ആത്മീയാചാര്യന്മാര്‍ക്ക് വാസസ്ഥലമൊരുക്കിയ നഗരമാളികയായിരുന്നു. 1966 ഡിസംബറില്‍ സത്യസായി ബാബ രണ്ടുദിവസം കൊട്ടാരത്തില്‍ താമസിച്ചിരുന്നുവെന്ന് സാമൂഹികമാധ്യമത്തിലെ ഒരു കുറിപ്പില്‍ പറയുന്നുണ്ട്.
ഒലവക്കോട് സായി മന്ദിരത്തിന്റെ തറക്കല്ലിടല്‍ ചടങ്ങിനെത്തിയതായിരുന്നു അന്ന് സായിബാബ. കൊല്ലങ്കോട് രാജാവിന്റെ അതിഥികളായി വരുന്നവര്‍ക്ക് കൊല്ലങ്കോട് കൊട്ടാരത്തിനുപുറമേ നഗരത്തില്‍ താമസിക്കാനുള്ള ഇടമായിരുന്നു ഈ ബംഗ്‌ളാവ്.
കോളേജ് റോഡ് പരിസരം മാത്രമായിരുന്നു ആദ്യകാലത്ത് ആഡംബരക്കെട്ടിടങ്ങളുടെ നഗരഭാഗമെന്ന് പഴമക്കാര്‍ ഓര്‍ക്കുന്നു. 1970-കളില്‍ ദേവീവിലാസം കൊട്ടാരത്തില്‍ താമസിച്ചിരുന്നവരില്‍ ചിലര്‍ ഭംഗിയുള്ള നീളന്‍വടിയുമായി റോഡരികിലൂടെ നടന്നുപോയത് ഓര്‍ത്തെടുക്കുന്നവരും ഇന്നുണ്ട്. അതിനുശേഷം താമസക്കാര്‍ ഒഴിഞ്ഞു. പിന്നീട് ഈ കൊട്ടാരത്തിന്റെ പ്രൗഢഭംഗി കാഴ്ചക്കാരില്‍നിന്ന് മറച്ച് മരങ്ങള്‍ വളര്‍ന്നു. ഇപ്പോള്‍ കാട് മാറി കൊട്ടാരം തെളിഞ്ഞപ്പോള്‍ അതൊരു വിണ്ടുകീറിയ ഓര്‍മച്ചിത്രമായി.
Content Highlights: devivilasam palace, Demolition ,palakkad,victoria college
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..