ദാദാഭായ് നവറോജി താമസിച്ചിരുന്ന ലണ്ടനിലെ വീട് ഇനി ചരിത്ര സ്മാരകം


ലണ്ടനിലെ വാഷിങ്ടൺ ഹൗസിന് മുന്നിൽ ഫലകം സ്ഥാപിച്ചു

ലണ്ടനിൽ ദാദാഭായ് നവറോജി താമസിച്ചിരുന്ന വാഷിങ്ടൺ ഹൗസ്

ലണ്ടന്‍: ബ്രിട്ടീഷ് പാര്‍ലമെന്റില്‍ അംഗമായ പ്രഥമ ഇന്ത്യക്കാരന്‍, ദാദാഭായ് നവറോജി താമസിച്ചിരുന്ന ലണ്ടനിലെ വസതിക്ക് ചരിത്രസ്മാരകം എന്നനിലയില്‍ അംഗീകാരം. ചരിത്രപ്രാധാന്യമുള്ള കെട്ടിടങ്ങളെ ആദരിക്കുന്ന ഇംഗ്ലീഷ് ഹെറിറ്റേജ് എന്ന സംഘടന വീടിനുമുന്നില്‍ 'നീലഫലകം' സ്ഥാപിച്ചു. 'ഇന്ത്യന്‍ ദേശീയവാദിയും പാര്‍ലമെന്റംഗവുമായിരുന്ന ദാദാഭായ് നവറോജി (18251917) ഇവിടെ ജീവിച്ചിരുന്നു' എന്നാണ് ഫലകത്തില്‍ എഴുതിയിട്ടുള്ളത്.

1897-ലാണ് ഇന്ത്യയുടെ വന്ദ്യവയോധികന്‍ എന്ന വിശേഷണമുള്ള ദാദാഭായ് നവറോജി വാഷിങ്ടണ്‍ ഹൗസ്, 72 അനെര്‍ലി പാര്‍ക്, പെംഗെ, ബ്രോംലി എന്ന വിലാസത്തിലേക്കു താമസം മാറിയത്.

ചെങ്കല്ലുകൊണ്ട് നിര്‍മിച്ച ആ വീട്ടില്‍ എട്ടുവര്‍ഷത്തോളം ചെലവഴിച്ചു. ഇന്ത്യക്ക് പൂര്‍ണസ്വാതന്ത്ര്യം വേണമെന്ന നിലയിലേക്ക് നവറോജിയുടെ ചിന്തകള്‍ വികസിക്കുന്ന കാലമായിരുന്നു അതെന്ന് ഇംഗ്‌ളീഷ് ഹെറിറ്റേജ് പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. അദ്ദേഹത്തിന്റെ പ്രശസ്തമായ 'പൊവര്‍ട്ടി ആന്‍ഡ് അണ്‍ ബ്രിട്ടീഷ് റൂള്‍' എന്ന കൃതി പ്രസിദ്ധീകരിച്ചത് 1901-ലാണ്.

രേഖകളനുസരിച്ച് വാഷിങ്ടണ്‍ ഹൗസ് ബ്രിട്ടനിലെ ഇന്ത്യന്‍ സമൂഹത്തിന്റെ പ്രധാന കേന്ദ്രമായിരുന്നു. രൊമേഷ് ചന്ദര്‍ ദത്ത്, സിസ്റ്റര്‍ നിവേദിത തുടങ്ങിയവര്‍ ഇവിടം സന്ദര്‍ശിച്ചിട്ടുണ്ട്. 1904-05 കാലത്താണ് നവറോജി ഇവിടെനിന്ന് താമസം മാറിയത്.

മുബൈയില്‍ ജനിച്ച ദാദാഭായ് നവറോജി ഏഴുതവണ ലണ്ടനിലേക്ക് യാത്ര ചെയ്തിട്ടുണ്ട്. മൂന്ന് ദശാബ്ദത്തോളം അവിടെ താമസിക്കുകയും ചെയ്തു. 1892-ലാണ് വടക്കന്‍ ലണ്ടനിലെ ഫിന്‍സ്ബുറി സെന്‍ട്രലില്‍നിന്ന് ലിബറല്‍ പാര്‍ട്ടി പ്രതിനിധിയായി അദ്ദേഹം പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

Content Highlights: dadabhai navroji, house in london, historical monument, myhome, veedu, washington house


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022


BUS

1 min

ടൂറിസ്റ്റ് ബസ് എത്തിയത് വേളാങ്കണ്ണി യാത്രയ്ക്കുശേഷം; ഡ്രൈവര്‍ ക്ഷീണിതനായിരുന്നുവെന്ന് രക്ഷിതാക്കള്‍

Oct 6, 2022

Most Commented