.
കൊച്ചി: 'ക്രെഡായ് കൊച്ചി പ്രോപ്പര്‍ട്ടി എക്‌സ്പോ'യുടെ 29-ാമത് എഡിഷന് കളമശ്ശേരി ചാക്കോളാസ് പവിലിയന്‍ സെന്ററില്‍ വെള്ളിയാഴ്ച തുടക്കമാവും. രാവിലെ പത്ത് മണിക്ക് നടക്കുന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് എക്‌സ്പോ ഉദ്ഘാടനം ചെയ്യും.
കേരളത്തിലെ ഏറ്റവും വലിയ പ്രോപ്പര്‍ട്ടി എക്‌സ്പോ ജൂലായ് 24 വരെയാണ്. കേരളത്തിലെ പ്രമുഖ ബില്‍ഡര്‍ ഗ്രൂപ്പുകള്‍ പങ്കെടുക്കും. ക്രെഡായ് കൊച്ചി ചാപ്റ്ററിന്റെ നേതൃത്വത്തില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സഹകരണത്തോടെയാണ് ഇത്തവണത്തെ എക്‌സ്പോ സംഘടിപ്പിക്കുന്നത്.
കോവിഡ് പ്രതിസന്ധികള്‍ സൃഷ്ടിച്ച രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് എക്‌സ്പോ തിരികെയെത്തുന്നത്.
ക്രെഡായ് ബില്‍ഡര്‍മാരുടെ നൂറോളം പ്രൊജക്ടുകളാണ് ഇത്തവണ എക്‌സ്പോയുടെ ഭാഗമാകുന്നത്. പാര്‍പ്പിട പദ്ധതികള്‍ ആകര്‍ഷകമായ വിലയില്‍ സ്വന്തമാക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്.
ഏറ്റവും കുറഞ്ഞ പലിശ നിരക്കില്‍, ദീര്‍ഘകാലാവധിയോടു കൂടിയ ഭവന വായ്പകള്‍ നേടാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. രാവിലെ 10 മുതല്‍ വൈകീട്ട് എട്ടുവരെയാണ് സന്ദര്‍ശന സമയം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..